മലയാളത്തിൽ വീണ്ടുമൊരു പോലീസ് സിനിമ കൂടി വരുന്നു…..
Muhammed Sageer Pandarathil
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്താണ് നിർമ്മിക്കുന്നത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒരു കേസന്വേഷണത്തിലൂടെ വികാസം പ്രാപിക്കുന്ന ചിത്രം തെളിവെടുപ്പിനായി ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസുകാരുടെ ജീവിതമാണ് പറയുന്നത്.പൊലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും സംഭവിച്ച കുറ്റകൃതത്തോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന ഈ ചിത്രത്തിൽ പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം ചട്ടക്കൂടിൽ നിന്ന് വ്യത്യസ്തമായി കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണമാണ് നടക്കുന്നത്.
Delay in Justice, is Injustice എന്ന ടാഗ് ലൈന്‍ ഉള്ള ഈ ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം മമ്മൂട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു.നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തു നാഥ്, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ആരാധിക, ജയിംസ് ഏല്യാ, സഞ്ജിമോൻ പാറായിൽ, വിനോദ് സാക്ക് (രാക്ഷസന് ഫെയിം), മാലാ പാർവ്വതി, സൂര്യ കൃഷ്ണാ, ഷിബുലാബൻ, പ്രദീപ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും പ്രദീപ് ശങ്കർ ചിത്രസംയോജനവും ജാസി ഗിഫ്റ്റ് സംഗീതവും നിർവ്വഹിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ സംവിധായകനും നിർമ്മാതാവും ചേർന്നാണ് ഒരുക്കിയീട്ടുള്ളത്.