കൃഷ്ണൻകുട്ടി നായരെ ഓർക്കുമ്പോൾ…

മുഹമ്മദ് സഗീർ പണ്ടാരത്തിൽ

മെലിഞ്ഞ ശരീരവും നിഷ്കളങ്കമായ മുഖവും സ്വാഭാവികമായ അഭിനയവും നാടൻ സംഭാഷണവുംകൊണ്ട് മലയാളി പ്രേക്ഷകർക്ക്‌ മറക്കാനാവാത്ത ചലച്ചിത്ര നടനാണ് കൃഷ്ണൻകുട്ടി നായർ. ഹാസ്യമാണ് പ്രധാനമായും ചെയ്തതെങ്കിലും വേദനിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1934 ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച അദ്ദേഹം പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജ് ലൈബ്രറേറിയനായി ജോലിക്ക് കയറി. ഇക്കാലത്ത് അദ്ദേഹം കാവാലം നാരായണപണിക്കരുടെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങിനെ യാണ് അദ്ദേഹം 1979 ൽ പത്മരാജന്റെ പ്രഥമ ചലച്ചിത്രമായ പെരുവഴിയമ്പലത്തിൽ അഭിനയിക്കുന്നത്. എന്നാൽ 1988 ൽ അഭിനയിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ / പൊന്നുമുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്.

മഴവിൽക്കാവടി/ കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ/ പൊൻമുട്ടയിടുന്ന താറാവ്/അരപ്പട്ടക്കെട്ടിയ ഗ്രാമത്തിൽ/ പെരുവഴിയമ്പലം/ഒരിടത്തൊരു ഫയൽമാൻ/അനന്തരം/വരവേല്പ്/ ഡോക്ടർ പശുപതി/കോട്ടയം കുഞ്ഞച്ചൻ/കടിഞ്ഞൂൽ കല്യാണം/കാവടിയാട്ടം/ സൗഭാഗ്യം/ വൃദ്ധന്മാരെ സൂക്ഷിക്കുക തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.1996 ഒക്ടോബർ 6 ആം തിയതി സുഹൃത്തുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തിരുവനന്തപുരം ശ്രീകാര്യം കുടുംബ കോടതിക്ക് അടുത്തുവെച്ചുണ്ടായ അപകടത്തെ തുടർന്ന് പരിക്കുപറ്റിയ അദ്ദേഹം കൃത്യം ഒരു മാസത്തിനുശേഷം 1996 നവംബർ 6 ആം തിയതി തന്റെ 62 ആം വയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. ശാന്തമ്മയാണ് ഭാര്യ/തിരുവനന്തപുരം കളക്ട്രേറ്റിൽ സർവേയറും ചലചിത്ര/സീരിയൽ നടനുമായ ശിവൻ ശിവകുമാർ അടക്കം മൂന്ന് മക്കളുണ്ട്.

Leave a Reply
You May Also Like

ഒരുകാലത്തെ മാദകറാണി, ഇന്നിങ്ങനെ, സിനിമയുടെ പിന്നാമ്പുറങ്ങൾ ഇതിലും ഭീകരമാണ്

മലയാള സിനിമയിൽ അറുപത് എഴുപത് കാലഘട്ടത്തിൽ ഒരു ഗ്ലാമർ താരമായി വിലസിയ നടിയായിരുന്നു സാധന .ആന്ധ്രാപ്രദേശ്…

“പൂച്ച കടിച്ചതായും സിംഹവാലനായും പലർക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ട്” , സുരേഷ് ഗോപിയുടെ സാമൂഹ്യമാധ്യമ പോസ്റ്റ്

സുരേഷ് ഗോപിയുടെ താടി പരിഹാസങ്ങൾക്കും ട്രോളുകൾക്കും മകൾ ഗോകുൽ സുരേഷിന്റെ ഉശിരൻ മറുപടികൾക്കും ഒക്കെ വഴിവച്ചതായി…

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ഭാവന ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. പിന്നീട് മലയാളം, തമിഴ്,…

രാത്രി/ രാവുകൾ വരുന്ന ചിത്രങ്ങളും വിജയവും

ഷാഹുൽ കുട്ടനയ്യത്ത്. സിനിമയുടെ പേരുകൾക്ക് ആസ്വാദകരെ ആകർഷിക്കാനാവുമോ.. ഇല്ലയൊ . എന്നത് പ്രധാനമാണ്. എന്തായാലും “പേരുകൾക്ക്”…