കുട്ടിമാമയുടെ തള്ളുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
176 VIEWS

Muhammed Sageer Pandarathil

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം വി എം വിനുവാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.2019 മെയ് 17 ആം തിയതി പ്രദർശനത്തിന് എത്തിയ ഈ കോമഡി ചിത്രത്തിൽ ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ദുർഗ്ഗ കൃഷ്ണ, മീരാ വാസുദേവ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ശ്രീനിവാസന്റെ കഥാപാത്രമായ റിട്ടയേർഡ് പട്ടാളക്കാരൻ ശേഖരൻകുട്ടിക്ക് സംസാരിക്കാൻ ഒരാളെ കിട്ടിയാൽ പിന്നെ കുശാലായി. ‘പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല’/ ‘അന്ന് ഞാൻ ആസാമിൽ ആയിരുന്ന കാലത്ത്’ എന്നിങ്ങനെ മുഖവുരയോടെ തുടങ്ങുന്ന അയാളുടെ പട്ടാളക്കഥകൾ ബെല്ലും ബ്രേക്കുമില്ലാത്ത വണ്ടിയെ പോലെയാണ് പലപ്പോഴും സഞ്ചാരം.

അതിർത്തിയിലെ പാക്കിസ്ഥാൻ പട്ടാളത്തിന് മത്തങ്ങാ തോരൻ വച്ചുകൊടുത്ത കഥയും, ഒരിക്കൽ പാക്ക് പട്ടാളക്കാർക്കായി ശേഖരൻ കുട്ടി ഉണ്ടാക്കി വച്ച മത്തങ്ങാ തോരൻ ഇന്ത്യൻ സൈനികർ തിന്നു തീർത്തതിന്റെ പേരിലുണ്ടായ ബഹളത്തിൽ നിന്നുമാണ് കാർഗിൾ യുദ്ധം ഉണ്ടായതെന്നുമൊക്കെയാണ് കുട്ടിമാമയുടെ തള്ളുകൾ.പൊട്ടും പൊടിയും വച്ച് പറയുന്ന കഥകൾ ഒറ്റ തവണ കേൾക്കുന്നവർ അടുത്ത തവണ ഇദ്ദേഹത്തെ കാണുമ്പോൾ ഓടി രക്ഷപ്പെടാനായി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. കടുത്ത ജയൻ ആരാധകനായ ഇദ്ദേഹം യാദൃച്ഛികമായി പണ്ട് ജയനെ കണ്ട് ഫോട്ടോ എടുക്കാൻ ഇടയായ കഥയൊക്കെ നാട്ടിൽ പാട്ടായ മറ്റൊരു കഥയാണെങ്കിലും ഒരു വ്യക്തിക്ക് പോലും വിശ്വാസമില്ല.

 

ഒരു ബഡായിക്കാരന് അപ്പുറം അയാൾക്ക് നാട്ടിലും വീട്ടിലും വലിയ വിലയൊന്നും ആരും കൽപ്പിച്ചിരുന്നില്ല. വീട്ടിൽ പെങ്ങൾക്കും അവരുടെ കുട്ടികൾക്കും കുട്ടിമാമയാണ് തുണ. അനന്തരവളുടെ വിവാഹാലോചന മുടങ്ങിയത് കുട്ടിമാമയുടെ തള്ളിന്റെ ഫലമാണെന്നത് മറ്റൊരു കഥ.അതിനിടെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ വിശാഖ് നായരുടെ കഥാപാത്രമായ പെങ്ങളുടെ മകന് അമ്മാവന്റെ പ്രണയത്തെ കുറിച്ചും പിന്നെ വിവാഹശേഷം വേർപിരിയേണ്ടി വന്ന സാഹചര്യവുമെല്ലാം കുട്ടിമാമയിൽ നിന്ന് അറിയുന്നു. ഒരു ബൈക്കപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെടുത്തിയ അഞ്ജലി എന്ന കുട്ടിയെ പിന്നെ വിവാഹം കഴിച്ചതും ഒടുവിൽ അവരുമായി അകലേണ്ടി വന്നതും ഒക്കെയുള്ള ജീവിതകഥ. കുട്ടിമാമയുടെ അഞ്ജലിയെ തേടി ബാംഗ്ളൂർ എത്തിയ വിശാഖിനോട് അഞ്ജലി പറഞ്ഞത് ശേഖരൻകുട്ടിക്ക് മാനസികമായി കുഴപ്പം ഉണ്ടായിരുന്നുവെന്നാണ്.

 

ഇതിൽ കുട്ടിമാമയുടെ ചെറുപ്പകാലമാണ് ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്നത്. അഞ്ജലിയായി ദുർഗ്ഗ കൃഷ്ണയും മീരാ വാസുദേവുമാണ് അഭിനയിച്ചിരിക്കുന്നത്.വെറുമൊരു നുണയനും സ്ഥിരതയില്ലാത്ത മനുഷ്യനുമായ ശേഖരൻകുട്ടിയുടെ ഈ തള്ളലുകൾക്ക് ഒരു വാസ്തവമില്ല എന്ന് തോന്നുന്നിടത്ത് രംഗത്തെത്തുന്ന രണ്ട് കഥാപാത്രങ്ങൾ അതുവരെ പ്രേക്ഷകർ മനസിലാക്കിയ കുട്ടിമാമ യഥാർത്ഥത്തിൽ ആരായിരുന്നെന്ന് അറിയുന്നു.

അതോടൊപ്പം ഹൈവേ വികസനവുമായി ബന്ധപ്പെട്ട് അഞ്ജലിക്ക് കേരളത്തിലേക്ക് വരേണ്ടിവരുന്നു. തനിക്ക് അപകടത്തിലൂടെ നഷ്ടമായ ഓർമ തിരിച്ചുകിട്ടുന്നതോടെയും പല സത്യങ്ങളും വെളിപ്പെടുന്നു.സംവിധായകന്റെ മകൻ വരുൺ വിനു ഛായാഗ്രഹണവും അച്ചു രാജാമണി സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം വിതരണം ചെയ്തിരിയ്ക്കുന്നത് സെൻട്രൽ പിക്ചേഴ്സാണ്. ഒരു പട്ടാളക്കാരന്റെ ആത്മസംഘർഷങ്ങൾ വരച്ചുകാട്ടിയ ഈ ചിത്രത്തിന്റെ മുഖ്യപ്രശ്നം തിരക്കഥയിലെ ലോജിക്കിലായ്മയാണ്. അതിനാൽ ഒരു കെട്ടുറപ്പുള്ള ചിത്രമെന്ന പ്രതീക്ഷയിൽ ഈ ചിത്രം കാണാൻ ഇരുന്നാൽ നിരാശയായിരിക്കും ഫലം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.