ഇന്ന് രാജന്‍ പി. ദേവിന്റെ ഓർമദിനം….

Muhammed Sageer Pandarathil

സിനിമ നടന്‍/നാടക നടന്‍/ നാടക സംവിധായകന്‍/നാടക രചയിതാവ്/ ഗാനരചയിതാവ്/നാടക സംഗീതസംവിധായകന്‍/ സിനിമാ സംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച രാജൻ പി ദേവ് 1954 മെയ് 20 ആം തിയതി ചലചിത്രനടനും നാടക നടനുമായ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേർത്തലയിലാണ് ജനിച്ചത്.ചേർത്തല ഹൈസ്കൂൾ/സെന്റ് മൈക്കിൾസ് കോളേജ്/എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ അച്ഛൻ മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും പക്ഷെ അദ്ദേഹം ഈ രണ്ട് വഴിക്കും പോകാതെ നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി.
നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും പഠിച്ചു. സ്വന്തമായി നാടകവേദി എന്ന മോഹവുമായി ‘മലയാള നാടകശാല’ എന്നൊരു സമിതിയുണ്ടാക്കി. ആദ്യ നാടകമായ ‘രഥം’ മികച്ച അഭിപ്രായം നേടിയെങ്കിലും നാടകകമ്പനി പൂട്ടി.

അപ്പനുണ്ടാക്കിയ സ്വത്തുമുഴുവന്‍ നഷ്ടമായി. എല്ലാം വിറ്റുതുലച്ച് വാടക വീട്ടില്‍ കഴിയവേയാണ് എസ്.എല്‍.പുരം കാട്ടുകുതിരയിലെ കൊച്ചുവാവയെ അവതരിപ്പിക്കാന്‍ വിളിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റ്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായി. ഈ നാടകത്തിലെ കൊച്ചുവാവ എന്ന കഥാപാത്രമാണ് രാജന്‍ പി. ദേവിന്റെ മികച്ച നാടകവേഷം. 1984 ലും 86 ലും മികച്ച നാടകനടനുളള സംസ്ഥാന അവാര്‍ഡ് നേടിയ അദ്ദേഹം ആദ്യം അഭിനയിച്ച ചിത്രം 1981 ൽ ഇറങ്ങിയ സഞ്ചാരിയാണ്. തുടർന്ന് 1983 ല്‍ ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ വക്കീലായി ചെറിയൊരു വേഷവും ചെയ്തു.

പക്ഷെ 1990 ൽ ഇറങ്ങിയ ‘ഇന്ദ്രജാലം’ എന്ന സിനിമയിലെ കാർലോസ്‌ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ നാടകം വിട്ട് പൂര്‍ണമായും സിനിമക്കാരനായി. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലും മറ്റ് തെന്നിന്തയന്‍ ഭാഷാ ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലൂടെ രാജന്‍ പി. ദേവ് ശ്രദ്ധേയനായി. ഇദ്ദേഹം പ്രതിനായക വേഷങ്ങളോടൊപ്പം തന്നെ ഹാസ്യപ്രധാനമായ വേഷങ്ങളിലും മനോഹരമാക്കി.

നാടകാഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും നാടകസംവിധായകന്‍/ ഗാനരചയിതാവ്/നാടക സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വേദികള്‍ക്കു പിന്നില്‍ സജീവമായിയുന്നു ഇദ്ദേഹം. ഒമ്പത് റേഡിയോ നാടകങ്ങൾ രാജന്‍.പി ദേവ് രചിച്ചിട്ടുണ്ട്. ജൂബിലി തീയേറ്റേഴ്സ് എന്ന പേരില്‍ ഒരു നാടകട്രൂപ്പ് നടത്തിയിരുന്ന ഇദ്ദേഹം ‘ ജൂബിലി തന്നെ 800 ല്‍പ്പരം വേദികളില്‍ കളിച്ച നാടകമായിരുന്ന ‘അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍’ എന്ന നാടകം ഇതേപേരിൽ സംവിധാനം ചെയ്തു. തുടർന്ന് ‘മണിയറക്കളളന്‍’/’അച്ഛന്റെ കൊച്ചുമോൾക്ക്’ എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തു.വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭയായ ഇദ്ദേഹം തെലുങ്കില്‍ 18 ഉം തമിഴില്‍ 32 ഉം കന്നഡയില്‍ 5 ഉം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അടക്കം 150 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു.

ശാന്തമ്മയാണ്‌ ഭാര്യ/ആഷമ്മ/ജിബിള്‍ രാജ്‌/ നടനായ ഉണ്ണിരാജ്‌ എന്നീ മൂന്ന് മക്കളാണ് ഇദ്ദേഹത്തിനുളളത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ഈ പ്രതിഭ 2009 ജൂലായ് 29 ആം തിയതി കൊച്ചിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ച് തന്റെ 55 ആം വയസ്സിൽ നമ്മോട് വിടപറഞ്ഞു.

Leave a Reply
You May Also Like

എന്തു കൊണ്ടാണ് കല്യാണം മുടങ്ങിയത്. വിവാഹം മുടങ്ങാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി സുചിത്ര.

ഏഷ്യാനെറ്റിലെ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് വാനമ്പാടി. സൂപ്പർഹിറ്റ് പരമ്പരക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. പരമ്പരയിലെ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരുണ്ട്. അതിൽ ഒരാളാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച സുചിത്ര.

തമിഴ്നാട്ടിൽ ജനിച്ച സത്യകലയ്ക്ക് ഒരു മലയാളി മങ്കയുടെ ശാലീനതയും അഴകും ഉണ്ടായിരുന്നു

Sayeed Musava മലയാള സിനിമയിൽ ലക്ഷണമൊത്ത ഒരു സുന്ദരിയായ നടി 1980-ൽ അവതരിച്ചു. തമിഴ്നാട്ടിൽ ജനിച്ച…

ശിവകാര്‍ത്തികേയൻ നായകനായെത്തിയ സയൻസ് ഫിക്ഷൻ ചിത്രം അയലാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . സംവിധാനം ആര്‍ രവികുമാറാണ്. ഒരു സയൻസ് ഫിക്ഷൻ…

സുശാന്ത് സിംഗ് രാജ്പുതുമായുള്ള വേർപിരിയലിനെക്കുറിച്ച് ആദ്യകാമുകി അങ്കിത ലോഖണ്ഡേ

നിലവിൽ ബിഗ് ബോസ് 17 ലെ മത്സരാർത്ഥിയായ അങ്കിത ലോഖണ്ഡേ അന്തരിച്ച നടൻ സുശാന്ത് സിംഗ്…