ആ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത് നമുക്ക് വേണ്ടിയുമാണ്…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
197 VIEWS

Muhammed Sageer Pandarathil

ഇന്ന്, ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ (sabiya saifi) കൊല്ലപ്പെട്ട ദിനം .ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായ 21 വയസ്സുള്ള റാബിയ സെയ്ഫി കൊല്ലപ്പെട്ടത് 2021 ആഗസ്റ്റ് 26 ആം തിയതി ആയിരുന്നു. ഇത് നമ്മൾ/ലോകം അറിയുന്നത്, ഇവരുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ബീഹാറിൽ നിന്ന് അതിക്രൂരമായ നിലയിൽ കൊലപ്പെടുത്തിയ നിലയിൽ കിട്ടിയതിന്റെയും ഒരാഴ്ചക്ക് ശേഷമാണ്.മാരകമായ കുറ്റകൃത്യമായിട്ടുകൂടി സകല ഇന്ത്യൻ മീഡിയകളും വിവരം മറച്ച് വെച്ചു.കേസ് എടുത്തില്ല. മാധ്യമങ്ങൾ വാർത്തയാക്കിയില്ല. സോഷ്യൽ മീഡിയ ഹാഷ് ടാഗ് ഇട്ടില്ല, ആരും മെഴുകുതിരി തെളിച്ചില്ല, അറിഞ്ഞവർ പോലും പറഞ്ഞില്ല. എന്നാൽ ഇപ്പോൾ പതുക്കെ പതുക്കെ ഇവരെല്ലാം രംഗത്ത് വരുന്നുണ്ട്.

ആഗസ്റ്റ് 26 ആം തിയതി രാത്രി ഏറെ വൈകീട്ടും മകളെ കാണതായപ്പോൾ വീട്ടുകാർ കൂടെ ജോലി ചെയ്യുന്നവരെ അടക്കം പലരെയും വിളിച്ചു. കുറെ കഴിഞ്ഞ ശേഷം ഒരു സഹപ്രവർത്തക അമ്മയെ വിളിക്കുന്നു. തുടക്കത്തിൽ തന്നെ കാൾ റെക്കോർഡിങ്ങ് അല്ലല്ലോ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷം, കാര്യം പറയുന്നു.റാബിയയെ കൂടെ ജോലി ചെയ്യുന്ന പോലീസുകാർ കൊണ്ട് പോയെന്നും ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുമെന്നും അറിയിച്ചു. മേലുദ്യോഗസ്ഥന്റെ ഫോൺ നമ്പർ ചോദിച്ചപ്പോൾ നൽകാൻ വിസമ്മതിച്ച സഹപ്രവർത്തക, താനും നിരീക്ഷണത്തിൽ ആണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഇതേതുടർന്ന് പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ ചെന്ന റാബിയയുടെ വീട്ടുകാരോട് ഒന്ന് ഇരിക്കാൻ പോലും പറയാതെ കേസ് നേരത്തെ എടുത്തു FIR റെജിസ്റ്റർ ചെയ്തു എന്ന് പറഞ്ഞു മൊഴി പോലും എടുക്കാതെ മടക്കി അയച്ചു.

ഒരു അമ്മ നാട്ടിലെ വീടുകളിൽ എച്ചിൽ പെറുക്കിയും പാത്രം കഴുകിയും ഉണ്ടാക്കിയ പണം കൊണ്ട് പഠിപ്പിച്ച്‌ പോലീസ് ഓഫിസർ ആക്കിയ മകളെ ജോലിക്ക് കയറി നാല് മാസം കഴിഞ്ഞപ്പോൾ തെറ്റിന് കൂട്ട് നിൽക്കാത്തതിന് മനുഷ്യത്വം കുപ്പയിലെറിഞ്ഞ് അധികാര കേന്ദ്രങ്ങൾ കയ്യാളുന്ന നമ്മുടെ ജനാധിപത്യ രാജ്യത്തെ ജനസേവകരെല്ലാം കൂടിചേർന്ന് നടത്തിയ നരഹത്യയാണിത്.ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെ ഒരു രഹസ്യ അറയെക്കുറിച്ച് തന്റെ മകള്‍ക്കറിയാമെന്നും പ്രതിദിനം അവിടേക്ക് 3-4 ലക്ഷം രൂപയാണ് അഴിമതിപ്പണമായി വരുന്നതെന്നും റാബിയ തന്നോട് പറഞ്ഞതായി പിതാവ് സമിദ് അഹമ്മദ് പറയുന്നു. ഈ വിവരം അറിയാവുന്ന റാബിയയെ കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.അവളുടെ ഓഫിസിൽ അഴിമതി പണം വരുന്നതുമായി ബന്ധപ്പെട്ട് കുറെ പേരോട് പരാതി അവൾ പറഞ്ഞിട്ടുണ്ടെന്നും, ഇവൾ വരുന്നതിനുമുന്നേ ആന്റി കറപ്ഷൻ ബ്യുറോ ഉദ്യോഗസ്ഥൻ ഈ മജിസ്ട്രേറ്റിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതാണെന്നും റാബിയയുടെ കുടുംബം പറഞ്ഞു.

റാബിയയെ ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ട് പോയതും ക്രൂരമായി ബലാത്സംഗം ചെയ്തതും അവരുടെ അവയവങ്ങൾ ഓരോന്നോരോന്നായി അറുത്ത് മാറ്റിയതാണെന്ന പോലീസ് ഭാഷ്യം. ഇപ്പോൾ ആ കൊലപാതകി രംഗത്ത് വന്നിട്ടുമുണ്ട്.എന്നാൽ ഈ ക്രൂരമായ നരഹത്യ രാജ്യമറിയാൻ തന്നെ ദിവസങ്ങൾ എടുത്തെങ്കിൽ, ഒടുവിൽ ആ കൊടും ക്രൂരത അറിഞ്ഞിട്ടും ഇവിടുത്തെ സർക്കാരും നിയമ സംവിധാനങ്ങളും നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും പാലിച്ച മൗനം കൊടിയ വഞ്ചന തന്നെയാണ്.ഒരു പെൺകുട്ടിയോട് മാത്രമല്ല ഒരു സമൂഹത്തോട്, ഈ രാജ്യത്തോട്, ഇവിടെയുണ്ടായിരുന്ന നീതിന്യായ മര്യാദകളോട് അങ്ങിനെ സകലമാന നിയമ വ്യവസ്ഥകളോടുള്ള അനീതിയാണിത്.

ഓരോ ദിവസങ്ങളിലും നൂറുകണക്കിന് പെൺകുട്ടികൾ നിരുപാധികം ആക്രമിക്കപ്പെടുന്ന/ക്രൂശിക്കപ്പെടുന്ന ഒരു രാജ്യത്ത് നിന്നു കൊണ്ട് നമുക്ക് ഇനിയും മെഴുകുതിരികൾ കത്തിക്കാം.നിയമവ്യവസ്ഥിതിയുടെ ഭാഗമായ ഉദ്യോഗസ്ഥയ്ക്ക് തന്നെ ഇത്തരം നീചമായ അനുഭവം നേരിടേണ്ടി വരുന്നത് ഭയപ്പെടുത്തുന്നതാണ്. അതും രാജ്യതലസ്ഥാനത്ത്! നമ്മുടെ സ്വന്തം രാജ്യത്തിനു വേണ്ടി ജോലി ചെയ്യാന്‍ തയ്യാറാവുകയും തന്റെ ജോലിയില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും ചെയ്ത ഒരു പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും നമ്മള്‍ വീണ്ടും നിശബ്ദരായിരിക്കുന്നു!

വേട്ടയാടുന്നവര്‍ക്ക് അതിര്‍ത്തികള്‍ ഇല്ലെന്ന് തിരിച്ചറിയണം. അവര്‍ ഇരയെ പിന്തുടരുന്നവര്‍ മാത്രമാണ്. ഡല്‍ഹിയില്‍ നിന്നും നമ്മുടെ വീട്ടിലേക്ക് ദൂരം അധികമില്ല. ആ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത് നമുക്ക് വേണ്ടിയുമാണ്.ജനങ്ങളുടെ സുരക്ഷിതത്തിന് നിയോഗിക്കപ്പെട്ടവര്‍ തന്നെ തങ്ങളുടെ കൂട്ടത്തിലുള്ള ഒരു മനുഷ്യനെ നിസാരമായി കൊന്നു തള്ളിയിരിക്കുന്നു! ഈ രാഷ്ട്രത്തിലെ ഓരോ പൗരനും വേണ്ടിയാണ് റാബിയ സെയ്ഫി എന്ന പോലീസുദ്യോഗസ്ഥ ജീവന്‍ വെടിഞ്ഞത്. അതിലെല്ലാമുപരി ഒരു സ്ത്രീയുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് മേലുദ്യോഗസ്ഥരുടെ മരണച്ചീട്ടിനാല്‍ ഇല്ലാതായത് എത്രയോ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ്…. ഒരു കുടുംബമാണ്…..

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.