സാറ്റർഡേ നൈറ്റ് OTT റിവ്യൂ….
Muhammed Sageer Pandarathil
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിച്ച സാറ്റർഡേ നൈറ്റ് എന്ന ചിത്രം നവീൻ ഭാസ്‌ക്കറിന്റെ തിരക്കഥയിൽ റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്തിരിക്കുന്നത്.നഷ്ടപ്പെട്ട സൗഹൃദങ്ങൾ എങ്ങിനെ തിരികെ പിടിക്കാം എന്ന് തമാശയുടെ അകമ്പടിയോടെ നമുക്ക് കാട്ടിത്തരുന്ന ഈ ചിത്രം യുവാക്കളെ മുന്നിൽ കണ്ടുകൊണ്ടാണ് എടുത്തിരിക്കുന്നത്. അതിനാൽ എത്ര കണ്ട് മുതിർന്നവർക്ക് ഈ ചിത്രം ഇഷ്ടമാകും എന്നറിയേണ്ടതുണ്ട്.കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രം നാല് കൂട്ടുകാരുടെ കഥയാണ് പറയുന്നത്. ഒരു വാട്‌സ്ആപ്പ് വോയ്സ് ചാറ്റിലൂടെ വളരെ പെട്ടെന്ന് തന്നെ ഈ നാലുപേരുടെയും ഇടയിലുള്ള പ്രശ്നങ്ങൾ കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. നിവിൻ പോളിയുടെ സ്റ്റാൻലി, സിജു വിൽസന്റെ അജിത്, സൈജു കുറുപ്പിന്റെ ജസ്റ്റിൻ, അജു വർഗീസിന്റെ പൂച്ച സുനിൽ എന്നിവരാണ് ആ നാലുപേർ. ഇവർ ഒരുമിച്ച് കളിച്ച് പഠിച്ച് വളന്നവരാണ്. കൂട്ടത്തിൽ ആത്മാർഥത കൂടുതൽ സ്റ്റാൻലിക്കും സുനിലിനുമാണ്. എന്നാൽ അജിതും ജസ്റ്റിനും ആ സൗഹൃദത്തിന് വലിയ മൂല്യമൊന്നും കൊടുക്കുന്നില്ല. അവർക്ക് ആദ്യം അവരുടെ കാര്യം എന്ന ചിന്തയാണ്.
ജസ്റ്റിൻ ദുബായിലെ ജൂമ്ര എന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ട്രാൻസ്‌പോർട്ട് മാനേജറായി ജോലി നോക്കുകയാണ്. ആ കമ്പിനിയിൽ തന്നെ, അയാളെക്കാളും മുതിർന്ന ജോലി നോക്കുന്ന നിവാ ജയിംസിന്റെ കഥാപാത്രം റേച്ചലിനെയാണ് അയാൾ വിവാഹം കഴിച്ചിരിക്കുന്നത്. അങ്ങിനെ ഇരിക്കുമ്പോഴാണ് സുനിൽ രണ്ട് പഠാണികളുമായി വിസയൊന്നും ഇല്ലാതെ ദുബായിലേക്ക് വരുന്നത്. ജസ്റ്റിൻ എന്റെ ഉറ്റ സുഹൃത്താണ്, അവന്റെ കമ്പനിയിൽ ജോലി വാങ്ങിത്തരാമെന്നും പറഞ്ഞു അവരിൽ നിന്ന് പണമൊക്കെ വാങ്ങിയാണ് വരവ്.തുടർന്ന് അവരുമായി ജസ്റ്റിന്റെ പേര് പറഞ്ഞ് ജൂമ്രയുടെ കമ്പനി എക്കോമഡേഷനിൽ താമസം ശരിയാക്കുന്നു. അവർ വന്ന അന്ന് അവിടെ മറ്റൊരു കമ്പിനിയിലെ ജോലിക്കാരുമായി ഈ കമ്പനിയിലെ ജോലിക്കാർ ക്രിക്കറ്റ് കളിച്ച് തോറ്റിരുന്നു. അന്നേരം മെസ്സിൽ ഭക്ഷണം കഴിക്കാൻ എത്തിയ സുനിൽ അബദ്ധത്തിൽ പാത്രം കഴുകി ഒഴിച്ച വെള്ളം ജയിച്ചു പോകുന്ന കളിക്കാരുടെ മേലേ ആകുന്നു. തോറ്റവർ മനഃപൂർവം ചെയ്തതാണെന്ന് പറഞ്ഞു അവർ അവിടെ അടിയുണ്ടാക്കുന്നു.
തുടർന്ന് അവിടെ നിന്നും രക്ഷപെട്ട അവർ ജസ്റ്റിന്റെ വീട്ടിലേക്ക് വരുന്നു. ഈ സമയം അവൻ ഭാര്യയുമായി പുറത്ത് പോകാൻ നിൽക്കുകയായിരുന്നു. അവരെ അവിടെ കണ്ട റേച്ചൽ, അവരെ പറഞ്ഞുവിടാൻ ജസ്റ്റിനോട് പറഞ്ഞശേഷം കാറുമെടുത്ത് ഒറ്റക്ക് പുറത്തുപോകുന്നു. തുടർന്ന് ജസ്റ്റിന്റെ വണ്ടിയെടുത്ത് സുനിൽ ആ പഠാണികളുമായി അവിടെ നിന്ന് പോകുന്നു. ആ കാറിൽ ജസ്റ്റിനും കയറുന്നു. എന്നാൽ ഇവരെ കാത്ത് ആ വീടിന്റെ പുറത്ത് പോലീസ് ഉണ്ടായിരുന്നു. അവർ ആ കാറിനെ പിന്തുടരുന്നു. അവരിൽ നിന്ന് രക്ഷപ്പെടാൻ സുനിൽ വണ്ടി മരുഭൂമിയിലേക്ക് എടുക്കുന്നു.എന്നാൽ അവരുടെ വണ്ടി ആ മരുഭൂമിയിൽ താഴ്ന്നു. ഈ സമയം സുനിൽ അവിടെ നിന്ന് രക്ഷപ്പെടുന്നു. എന്നാൽ ആ പഠാണികളും ജസ്റ്റിനും പിടിക്കപ്പെടുന്നു. തുടർന്ന് അനധികൃത തൊഴിലാളി കടത്തിന്റെ പേരിൽ ജസ്റ്റിന് ചാറ്റവാറടി ശിക്ഷയായി നൽകിയ ശേഷം വിട്ടയക്കുന്നു. തിരിച്ചു കമ്പനിയിൽ എത്തിയ ജസ്റ്റിനോട് ഇതിന്റെയെല്ലാം കാരണക്കാരനായ സുനിലിനെ കണ്ടെത്തി കൊണ്ടുവരാൻ കമ്പിനി പറയുന്നു. എങ്ങിനെ സുനിലിനെ തേടി ജസ്റ്റിൻ അവരുടെ തട്ടകമായ മൈസൂരിൽ എത്തുന്നു.
പിന്നീട് കാണിക്കുന്നത്, കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവമാണ്. അശ്വവിൻ മാത്യുവിന്റെ കഥാപാത്രമായ വില്ലി, കടം വാങ്ങിയ കാശ് തിരിച്ചു കൊടുക്കാത്തതിന്റെ പേരിൽ ജസ്റ്റിനെ പിടിച്ചുവെച്ചിരിക്കുകയാണ്. അവിടേക്ക് കുറച്ചുപണമായി സുനിൽ വരുന്നു. ബാക്കി പൈസക്ക് ഒരു മാസത്തെ ഇടവേളയിൽ ജസ്റ്റിനെ അവിടെനിന്ന് കൊണ്ടുപോകുന്നു.അജിത്തിന്റെ കാമുകി അശ്വനിയുടെ കഥാപാത്രം ഷെറിന്റെ കൈയിൽ നിന്നും കുറച്ചു കാശ് വാങ്ങി ജസ്റ്റിനെ സഹായിച്ചിരുന്നു.എന്നാൽ ആ കാശ് പറഞ്ഞ സമയത്ത് തിരിച്ച് കൊടുക്കാൻ പറ്റാത്തതിനാൽ അവൾ ജസ്റ്റിനെ ഉപേക്ഷിച്ചു പോകുന്നു. അതിൽ ദുഃഖിച്ച് ഓഫീസിൽ ഇരിക്കുമ്പോൾ അവന്റെ ബോസ് വിജയ് മേനോന്റെ കഥാപാത്രം പോൾ ജോൺ അവനെ വിളിപ്പിക്കുന്നു. അവൻ അവിടെ അവന്റെ ജോലികൾ മര്യാദക്ക് ചെയ്യുന്നില്ലെന്ന് പറയാനായിരുന്നു വിളിപ്പിച്ചത്. ഈ സമയം സ്റ്റാൻലി ഷെറിനെ കണ്ട് അജിത്തിനുവേണ്ടി സംസാരിക്കുന്നു. എന്നാൽ അവൾ ഒരു തിരിച്ചു വരവിന് സമ്മതിക്കുന്നില്ല. അതിന്റെ കാരണം ജെസ്റ്റിൻ അവൾക്ക് അജിത്തിന്റെ ഒരു വോയിസ് അയച്ചു കൊടുത്തതാണ്. അവൻ അങ്ങിനെ ചെയ്യാൻ കാരണം. അവനും അവളോട് പ്രണയമുണ്ടായിരുന്നു എന്നതിനാൽ ആയിരുന്നു. അജിത്തിനെ ഇനി വേണ്ടയെന്ന് പറഞ്ഞ അവളോട് തെറ്റി അവിടെ നിന്നും പോന്ന സ്റ്റാൻലിക്ക് അവൾ അവിടെ ഉണ്ടായിരുന്ന അവളുടെ പുതിയ ഭാവി വരനെ പരിചയപ്പെടുത്തുന്നു.
തുടർന്ന് അവർ നാലുപേരും സ്റ്റാൻലിയുടെ വീട്ടിലെ ബിയർ പാർട്ടിക്ക് ശേഷം അജിതും ജസ്റ്റിനും സുനിലും കൂടി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ ജസ്റ്റിനും സുനിലും കൂടി അജിത്തിനെ മൂപ്പിച്ച് അവന്റെ ബോസ്സിന്റെ മോളെ വളക്കാൻ പറയുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് ആ രാത്രി ബോസ്സിന്റെ വീട്ടിൽ പോയ അജിത്തിനെ ബോസ് കൈയോടെ പോകുന്നു. തുടർന്ന് ബോസ്സിന്റെ മകൾ ഗ്രെയ്‌സ് ആന്റണിയുടെ കഥാപാത്രം സൂസൻ മരിയ പോളുമായി കല്ല്യാണം നടക്കുന്നു. ഇത്ര പെട്ടെന്ന് കല്ല്യാണം നടന്നതിന്റെ ദേഷ്യത്തിൽ അജിത്ത് ഓരോന്ന് പറഞ്ഞു അവരോട് തെറ്റുന്നു.
ഈ സമയത്താണ് സ്റ്റാൻലിക്ക് പ്രൈവറ്റ് ജെറ്റ് പൈലറ്റായി ജോലി ലഭിക്കുന്നത്. എന്നാൽ അവൻ കൂട്ടുകാരെ വിട്ട് പോകാൻ സമ്മതിക്കുന്നില്ല. അവനെ പറഞ്ഞു മനസിലാക്കാൻ വേണ്ടി സ്റ്റാൻലിയുടെ അച്ഛൻ പ്രതാപ് പോത്തന്റെ കഥാപാത്രം ഡേവിസ് കളത്തിപറമ്പിൽ അജിതിനെയും ജസ്റ്റിനെയും കൂട്ടി വീട്ടിലേക്ക് വരുന്നു. അവരെ പിണങ്ങി ഇരിക്കുന്ന സ്റ്റാൻലിയുടെ മുറിയിലേക്ക് അമ്മയായ ശാരിയുടെ കഥാപാത്രം നിർമല ഡേവിസ് പറഞ്ഞയകുന്നു. തുടർന്ന് സുനിലുമായി ചേർന്ന് അവരെല്ലാവരും സാറ്റർഡേ നൈറ്റ് ആഘോഷിക്കുന്നു.ആ പബിൽ വെച്ച് അവർ വില്ലിയേയും കൂട്ടരെയും കാണുന്നു. അവർക്ക് പണം നൽകാമെന്ന് സുനിൽ പറഞ്ഞസമയം കഴിഞ്ഞിരുന്നതിനാൽ, അവർ സുനിലിനെ കാശ് ചോദിച്ച് തല്ലുന്നു. ഈ സമയം വില്ലിയുടെ കൂട്ടുകാർ സ്റ്റാൻലിയെ പിടിച്ചുവെക്കുന്നു. അതിനാൽ
സ്റ്റാൻലിക്ക് അവരെ പിടിച്ചുമാറ്റാൻ കഴിഞ്ഞില്ല. എന്നാൽ സ്റ്റാൻലി, അജിത്തിനോടും ജസ്റ്റിനോടും അവരെ പിടിച്ചു മാറ്റാൻ പറഞ്ഞിട്ടും അവർ കേട്ടില്ല. ഇതിന്റെ പേരിൽ വീണ്ടും അവർ തെറ്റുന്നു.
ഇപ്പോൾ കഥ നടക്കുന്നത് പ്രസന്റ് സിറ്റുവേഷനിലാണ്, ദുബായിൽ നിന്ന് സുനിലിനെ തേടിയെത്തിയ ജസ്റ്റിൻ അവിടെ സുനിലിനെ അന്വേഷിക്കുകയാണ്. അവനെ കണ്ടെത്താൻ ഫെയ്സ്ബുക്കിൽ നിന്ന് പഴയ അഡ്രസ്സ് തപ്പിപിടിച്ച് അജിത്തിനെ തേടി പോകുന്നു. പള്ളിയിൽ വെച്ച് അവർ പഴയ കാര്യങ്ങൾ പറഞ്ഞു തെറ്റുന്നു. ഇത് കേട്ട സൂസൻ, അജിത്തിന്റെ ഭൂതകാലം തേടി പോകുന്നു. അതിനായി അജിത്തിന്റെ കൂട്ടുകാരെ അവരുടെ മകളുടെ ആദ്യ കുർബാനക്ക് വിളിക്കാൻ അവൾ തീരുമാനിക്കുന്നു. അജിത്തും ജെസ്റ്റിനും കൂടി സ്റ്റാലിയുടെ വീട്ടിലേക്ക് പോകുന്നു. അവരൊരുമിച്ച് സുനിലിനെ തേടി യാത്രയാവുന്നു.പണ്ട് സുനിലിനെ തല്ലിയ വില്ലിയേയും കൂട്ടുകാരെയും തേടി പോകുന്നു. അതിൽ ചാൾസ് ഇവർ വരുന്നുണ്ടെന്നറിഞ്ഞ് അവിടെ നിന്ന് മുങ്ങുന്നു. പിന്നെ അവർ മഞ്ചുവിനെ തേടി പോകുന്നു. അവനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നു. അതിനിടെ ഉണ്ടായ കശപിശയിൽ ആ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു പുരാതന പ്രതിമക്ക് ഇവർ തീയിടുന്നു. അതിന്റെ പേരിൽ അവർക്ക് ഒളിച്ച് പോകേണ്ടിവരുന്നു. അവിടെ വെച്ച് അവരോട് സ്റ്റാൻലി കുറച്ച് ടെലിഫോൺ കൊണ്ടാക്റ്റിൽ വിളിക്കാൻ പറയുന്നു. അങ്ങിനെ അവരെല്ലാം അവിടെ വരുന്നു.
അവരെല്ലാം സ്റ്റാൻലിയുടെ ഡിയഡിക്ഷൻ സെന്ററിലെ കൂട്ടുകാരാണെന്നും സ്റ്റാൻലി ഇത്തരത്തിൽ ചികിത്സ തേടിയ ആളാണെന്നും അവർ കണ്ടെത്തുന്നു. ഇതിനിടെ ജസ്റ്റിനെയും അജിത്തിനെയും അവരറിയാതെ ഒരു വണ്ടിയിൽ കയറ്റി വില്ലിയുടെ വാസസ്ഥലത്തേക്ക് പോകുന്നു. അവിടെയെത്തിയ അവർ വില്ലിയെ പിടിച്ചുകെട്ടി മാപ്പ് പറയിക്കാൻ ശ്രമിക്കുന്നു. അപ്പോഴാണ് അയാൾ ഫസ്റ്റ് ക്ലാസ് ജ്യുഡീഷൽ മജിസ്‌ട്രേറ്റാണെന്ന ബോർഡ് അവർ കാണുന്നത്. തുടർന്ന് അവിടെ നിന്ന് അവർ രക്ഷപെടുന്നു.പിന്നെ കാണിക്കുന്നത് കുറച്ചുകാലം പിന്നിലെ കഥയാണ്. സ്റ്റാൻലിയുടെ കഴിഞ്ഞ കാലം. അയാൾ ഒരു പ്രൈവറ്റ് ഫ്ലൈറ്റ് പൈലറ്റാണ്. ആ ഫ്ലൈറ്റിന്റെ ഉടമയും കോടീശ്വരനുമായ അയാളുടെ മകൾ മാളവിക ശ്രീനാഥിന്റെ കഥാപാത്രമായ മിക്കിയുമായി അയാൾ പ്രണയത്തിലാണ്. അന്ന് അവരുടെ വിവാഹം ഉറപ്പിക്കുന്ന ദിവസമായിരുന്നു. ആ പരിപാടികളിലേക്ക് സുനിൽ എത്തുന്നു. വളരെ നാളുകൾക്ക് ശേഷം അവനെ കണ്ടപ്പോൾ സ്റ്റാൻലി വളരെ സന്തോഷത്തോടെ ആ പരിപാടിയിലേക്ക് കൂട്ടികൊണ്ടുവന്നു.
എന്നാൽ തീരെ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു ഒരു ലോക്കൽ ആയ അയാൾ അവിടെ വന്നത് അവിടെ കൂടിയ ആർക്കും ഇഷ്ടമായില്ല. കൂടാതെ മിക്കിയുടെ പേര് മൗസിനോടൊപ്പം കൂട്ടി അവളെ കളിയാക്കുന്നു. ഒപ്പം അവളുടെ അച്ഛൻ ബാങ്കുകാരെ പറ്റിച്ച് നാടുവിട്ട കാര്യമെല്ലാം അയാളോട് നേരിട്ട് ചോദിക്കുന്നു. ഇതേ തുടർന്ന് സ്റ്റാൻലി അറിയാതെ സുനിലിനെ അവിടെ നിന്ന് അവർ ഇറക്കി വിടുന്നു. അതിന്റെ പേരിൽ അവൻ അവിടെ നിന്ന് തെറ്റി പോവുന്നു. പിന്നീടുള്ള അവന്റെ ജീവിതം ലഹരിക്ക് അടിമപ്പെടുന്നു. അവന്റെ പൈലറ്റ് ലൈസൻസ്പ്പോലും അവന് നഷ്ടമാകുന്നു.സ്റ്റാലിയുടെ അമ്മയുടെ അഭ്യർത്ഥന പ്രകാരം, സുസന്റെ അച്ഛൻ പോൾ ജോണിന്റെ ഫ്രണ്ടിന്റെ മകളും ബൈക്ക് റൈഡറുമായ സാനിയ ഇയ്യപ്പന്റെ കഥാപാത്രം വൈഷ്ണവി, സ്റ്റാലിയെ തപ്പി ഇറങ്ങുന്നു. ഇതിനിടെ ജെസ്റ്റിൻ, സ്റ്റാൻലിയെ പോലീസിന് ഒറ്റികൊടുക്കുന്നു. അങ്ങിനെ സ്റ്റാൻലി പോലീസിന്റെ പിടിയിൽ ആകുന്നു. എന്നാൽ അജിത്തിനും ജെസ്റ്റിനും അതിൽ കുറ്റബോധമുണ്ടാകുന്നു. തുടർന്ന് അവർ അവനെ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെടുത്തുന്നു. പിന്നീട് അവർ ആ പഴയ സ്ഥലത്തെത്തുന്നു. അവരെ ജാമ്യത്തിൽ എടുക്കേണ്ട പേപ്പർ ഒപ്പിടിക്കാൻ അവിടെ വന്ന വൈഷ്ണവിക്ക് പഴയ സ്റ്റാലിയേയും അജിത്തിനെയും ജെസ്റ്റിനെയുമാണ് കാണാൻ കഴിഞ്ഞത്. അത്രക്കും സന്തോഷം നിറഞ്ഞ ഒരു അടിപൊളി ജീവിതമായിരുന്നു അവരവിടെ ആസ്വാദിസിച്ചിരുന്നത്.
തുടർന്ന് അവരെ വില്ലിയുടെ മുന്നിൽ ഹാജരാക്കുന്നു. എന്നാൽ അവരുടെ ആ ഫ്രണ്ട്ഷിപ്പ് കണ്ട് അയാളും മാറുന്നു. അയാൾ സുനിലിനോട് ചെയ്ത തെറ്റിന് മാപ്പുപറയുന്നു. അയാൾ അവരെ ഫ്രീയാക്കുന്നു. പിന്നെ അവരെല്ലാവരും ആ പഴയ ബാറിൽ സാറ്റർഡേ നൈറ്റ് ആഘോഷിക്കുന്നു. അതിന്റെ അവസാനത്തിൽ സുനിൽ അവിടെ എത്തുന്നു. ഇതിൽ പറഞ്ഞതിലേറെ കാണാനുള്ളതിനാൽ ഡിസ്നി ഹോട്ട് സ്റ്റാറിൽ ജനുവരി 27 ആം തിയതി മുതൽ ലഭ്യമായ ഈ ചിത്രം നിങ്ങൾക്കും കാണാം…. ആസ്വദിക്കാം.