ഇന്ന് ലോക കോമിക്സിന്റെ കുലപതി വാള്‍ട്ട് ഡിസ്നിയുടെ ഓർമദിനം…
Muhammed Sageer Pandarathil
ചിരിപ്പിക്കാന്‍ എളുപ്പവഴി കണ്ടെത്തിയ ലോക കോമിക്സിന്റെ കുലപതി വാള്‍ട്ട് ഡിസ്നി എന്ന വാൾട്ടർ എലിയാസ് ഡിസ്നി 1901 ഡിസംബര്‍ 5 ആം തിയതി അമേരിക്കയിലെ ഷിക്കാഗോ ഇല്ലിനോയിയിൽ ജനിച്ചു.1923 ഒക്ടോബർ 16 ആം തിയതി വാൾട്ട് ഡിസ്നിയും സഹോദരൻ റോയ് ഒ ഡിസ്നിയും ചേർന്ന് ഒരു ചെറിയ അനിമേഷൻ സ്റ്റുഡിയോ കമ്പനി തുടങ്ങിയെങ്കിലും 1928 ൽ മിക്കി മൗസ് എന്ന കോമിക്സിന്റെ രചനയോടെയാണ് വാള്‍ട്ട് ഡിസ്നി പ്രശസ്തിയിലേക്ക് ഉയർന്നത്.
വാള്‍ട്ട് ഡിസ്നി, ഉബ് ഇവേര്‍ക്സ്, വില്‍ഫ്രഡ് ജാക്സണ് എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ മിക്കി മൗസ് കുട്ടികളെ ലക്ഷ്യമിട്ടാണ് തയാറാക്കിയതെങ്കിലും ഇന്ന് എല്ലാവരേയും ചിരിപപ്പിച്ചുകൊണ്ട് മുന്നേറിയിരിക്കുന്നു. കുടുകുടെ ചിരിപ്പിക്കാന്‍ എത്തിയ മിക്കി മൗസ് എന്ന ആ കുഞ്ഞനെലിക്ക് 2020 നവംബറില്‍ 92 വയസ് തികഞ്ഞിരുന്നു.
ആദ്യം പുസ്തക രൂപത്തിലാണ് മിക്കി മൗസ് കുട്ടികളുടെ കൈകളിലെത്തിയത്. പുസ്തകത്തില്‍ കളികളും പാട്ടുകളും കവിതകളും അടക്കം നിരവധി കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു.1931 ലാണ് മിക്കി മൗസ് പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്. ദ അഡ്വഞ്ചേഴ്സ് ഓഫ് മിക്കി മൌസ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 50000 കോപ്പികള്‍ അന്ന് വിറ്റഴിഞ്ഞു. തുടര്‍ന്ന് പല പരീക്ഷണങ്ങളും പുസ്തകത്തില്‍ വരുത്തി. തുടര്‍ന്ന് 1933 ല്‍ മിക്കി മൗസ് കഥകളുടെ മാഗസിന് പുറത്തിറക്കി. വാള്‍ട്ട് ഡിസ്നി പബ്ളിഷേഴ്സ് ആയിരുന്നു പ്രസാധകര്. പിന്നീട് പേര് വാള്‍ട്ട് ഡിസ്നി കോമിക്സ് ആന്‍ഡ് സ്റോറീസ് എന്നാക്കി.
ഇദ്ദേഹം സ്ഥാപിച്ച ചലചിത്ര സ്ഥാപനം വാള്‍ട്ട് ഡിസ്നി കമ്പനി എന്ന പേരില്‍ ഇന്ന് നിലവിലുണ്ട്. പിന്നീട് പുസ്തക രൂപത്തില്‍ നിന്നും ടെലിവിഷനിലേക്കും മിക്കി മൗസ് മാറ്റപ്പെട്ടു. തുടര്‍ന്ന് മിക്കി മൗസ് പോലെ പല കഥാപാത്രങ്ങളും കുട്ടികളെ ചിരിപ്പിക്കാന്‍ വാള്‍ട്ട് ഡിസ്നി രൂപം കൊടുത്തു.51 തവണ അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം 26 ഓസ്കർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏറ്റവും ഓസ്കാർ നാമനിർദ്ദേശങ്ങളും പുരസ്കാരങ്ങളും നേടിയ വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.ഏഴ് എമ്മി അവാർഡുകളും നേടിയീട്ടുള്ള ഇദ്ദേഹം 1966 ഡിസംബർ 15 ആം തിയതി തന്റെ 65 ആം വയസ്സിൽ ശ്വാസകോശ അർബുദം മൂലം അന്തരിച്ചു.