ഭരണാധികാരികൾ നടത്തുന്ന ഈ കോപ്രായങ്ങളുടെ പ്രയോജനം ആർക്കാണ്?

30

Muhammed Sageer Pandarathil

ഭരണാധികാരികൾ നടത്തുന്ന ഈ കോപ്രായങ്ങളുടെ പ്രയോജനം ആർക്കാണ്?

ഈ ആകാശപരേഡും/കോവിഡ് ആശുപത്രികൾക്ക് മുകളിലെ പുഷ്പവൃഷ്ടിയും/ആശുപത്രികൾക്ക് മുൻപിലെ കരസേനയുടെ ബാൻഡ് പ്രകടനവുമൊക്കെ നടത്തുന്നത് കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നന്ദി അറിയിക്കാനും ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്താനുമാണെന്നാണ് ഭരണാധികാരി പറയുന്നത്.ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൈയടിയും വിളക്ക് കൊളുത്തലും നടത്തിയ ശേഷമാണ് രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും ഇത്രക്കും ഉയർന്നതെന്ന് ഭരണാധികാരികൾ മറക്കരുത്.കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ തുക പോയിട്ട് ലഭിക്കേണ്ട പണം പോലും നൽകാൻ തയ്യാറാകാത്ത ഭരണകൂടം നടത്തുന്ന ഇത്തരം കോപ്രായങ്ങളുടെ പ്രയോജനം ആർക്കാണ്? ഇത് കണ്ട് ആർക്കാണ് ആത്മവിശ്വാസം വരുന്നത്? ഈ വക പരിപാടികളൊക്കെ മാറ്റിവച്ച് ഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പി.പി.ഇ കിറ്റുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും രോഗികൾക്കാവശ്യമായ ചികിത്സാ സൗകര്യവും ഒരുക്കിയില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ വിപത്തായിരിക്കും എന്ന് ഭരണാധികാരികൾ ഓർത്താൽ നല്ലതായിരിക്കും.!.പ്രതിസന്ധികളിൽ പതറാതെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവയെ മറികടക്കാനുമുള്ള അചഞ്ചലമായ നേതൃപാടവമാണ്​ രാജ്യത്തെ നയിക്കുന്ന ഭരണാധികാരിക്ക് വേണ്ടത് അല്ലാതെ അർഥശൂന്യമായ ആവേശമല്ല!…