ഇന്ന് ആദ്യമായി ഏകദിന ക്രിക്കറ്റ് തുടങ്ങിയ ദിവസം അഥവാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ നാണക്കേടിന്റെ ദിനം

0
68

Muhammed Sageer Pandarathil

ഇന്ന് ആദ്യമായി ഏകദിന ക്രിക്കറ്റ് തുടങ്ങിയ ദിവസം അഥവാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ നാണക്കേടിന്റെ ദിനം…

1975 ൽ ലോകകപ്പ് ക്രിക്കറ്റിന് തുടക്കം കുറിച്ച ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 174 പന്തിൽ 36 റൺ നേടിയാണ് ഗവാസ്കർ നാണക്കേടിന്റെ ചരിത്രം സ്വന്തമാക്കിയത്.അടിക്കാനും ഔട്ടാകാനും പറ്റാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു താനെന്നാണ് ഗാവസ്‌കർ ഈ ഇന്നിംഗ്‌സിനെപ്പറ്റി പിന്നീട് പറഞ്ഞത്.

1970 കളുടെ തുടക്കം തൊട്ടേ ഡോൺ ബ്രാഡ്മാനു തുല്യമായ ബാറ്റ്‌സ്മാനാണെന്ന പ്രശസ്തി നേടിയ അദ്ദേഹം ആ കാലഘട്ടത്തിൽ ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായിരിക്കെയായിരുന്നു ഈ ദുരന്തം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 60 ഓവറിൽ 334 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ഡെന്നിസ് അമിസ് ഇന്ത്യൻ ബൗളർമാരെ തച്ചുതകർത്ത് 147 പന്തിൽ 137 റൺസെടുത്തു. ക്യാപ്റ്റൻ മൈക് ഡെന്നിസ് 31 പന്തിൽ 37 റൺസും.

ഇന്ത്യയാകട്ടെ 60 ഓവറിൽ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 132 റൺസും. ഗവാസ്കറുടെ മെല്ലെപോക്കായിരുന്നു ഇതിനു കാരണം. 59 പന്തിൽ 37 റൺസെടുത്ത ഗുണ്ടപ്പ വിശ്വനാഥ് ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറർ.16 പന്തിൽ 50 ഉം 31 പന്തിൽ 100 ഉം അടിക്കുന്ന ഈ കാലഘട്ടത്തിൽ ഗാവസ്‌കറിന്റെ ഈ ഇന്നിംഗ്‌സ് എന്തുകൊണ്ടും കൗതുകം തന്നെയാണ്.