ചാൾസ് ഡാർവിനെന്ന മഹാപ്രതിഭയ്ക്കു സ്മരണാഞ്‌ജലി

39

Muhammed Sageer Pandarathil

ഇന്ന് പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിന്റെ ചരമവാർഷികദിനം

1809 ഫെബ്രുവരി 12 ആം തിയതി പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന എറാസ്മസ് ഡാർവിന്റെ കൊച്ചുമകനും സമ്പന്നനായ പണമിടപാടുകാരനായ ഭിഷഗ്വരൻ റോബർട്ട് ഡാർവിന്റേയും വ്യവസായ പ്രമുഖനായ ജോഷിയാ വെഡ്ജ്‌വുഡിന്റെ മകൾ സൂസന്നാ ഡാർവിന്റേയും ആറു മക്കളിൽ അഞ്ചാമനായി ഇംഗ്ലണ്ടിലെ ഷ്റ്യൂസ്ബറിയിൽ ഡാർവിൻ ജനിച്ചു. 16 ആം വയസ്സിൽ വൈദ്യശാസ്ത്രത്തിന് ചേർന്നെങ്കിലും പഠനം ഉപേക്ഷിച്ച് വൈദിക പഠനത്തിന് ചേരുകയായിരുന്നു. ആ സമയങ്ങളിലും പ്രകൃതിയെ നിരീക്ഷിക്കുന്നതിലായിരുന്നു ഡാർവിന്റെ ശ്രദ്ധ.

Dining Like Darwin: When Scientists Swallow Their Subjects : The ...വൈദികപഠനം പൂർത്തിയാക്കിയെങ്കിലും വൈദികവൃത്തിക്ക് പോയില്ല. പകരം 1831 മുതൽ 1836 വരെ ബീഗിൾ എന്ന കപ്പലിൽ ലോകസഞ്ചാരത്തിന് പോയി.യാത്രയ്ക്കിടയിൽ നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ആസ്പദമാക്കി 1859 ൽ പ്രസിദ്ധീകരിച്ച ‘ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന കൃതി ശ്രദ്ധിക്കപ്പെട്ടു. പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്ത്വങ്ങളാണ് ഈ കൃതിയിലൂടെ പരാമർശിച്ചിരിക്കുന്നത്. ഡാർവിന്റെ കണ്ടെത്തൽ മതവിശ്വാസത്തിന് എതിരായിരുന്നതിനാൽ മതമേധാവികൾ എതിർത്തു. എന്നാൽ ജീവിവർഗ്ഗങ്ങൾ പരിണാമവിധേയമാണെന്ന വസ്തുത ഡാർവിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും ഒരളവുവരെ ജനങ്ങളും അംഗീകരിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരിൽ ഔദ്യോഗികശവസംസ്കാരം നൽകി ബഹുമാനിക്കപ്പെട്ട അഞ്ചു പേരിൽ ഒരാളായിരുന്നു ഡാർവിൻ എന്നത് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. കഠിനാധ്വാനത്തിന്റെ ആൾരൂപമായിരുന്ന അദ്ദേഹം നാല്പതോളം കൃതികൾ/ ലക്ഷക്കണക്കിനു താരതമ്യ ജന്തുപഠനങ്ങൾ/ അവയൊക്കെ ക്രോഡീകരിച്ചു. മനുഷ്യ രാശിയുടെ ചരിത്രത്തിൽ ഏറ്റവും വായിക്കപ്പെട്ട രണ്ടാമത്തെ ഗ്രന്ഥമത്രെ ഒറിജിൻ ഓഫ് സ്പീഷിസ്.

ഇംഗ്ലണ്ടിൽ കെന്റിലെ ഡൗൺ എന്ന സ്ഥലത്ത് 1882 ഓഗസ്റ്റ് 19 ആം തിയതി അദ്ദേഹം അന്തരിച്ചു. അവിടെയുള്ള പരിശുദ്ധമറിയത്തിന്റെ ദേവാലയത്തിലെ സംസ്കാരസ്ഥലത്ത് താൻ സംസ്കരിക്കപ്പെടുമെന്നാണ് ഡാർവിൻ കരുതിയിരുന്നത്. എന്നാൽ ഡാർവിന്റെ സുഹൃത്തുക്കളുടെ അഭ്യർഥന മാനിച്ച് രാജകീയ സഭയുടെ അദ്ധ്യക്ഷനായിരുന്ന വില്യം സ്പോട്ടിങ്ങ്‌വുഡ്/ വെസ്റ്റ്മിൻസ്റ്റർ ദേവാലയത്തിൽ ഹെർഷലിന്റേയും/ഐസക് ന്യൂട്ടണും സമീപത്തായി അദ്ദേഹത്തെ സംസ്കരിച്ചു.