തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു വൃത്തിയാക്കിയ ശ്രീരാമകൃഷ്ണ പരമഹംസൻ

45

Muhammed Sageer Pandarathil

ഇന്ന് ശ്രീരാമകൃഷ്ണ പരമഹംസന്റെ ചരമദിനം.

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ. കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17 ആം തിയതി വൈഷ്ണവരായ ഖുദീറാം ചാറ്റർജിയുടെയും ചന്ദ്രാദേവിയുടെയും മകനായി ഗദാധരൻ എന്ന ശ്രീരാമകൃഷ്ണ പരമഹംസൻ ജനിച്ചു. കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം.

The Teachings of Ramakrishna Paramahamsa's Wisdom | PiousPrayersപതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24 ആം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866 ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസര്‍ വിവേകാനന്ദനെ കണ്ടെത്തിയ പ്പോഴാണു ലോകം പരമഹംസരെ കാണുന്നത്. അയ്യായിരം വര്‍ഷത്തിലേറെയുള്ള ഭാരതീയ ആത്മീയപൈതൃകം കേവലം അന്‍പതു വര്‍ഷംകൊണ്ടു ജീവിച്ചുകാണിച്ചു തന്ന മഹാത്മാവാണു ശ്രീരാമകൃഷ്ണ പരമഹംസരെന്നാണു ഗാന്ധിജിയുടെ അഭിപ്രായം. കേരളത്തിലും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആത്മീയോദ്ധാരണത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ ശ്രീരാമകൃഷ്ണ സന്ദേശത്തിനു കഴിഞ്ഞു.ജീവിച്ചിരിക്കുമ്പോള്‍ വിഗ്രഹാരാധകനായി മാത്രം അറിയപ്പെട്ട ഗദാധര്‍ ചാറ്റര്‍ജി പില്‍ക്കാലത്തു ശ്രീരാമകൃഷ്ണ പരമഹംസരായി ഉദിച്ചുയര്‍ന്നത് തന്റെ വത്സലശിഷ്യനിലൂടെയാണ്.

ജന്മംകൊണ്ടും കര്‍മംകൊണ്ടും ബ്രാഹ്മണനായിരുന്ന അദ്ദേഹം കൈവര്‍ത്തക സമുദായാംഗമായ റാണി റാസ്മണിയുടെ ദക്ഷിണേശ്വരം ക്ഷേത്രത്തിലെ അര്‍ച്ചകനായി. അങ്ങനെ ‘ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന സന്ദേശം സ്വജീവിതത്തിലൂടെ ആചരിച്ചു പ്രചരിപ്പിച്ചു.
തന്നില്‍ അല്‍പമെങ്കിലും ജാത്യാഭിമാനം അവശേഷിക്കുന്നുവെങ്കില്‍ അതും ഇല്ലാതാക്കാനായി പറയ സമുദായാംഗമായ ഒരു ഭക്തന്റെ കുടില്‍ തന്റെ നീണ്ട കേശം കൊണ്ടു തുടച്ചു വൃത്തിയാക്കി. തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ആം തിയതി തന്റെ 50 ആം വയസ്സിൽ അദ്ദേഹം സമാധിയായി.