ഹൃദയം സ്തംഭിച്ച ആ 30 സെക്കന്റ്

110

Muhammed Sageer Pandarathil

ഹൃദയം സ്തംഭിച്ച ആ 30 സെക്കന്റ്. തായ്‌വാനിൽ പട്ടം പറത്തുന്നതിനിടെ പട്ടത്തിനൊപ്പം അബദ്ധത്തിൽ അതിൻ്റെ വാലിൽത്തൂങ്ങി അന്തരീക്ഷ ത്തിലേക്കുയർന്ന മൂന്ന് വയസ്സുള്ള കുട്ടി പലതവണ കരണം മറിഞ്ഞു നിലത്തേക്ക് പതിച്ചപ്പോൾ ആളുകളുടെ കരുതലോടെയുള്ള ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ശ്വാസമടക്കിപ്പിടിച്ചാണ്​ അവളുടെ ബന്ധുക്കളും നാട്ടുകാരും ആ കാഴ്​ച കണ്ടത്​. കൂറ്റൻ പട്ടത്തി​െൻറ വാലിൽ കുടുങ്ങി 100 അടിയോളം ഉയരത്തിൽ കാറ്റിൽ ആടിയുലയുകയാണ്​ ആ മൂന്ന്​ വയസ്സുകാരി. ഒടുവിൽ, കാറ്റി​െൻറ ഏതോ ഗതിയിൽ അവൾ സുരക്ഷിതയായി നിലത്തിറങ്ങിയപ്പോളാണ്​ എല്ലാവരുടെയും ശ്വാസം നേരേ വീണത്​. ദൃക്​സാക്ഷികളായവരുടേത്​ മാത്രമല്ല, പിന്നീ്ട്​ ആ രംഗത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടവരുടെയും.

Horrifying Moment Kite-Flying Girl Is Swept Into The Sky By Wind Caught On Video – United Squidതായ്‌വാനിലെ സിഞ്ചു നഗരത്തിൽ ഞായറാഴ്ച നടന്ന അന്താരാഷ്ട്ര പട്ടം (Kite) ഫെസ്റ്റിവൽ നടക്കവേ ഒരു വലിയ പട്ടത്തിന്റെ വാലിൽ കുടുങ്ങി ഒരു കുട്ടി അന്തരീക്ഷത്തിലേക്ക് ഉയർന്നത്. അപകടകരമായ രീതിയിൽ പലതവണ അന്തരീക്ഷത്തിൽ കരണം മറിഞ്ഞ ശേഷം താഴേക്ക് പതിച്ചതും. താഴെനിന്നവരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി നിലത്തടിച്ചുവീഴാതെ അത്ഭുതകരമായി രക്ഷപെട്ട കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു.കൂറ്റൻ പട്ടത്തി​െൻറ വാലിൽ കുട്ടിയുടെ ഉടുപ്പ്​ ഉടക്കുകയും കാറ്റ്​ ശക്​തിയായപ്പോൾ മുകളിലേക്ക്​ ഉയരുകയുമായിരുന്നു. പിന്നീട്​ ഒരു മിനിറ്റോളം കുട്ടി 100 അടിയോളം ഉയരത്തിൽ തലങ്ങും വിലങ്ങും ഉലഞ്ഞു. കാറ്റി​െൻറ ശക്​തി കുറഞ്ഞപ്പോൾ പട്ടത്തി​െൻറ വാൽ താഴ്​ന്നുവരികയും കാണികൾ കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ഞായറാഴ്​ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഈ സംഭവത്തി​െൻറ വിഡിയോ വൈറലാകുകയും ചെയ്​തു. 60 കിലോമീറ്റർ വേഗതയിൽ അവിടെ വീശിയിരുന്ന കാറ്റിൽപ്പെട്ട് 30 സെക്കന്റോളം അന്തരീക്ഷത്തിൽ പറന്ന ആ കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നും സംഭിവിച്ചിട്ടില്ല എന്ന് ഡോക്ടർമാർ അറിയിച്ചപ്പോഴായിരുന്നു അവിടെ കൂട്ടിയവർക്കെല്ലാം ആശ്വാസമായത്. . ലിൻ എന്ന ആ മൂന്നുവയസ്സുകാരിക്ക്​ നിസ്സാര പരിക്കുകളേയുള്ളൂയെന്നും സംഭവത്തി​െൻറ നടുക്കത്തിൽ നിന്ന്​ കുട്ടി മോചിതയായെന്നും തായ്​വാനിലെ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

Video