കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ഓടിനടന്ന് ജോലി ചെയ്യാന്‍ ഇനി ആഷിഫ് വരില്ല

50

Muhammed Sageer Pandarathil

കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ഓടിനടന്ന് ജോലി ചെയ്യാന്‍ ഇനി ആഷിഫ് വരില്ല

കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇനി മുതല്‍ ആഷിഫിന്റെ സേവനം ലഭിക്കില്ല. 23കാരനായ ചാവക്കാട് തോട്ടാപ്പ് സ്വദേശി ആനാംകടവില്‍ ആഷിഫ് തന്റെ ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് വരുമ്പോൾ താൻ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മരണപ്പെടുകയായിരുന്നു. കുന്നങ്കുളം Image may contain: 1 person, close-upതാലൂക്ക് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ 10 ദിവസത്തെ സേവനം അനുഷ്ടിച്ചതിന്റെ ശമ്പളം വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് ആഷിഫ് മരണത്തിന് കീഴടങ്ങിയത്. എഫ്‌സിഐ ഗോഡൗണില്‍ നിന്ന് മുളങ്കുന്നത്തുകാവിൽനിന്ന്‌ അവണൂർ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുമായി ആഷിഖിന്റെ ബൈക്ക് ഇന്നലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 വെളപ്പായ കയറ്റത്തിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

തൃശ്ശൂർ ഗവ. നഴ്സിങ് സ്കൂളിലെ പഠനത്തിനുശേഷം മെഡിക്കൽ കോളേജിൽ ആറുമാസം പരിശീലനം പൂര്‍ത്തിയാക്കിയ ആഷിഫിനെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എം പദ്ധതിപ്രകാരം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജോലിയില്‍ നിയമിച്ചത്. ഒരു ഭയവുമില്ലാതെ ഐസലേഷന്‍ വാര്‍ഡിലെ ജോലിയും ഒപ്പം ഹെല്‍പ് ഡെസ്‌കിലെ ജോലിയും ചെയ്ത ആഷിഫ് എല്ലാവരുടെയും മനസ്സ് കീഴടക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16 ആം തിയതി ആയിരുന്നു ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്.

ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ആഷിഫിന്റെ മാതാവ് ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്. മെഡിക്കൽ കോളേജ് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഏകസഹോദരി അജുവും നഴ്സിങ്‌ വിദ്യാർഥിനിയാണ്.കോവിഡ് ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രമെടുത്തപ്പോള്‍ അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു ആഷിഫ്.