Muhammed Sageer Pandarathil
തൃഷയെ നായികയാക്കി എം.ശരവണൻ സംവിധാനം ചെയ്ത് ലൈക്ക നിർമ്മിച്ച രാങ്കിയുടെ രചന നിർവഹിച്ചിരിക്കുന്നത് എ ആർ മുരുഗദോസാണ്. 2022 ഡിസംബർ 30 ആം തിയതി തിയറ്ററിൽ റിലീസ് ചെയ്ത ഈ ചിത്രം 2023 ജനുവരി 29 ആം തിയതി മുതൽ നെറ്റ്‌ഫ്ലിക്സിൽ ലഭ്യമാണ്.തൃഷ കൃഷ്ണന്റെ കഥാപാത്രമായ തയ്യൽ നായഗി ഒരു ഓൺലൈൻ ചാനൽ റിപ്പോർട്ടറാണ്. തയ്യലും, ഇവളുടെ സഹോദരനും അയാളുടെ ഭാര്യയും അവരുടെ മകൾ അനശ്വര രാജന്റെ കഥാപാത്രമായ കൗമാരകാരി സുസ്മിതയും ഒരു വീട്ടിലാണ് താമസം. എന്നാൽ തയ്യൽ മുകൾ നിലയിലും മറ്റവരെല്ലാം താഴെയുമാണ് താമസിക്കുന്നത്.
ഒരു ദിവസം, സുസ്മിതയുടെ അച്ഛന്റെ ഫോണിലേക്ക് അവളുടെ ഒരു നഗ്ന വീഡിയോ ആരോ അയക്കുന്നു. ഇതിന്റെ ഉറവിടം കണ്ടുപിടിക്കാൻ അയാൾ തയ്യലിന്റെ സഹായം തേടുന്നു. തുടർന്ന് അതയച്ചയാളെ അവൾ കണ്ടെത്തുന്നു. എന്നാൽ അവളറിയാതെ അവളുടെ ഒരു കൂട്ടുകാരി അവളുടെ പേരിൽ തുടങ്ങിയ ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തുന്നു.എന്നാൽ ലിബിയയിലെ ഒരു തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്ന തജാക്കിസ്ഥാൻ നാടനായ ബെക്‌സോദ് അബ്ദുമാലിക്കോവിന്റെ കഥാപാത്രമായ ആലിം എന്ന 17 കാരൻ അവളുമായി പ്രണയത്തിലാണെന്ന് കണ്ടെത്തുന്നു. തുടർന്ന് തയ്യൽ അവനുമായി സുസ്മിതയുടെ പേരിൽ ചാറ്റ് ചെയ്യുന്നു. കണ്ടെത്തുന്നു. തുടർന്ന് അവളെ കാണാൻ ആലിം ഇന്ത്യയിലെത്തുന്നു. ആ സമയം തന്നെ തയ്യലിനെ എഫ്ബിഐ അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഇതേസമയം അവനും അറിയിപ്പ് കിട്ടുന്നു തന്നെയും എഫ്ബിഐ പിന്തുടരുന്നുണ്ടെന്ന്.
തുടർന്ന് അവൻ അവളെ കാണാതെ ലിബിയയിലേക്ക് തിരിച്ചുപോകുന്നു. എന്നാൽ,സുസ്മിതയെ വെച്ച് എഫ്ബിഐ ആലിമിനെ പിടികൂടാൻ തന്ത്രം മെനയുന്നു. തുടർന്ന് എഫ്ബിഐ ടീംമും തയ്യലും സുസ്മിതയും ലിബിയയിലേക്ക് പോകുന്നു. അവിടെ വെച്ച് എഫ്ബിഐ ടീംമും ആലിമിന്റെ തീവ്രവാദ സംഘടനയും തമ്മിൽ ഉഗ്ര പോരാട്ടം നടക്കുന്നു. എന്നാൽ ആലിം ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെടുന്നു.
ആലിമിനെ കിട്ടാൻ എഫ്ബിഐ സുസ്മിതയെ കൊല്ലാൻ തീരുമാനിക്കുന്നു. ഇത് കാണുന്ന ആലിം അവളെ രക്ഷിക്കാൻ അവിടെ എത്തുന്നു….എഫ്ബിഐ സുസ്മിതയെ കൊല്ലുമോ? അതോ എഫ്ബിഐയിൽ നിന്ന് സുസ്മിതയെ രക്ഷിക്കാൻ ആലിമിന് സാധിക്കുമോ? അതോ എഫ്ബിഐ ആലിമിനെ കൊല്ലുമോ? എന്നൊക്കെ അറിയാൻ നമുക്ക് നെറ്റ്‌ഫ്ലിക്സിലേക്ക് പോകാം.ശക്തിവേലിന്റെ ഛായാഗ്രാഹണവും സുബാറകിന്റെ ചിത്രസംയോജനവും സത്യയുടെ സംഗീതവും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.