മുഹമ്മദ് സഗീർ പണ്ടാരത്തിൽ

ഏ ആന്റ് വി എന്റർടെയ്ൻമെന്റിൻ്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിച്ച ഇനി ഉത്തരം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രനാണ്.ദേശീയ അവാര്‍ഡ് നേട്ടത്തിനു ശേഷം അപര്‍ണ ബാലമുരളിയുടേതായി മലയാളത്തില്‍ എത്തുന്ന ഈ ചിത്രത്തിൽ അപർണയുടെ കഥാപാത്രമായ ഡോക്ടർ ജാനകി ഗണേഷ് എറണാകുളത്തെ ഒരു പ്രശസ്തമായ ആശുപത്രിയിലെ ഓർത്തോ സർജനാണ്.അവർ ഒരു ദിവസം ഇടുക്കിയിലെ പൂപ്പാറ എന്ന പോലിസ് സ്റ്റേഷനിൽ വന്ന് താൻ ഒരു കൊലപാതകം നടത്തിയെന്ന് വിളിച്ചു പറയുന്നതും അതിനെ തുടർന്നുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും ആ കൊലസമ്മതം പിന്നീട് എത്തിക്കുന്ന വിചിത്രമായ ഉത്തരങ്ങളുമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരോട് പങ്കുവെക്കുന്നത്.പീപ്പിൾസ് പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എസ് കെ യാണ് മുഖ്യമന്ത്രി. സിദ്ദിഖിന്റെ കഥാപാത്രമായ പള്ളിയിൽ ദിനേശനാണ് ആഭ്യന്തരമന്ത്രി. ഷാജു ശ്രീധറിന്റെ കഥാപാത്രമായ ബേബിയാണ് അദ്ദേഹത്തിന്റെ പേഴ്സ്ണൽ അസിസ്റ്റന്റ്.

Aparna Balamurali’s Ini Utharam gears up for release

ചിത്രം ആരംഭിക്കുമ്പോൾ ആഭ്യന്തരമന്ത്രി ഒരു വിദേശയാത്രക്ക് പോകുകയാണ്. ആ സമയത്തതാണ് ടി വി ന്യൂസിൽ കലാഭവൻ ഷാജോണിന്റെ കഥാപാത്രമായ സി ഐ കാക്ക കരുണൻ എന്ന ഇരട്ടപേരുള്ള കരുണൻ ഇടുക്കി ശാന്തൻപാറ ക്രയോൺ ഫാക്ട്ടറിയിൽ സമരം ചെയ്തിരുന്ന തൊഴിലാളികൾക്ക് നേരെ ലാത്തിചാർജ് നടത്തുന്നത്.ദിനേശന്റെ വിശ്വസ്തനാണ് ഈ കരുണൻ. ദിനേശൻ ആഭ്യന്തരമന്ത്രിയാകുന്നതിനുമുമ്പ് പല കൊള്ളരുതായ്മകളും ഈ കരുണൻ ഇയാൾക്ക് വേണ്ടി ചെയ്തു കൊടുത്തിട്ടുണ്ട്. അതിൽ പ്രധാനം,15 വർഷങ്ങൾക്ക് മുൻപ് ഒരു നിയമസഭാ ഇലക്ഷൻ സമയത്ത് തന്റെ പാർട്ടിയിലെ തന്നെ സ്ഥാനാർഥിയായ വർക്കല ഗണേഷൻ എന്ന ആൾക്കെതിരെ ലൈംഗിക ആരോപണം ഉയർത്തി അയാളുടെ സ്ഥാനാർഥിത്വം തനിക്ക് സ്വന്തമാക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോൾ ഗണേഷനേയും ഭാര്യയേയും ഒരു അപകടത്തിൽ കൊലപ്പെടുത്തുന്നുണ്ട് ഈ ദിനേശൻ.

അതിനായി ആളെ ഏർപ്പാടാക്കി അത് നടപ്പാക്കിയതും കരുണനായിരുന്നു. അതിന് ഇയാൾ കണ്ടെത്തിയ ആൾ, ജാഫർ ഇടുക്കിയുടെ കഥാപാത്രമായ കാട്ടാക്കട പ്രകാശൻ എന്ന ലോറി ഡ്രൈവറെ ആയിരുന്നു. അയാൾ ഈ കൃത്യം ഭംഗിയായി നിർവഹിച്ചു. അങ്ങിനെ തുടങ്ങിയ ദിനേശൻ ഇന്ന് ആഭ്യന്തരമന്ത്രിയാണ്. അന്ന് എസ് ഐ ആയിരുന്ന കരുണൻ ഇന്ന് സി ഐ യാണ്.അങ്ങിനെ ഇരിക്കുന്ന ഒരു പ്രഭാതത്തിലാണ് കരുണന്റെ സ്റ്റേഷനായ ഇടുക്കി പൂപ്പാറ പോലിസ് സ്റ്റേഷനിലേക്ക് ഞാൻ വിവേക് എന്നാളെ കൊന്നുവെന്ന് പറഞ്ഞ് ഡോക്ടർ ജാനകി വരുന്നത്. തുടർന്ന് ശവം കുഴിച്ചിട്ട പൂപ്പറ രണ്ടാംമൈലിലെ കാട്ടിലേക്ക് പോലീസും നാട്ടുകാരും മാധ്യമങ്ങളും ജാനാകിക്കൊപ്പം പോകുന്നു. അവിടെ നിന്ന് ആദ്യം കുഴിച്ചെടുക്കുന്ന ശവം ഒരു പാസ്റ്ററുടേതായിരുന്നു. ഇയാളാകട്ടെ പഴയ ലോറി ഡ്രൈവർ കാട്ടാക്കട പ്രകാശനും. രണ്ടാമതായി മറ്റൊരു ശവവും ആ കുഴിയിൽ നിന്ന് കണ്ടെടുക്കുന്നു.

അതാകട്ടെ സിദ്ധാർത്ഥ് മേനോന്റെ കഥാപാത്രമായ അശ്വിൻ എന്ന വന്യജീവി ഫോട്ടോഗ്രാഫറുടെതും. ഇയാളാകട്ടെ കഴിഞ്ഞ അഞ്ച് വർഷമായി ജാനാകിയുമൊത്ത് ലിവിങ് ടുഗെതറിലുള്ള കക്ഷിയുമാണ്. എന്നാൽ ജാനകി, കൊന്ന് കുഴിച്ചിട്ടുവെന്ന് പറയുന്ന വിവേകിന്റെ ശവം കിട്ടുന്നുമില്ല. ഈ രണ്ടുപേരെയും ഒറ്റക്ക് കൊന്ന് കുഴിച്ചിടാൻ ഒരു സ്ത്രീക്ക് മാത്രം കഴിയില്ല എന്ന പോലീസ് നിഗമനത്തിൽ, ആരാണ് കൂട്ടാളിയെന്ന് സ്ഥലത്തെത്തിയ ഹരീഷ് ഉത്തമന്റെ കഥാപാത്രമായ എസ്.പി ജാനകിയോട് ചോദിക്കുന്നു.തന്റെ കൂട്ടാളി അവിടെ നിൽക്കുന്ന സി ഐ കരുണനാണെന്ന് അവൾ പറയുന്നു. ഇത് കേട്ട് അവിടെ കൂടിയ എല്ലാവരും ഞെട്ടുന്നു. തുടർ ചോദ്യങ്ങൾക്കായി ജാനകിയെയും ഉത്തമനേയും പോലീസ് ക്വർട്ടേഴ്സിലേക്ക് മാറ്റുന്നു. ഈ സമയം ജാനകി കൊന്നെന്ന് പറഞ്ഞ വിവേക് രംഗത്തെത്തുന്നു.

എന്തിനാണ് ജാനകി വിവേകിനെ കൊന്നുവെന്ന് പറഞ്ഞു സ്റ്റേഷനിൽ എത്തുന്നത്? ആരാണ് പാസ്റ്ററേയും അശ്വിനെയും കൊല്ലുന്നത്? ജാനകി പറയുന്നതുപോലെ കരുണന് ഈ കൊലകളിൽ ബന്ധമുണ്ടോ? അതോ ഇനി യഥാർത്ഥ വില്ലൻ മാറ്റാരെങ്കിലുമാണോ? എല്ലാം അറിയാൻ പ്രേക്ഷകരെ നമുക്ക് സിനിമ കാണാം ..രവിചന്ദ്രന്റെ ഛായാഗ്രഹണവും ഹിഷാം അബ്ദുൾ വഹാബിന്റെ പശ്ചാത്തല സംഗീതവും വഹിക്കുന്ന പങ്ക് ചില്ലറയല്ല.ഏത് ഉത്തരത്തിനും ഒരു ചോദ്യമുണ്ട് എന്ന് ടാഗ് ലൈനില്‍ പറയുന്ന ഇമോഷണല്‍ ത്രില്ലര്‍ ജോണറിലുള്ള ഈ സ്ത്രീപക്ഷ ചിത്രം ആദ്യാവസാനം വരെ പിരിമുറുക്കം നൽകി പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരിത്തുത്താൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയീട്ടുള്ളത്.

 

Leave a Reply
You May Also Like

അച്ഛൻ നായകനാകുന്ന ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ഉയിരാണച്ഛൻ ഗാനം റിലീസായി

അച്ഛൻ നായകനാകുന്ന ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’ ഉയിരാണച്ഛൻ ഗാനം റിലീസായി വിജയ് യേശുദാസ്,…

വരുൺ ധവാൻ നായകനായ ‘Bhediya’ ഒഫീഷ്യൽ ട്രെയിലർ

വരുൺ ധവാൻ നായകനായ ‘Bhediya’ ഒഫീഷ്യൽ ട്രെയിലർ. നവംബർ 25 റിലീസ് . അമർ കൗശിക്…

ഭാര്യയുടെ ഉറക്കം സുഖകരമാക്കാൻ ഭർത്താവ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ന്റെ സൂത്രവിദ്യ

ഭാര്യയുടെ ഉറക്കം സുഖകരമാക്കാൻ ഭർത്താവ് സക്കര്‍ബര്‍ഗിന്റെ സൂത്രവിദ്യ അറിവ് തേടുന്ന പാവം പ്രവാസി മാര്‍ക്ക് സക്കര്‍ബര്‍ഗ്…

പുതുതലമുറയിലെ ആക്ടർസിനെ അണിനിരത്തി ആദ്യമായി ഒരു പ്രിയദർശൻ ഒരു ചിത്രം

മരക്കാറിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ. സംവിധായകൻ പ്രിയദർശന്റെ…