ജിബൂട്ടി റിവ്യൂ

എഴുതിയത് : Muhammed Sageer Pandarathil

എസ്‌കേപ്പ് ഫ്രെം ഉഗാണ്ട, നാക്കു പെന്‍ഡ നാക്കു ടാക്ക തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വീണ്ടുമൊരു മലയാള ചലച്ചിത്രം കൂടി ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഉപ്പും മുളകും സംവിധാനം ചെയ്ത എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്ത ജിബൂട്ടി എന്ന ഈ ചിത്രം ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടി വെച്ചാണ് മുഖ്യമായും ചിത്രീകരിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടില്‍ ആദ്യമായാണ് ഒരു സിനിമ ചിത്രീകരിക്കുന്നത്. പ്രേക്ഷകര്‍ക്ക് തീര്‍ത്തും അപരിചിതമായ ഒരു ലൊക്കേഷന്‍റെ ഭംഗിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന കാഴ്ച്ചകള്‍ ഭംഗിയോടെ പകര്‍ത്തിയിട്ടുണ്ട്.
വിളക്കുമല എന്ന കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ ജീപ്പ് ഓടിച്ച് ജീവിക്കുന്ന യുവാക്കളായ ലൂയിയുടെയും (അമിത് ചക്കാലക്കല്‍) എബിയുടെയും (ജേക്കബ് ഗ്രിഗറി) ആഗ്രഹം നല്ല ശമ്പളത്തില്‍ വിദേശത്തൊരു ജോലി എന്നതാണ്.

വിനോദ സഞ്ചാര കേന്ദ്രമായ അവരുടെ നാട്ടിൽ എത്തുന്ന ജിബൂട്ടി സ്വദേശി ഹന്നയെ (ഷഗുൺ ജസ്വാൾ) ഒരാഴ്ച നാടുകാണിക്കാനുള്ള ജീപ്പിന്റെ ഓട്ടം ഇവർ ഏറ്റെടുക്കുന്നു. ജിബൂട്ടിയിലെ കമ്പനിയിൽ എച്ച് ആർ ആയ ഹന്നയുടെ സഹായത്തിൽ അവിടെ ജോലി സംഘടിപ്പിക്കാം എന്ന ചിന്തയും ലൂയിക്ക് ഹന്നയോട് തോന്നുന്ന ഇഷ്ടവും തീരുമാനത്തിന് പിന്നിലുണ്ട്.എന്നാൽ ഹന്ന വരുന്നത് നാട് കാണാൻ മാത്രമല്ല, തന്റെ പഴയ സുഹൃത്തിനെ കണ്ടെത്താനും കൂടിയാണ്. അങ്ങനെ അവർ സുഹൃത്തിനെ കണ്ടെത്തുകയും തുടർന്ന് ലൂയിയോട് ഹന്നക്കും പ്രണയം തോന്നുകയും ഇവർ രണ്ട് പേർക്കും ഹന്ന ജിബൂട്ടിയില്‍ ജോലി തരപ്പെടുത്തി അവിടേക്ക് കൊണ്ടുപോകുന്നു.

ജിബൂട്ടിയിലെ ശാന്തസുന്ദരമായ അന്തരീക്ഷം മാറി മറിഞ്ഞത് പെട്ടന്നായിരുന്നു. കല്യാണം കഴിക്കാതെ ഹന്ന ലൂയിയിൽ നിന്ന് ഗർഭിണിയാവുകയും അതേ തുടർന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ലൂയിയും എബിയുടേയും ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങൾക്ക് തുടക്കമിടുന്നു. തുടർന്ന് ആ നാട്ടില്‍ നിന്നും രക്ഷപെടാന്‍ ഇരുവരും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ അവര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റും പറയുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കിലിന്റെയും ജേക്കബ് ഗ്രിഗറി യുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്. ഇവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. അതുപോലെ മറ്റു താരങ്ങളായ ദിലീഷ് പോത്തന്‍, ബിജു സോപാനം, അഞ്ജലി നായര്‍ തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയീട്ടുണ്ട്. സംവിധായകനും അഫ്‌സല്‍ അബ്ദുള്‍ ലത്തീഫും ചേര്‍ന്നൊരുക്കിയ തിരക്കഥയും ടി.ഡി. ശ്രീനിവാസിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തെ കൂടുതൽ ആസ്വാദകരമാക്കുന്നുണ്ട്.

Leave a Reply
You May Also Like

നടൻ കൃഷ്ണകുമാറും കുടുംബവും മാതൃകയാകുകയാണ്

നടൻ കൃഷ്ണകുമാറും കുടുംബവും മാതൃകയായ്ക്കുകയാണ്. ഒൻപതു വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചുകൊടുത്തിരിക്കുന്നു കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ,…

തുടക്കക്കാരനെ പോലും ചേർത്തു നിർത്തിയ മമ്മൂക്ക

ഒരു നടൻ തന്റെ കർമ്മ രംഗത്ത് തലയെടുപ്പോടെ അമ്പതാണ്ടുകൾ പൂർത്തിയാക്കുക… അങ്ങനൊരു മഹാ നടനാണ്… താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി എന്ന ഞങ്ങളുടെ

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 10) – ബൈജു ജോര്‍ജ്ജ്

ഞായറാഴ്ച്ചകളിലും .., മണിച്ചേട്ടന്റെ വീട്ടില്‍ പണിയില്ലാത്ത മറ്റു ദിവസങ്ങളിലും .., ഞാന്‍ സജീവനെ കാണാനായി .., അവന്‍ ജോലി ചെയ്യുന്ന ബാക്കറിയില്‍ എത്തുമായിരുന്നു .., അവന്റെ കടയുടമസ്ഥന്‍ വളരെ സാധുവായൊരു മനുഷ്യനായിരുന്നു ..,

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

രാജേഷ് ശിവ നോ മാൻസ് ലാൻഡ് തികച്ചും വ്യത്യസ്തമായി ആസ്വാദന അനുഭവം നൽകുന്നൊരു ത്രില്ലർ മൂവിയാണ്.…