ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ് ‘മൈക്ക്’.
Muhammed Sageer Pandarathil
ജെഎ എന്റർടൈൻമെന്റിന്റെ ബാനറിൽ ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം നിർമിച്ച മൈക്ക് എന്ന മലയാള ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു ശിവപ്രസാദാണ്.ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, ആണായി മാറാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്.അനശ്വര രാജന്റെ കഥാപാത്രമായ സാറ തോമസാണ് നായികയെങ്കിൽ നായകൻ പുതുമുഖം രഞ്ജിത്ത് സജീവിന്റെ കഥാപാത്രമായ ആന്റണിയാണ്.
സാറ തന്റെ ആൺ കൂട്ടുകാർക്കൊപ്പം ഒരു കമ്പവലി മത്സരത്തിൽ പങ്കെടുക്കുന്ന രംഗത്തോടെ ആരംഭിക്കുന്ന ചിത്രത്തിൽ സാറയും കൂട്ടുകാരും തോറ്റ ആ മത്സരത്തിന്റെ എല്ലാ പഴിയും കേൾക്കേണ്ടി വന്നത് അവൾക്കായിരുന്നു. അവളുടെ ലിംഗ വ്യത്യാസമായിരുന്നു ഇതിന്റെ മുഖ്യ കാരണം.
ആ വിവേചനത്തിൽ വീർപ്പുമുട്ടിയ അവൾ മാസ്റ്റെക്ടമി (mastectomy surgery) ചെയ്യാൻ തീരുമാനിക്കുന്നു. സ്തനം നീക്കം ചെയ്യുന്ന ഈ പ്രക്രിയയിലൂടെ സ്തനത്തിനടുത്തുള്ള ലിംഫ് നോഡുകളും മറ്റ് ടിഷ്യുകളുമാണ് നീക്കം ചെയ്യുക. എന്നാൽ ഈ സർജറി ചില സന്ദർഭങ്ങളിൽ, അപകടസാധ്യത ഉണ്ടാക്കുന്നതിനാൽ അവരുമായി ബന്ധപ്പെട്ട ആരെങ്കിലും ഗ്യാരണ്ടി നിൽക്കേണ്ടതുണ്ട്.
സർജറി കഴിഞ്ഞു വരുമ്പോൾ തനിക്കിടാനുള്ള പേരുവരെ കണ്ടുവെച്ച അവൾ, ഈ സർജറിയുടെ വിവരങ്ങൾ അന്വേഷിച്ച് മൈസൂരിൽ നിന്ന് തിരിച്ചു വരുന്ന ബസ്സിൽ വെച്ചാണ് ആന്റണിയെ കണ്ടുമുട്ടുന്നത്. ഒരു മുഴുകുടിയനായ ഇയാൾ ഒരു ടൂർ കഴിഞ്ഞ് നാട്ടിലേക്ക് വരുന്ന വഴിയാണ്. യാത്രയുടെ ഇടക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയ ഇവരെ ബസ്സുകാർ മനപ്പൂർവം വഴിയിൽ ഉപേക്ഷിച്ചു കടന്നു കളയുന്നു.
തുടർന്ന് നടന്നും ലോറിയിലുമായി നാട്ടിലെത്തിയ ഇവർ ബസ്സ്റ്റാണ്ടിൽ വെച്ച് അവരവരുടെ നാട്ടിലേക്ക് വെവ്വേറെ ബസ്സിൽ കയറി പോകുന്നു. നാട്ടിലെത്തിയ സാറാക്ക് ഗ്യാരണ്ടി നിൽക്കാൻ അവളുടെ ഒറ്റ ആൺ സുഹൃത്തുക്കളും തയ്യാറാക്കുന്നില്ല. അങ്ങിനെ അവൾ ആന്റണിയെ തേടി അയാളുടെ നാട്ടിലേക്ക് പോകുന്നു.
ഇയാളാണെങ്കിൽ, തന്റെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ കാരണം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് നടക്കുകയാണ്. അവൾക്ക് ഗ്യാരണ്ടി നിൽക്കാൻ തയ്യാറായ അയാളുടെ ഒപ്പം സർജറിക്ക് ബാക്കിയുള്ള ദിവസങ്ങൾ ചിലവഴിക്കാൻ സാറ തീരുമാനിക്കുന്നു.അയാൾ മാത്രമുള്ള ആ വീട്ടിൽ, അയാളുടെ ഒപ്പം അവിടെ താമസിച്ച അവൾക്ക് അയാളുടെ കൂട്ടുകാരിൽ നിന്ന് ഇയാളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഒരു ദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ അയാളുടെ കഥ.അച്ഛനായ ജോൺ മൈക്കിൾ മണയത്തിന്റെ മരണശേഷം ദുബായിലായിരുന്ന ആന്റണിയും, അയാളുടെ സംസാര ശേഷിയില്ലാത്ത രോഹിണിയുടെ കഥാപാത്രമായ അമ്മയും നാട്ടിൽ സ്ഥിര താമസമാക്കി. അവിടെ അടുത്തുള്ള കോളേജിൽ പഠിക്കുന്ന ആന്റണി ആണെങ്കിൽ ഡാൻസും പാട്ടുമായി കേളേജിൽ ഒരു ഹിറോയാണ്. അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, രാഹുല്‍, നെഹാന്‍, ഡയാന ഹമീദ് എന്നിവർ എന്തിനും ഏതിനുമായി ആന്റണിയുടെ കോളേജ് സുഹൃത്തുക്കളായി ഒപ്പമുണ്ട്.
അവിടെ അവനോട് എതിർപ്പുള്ള ഒരു ടീമുമായി ഒരിക്കൽ അവന് ഏറ്റുമുട്ടേണ്ടി വന്നു. ഈ സംഘട്ടനസമയത്ത് ആന്റണിയെ പിടിച്ചു മാറ്റാൻ വന്ന അവന്റെ സുഹൃത്തായ അക്ഷയ് രാധാകൃഷ്ണന്നെ ഭ്രാന്തമായ അവസ്ഥയിലായിരുന്ന അവൻ ആക്രമിക്കുന്നു. ഈ സമയത്തതാണ് കോളേജ് അധികൃതർ മകന്റെ കാര്യങ്ങൾ പറയാൻ അവന്റെ അമ്മയെ കേളേജിലേക്ക് വിളിപ്പിക്കുന്നത്.തുടർന്ന് അമ്മയുമായി ബൈക്കിൽ അവിടെ നിന്നും രക്ഷപ്പെട്ടുപ്പോരുന്ന ആന്റണിയുടെ ബൈക്ക് അപകടത്തിൽപ്പെടുകയും അവന്റെ മുന്നിൽ വെച്ച്, അമ്മ മറ്റൊരു വാഹനം കയറി മരിക്കുകയും ചെയ്യുന്നു. ഈ സംഭവം ആന്റണിയുടെ ജീവിതം താറുമാറാക്കി. അവൻ ഒരു ഭ്രാന്തമായ അവസ്ഥയി തീർന്നു. താമസിയാതെ അവൻ കള്ളെന്ന് ലഹരിക്ക് അടിമയായി.
സർജറിയുടെ മുന്നൊരുക്കങ്ങൾക്കായി സാറയും ആന്റണിയും മൈസൂരിലെ ആശുപത്രിയിൽ എത്തി. സാറ ഈ സർജറി, ചെയ്യാനുണ്ടായ സാഹര്യങ്ങൾ മനസിലാക്കിയ ജിനു ജോസഫിന്റെ കഥാപാത്രമായ ഡോക്ടർ അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിലൊന്നും കൂട്ടാക്കാതെ മുന്നോട്ട് പോകുന്ന അവളോട് ഒരിക്കൽ ആന്റണിയും ചോദിക്കുന്നുണ്ട്. എന്തിനാണ് താൻ ഇത് മാറ്റുന്നതെന്ന്.സാറയുടെ അമ്മ സിനി എബ്രഹാമിന്റെ കഥാപാത്രമായ ഷേർലി ഇപ്പോൾ താമസിക്കുന്നത് അവരുടെ വീടിനോട് ചേർന്ന് ഉണ്ടായിരുന്ന ഷോപ്പിൽ കരാട്ടെ ക്ലാസ് നടത്താൻ വന്ന റോഷന്‍ ചന്ദ്രയുടെ കഥാപാത്രമായ എബ്രഹാം എന്ന ആളുമായിട്ടാണ്. സാറയുടെ അച്ഛൻ വെട്ടുകിളി പ്രകാശിന്റെ കഥാപാത്രം വളരെ വൈകിയാണ് ഷേർലിയെ വിവാഹം കഴിക്കുന്നത്. അതിനാൽ തന്നെ ഇവർ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നു.
ഷേർലിയും എബ്രഹാമും രഹസ്യബന്ധം തുടങ്ങിയതോടെ സാറയുടെ അച്ഛൻ വീട് വീട്ടിറങ്ങിപ്പോയി. ഇതെല്ലാം കണ്ട് മടുത്തിട്ടായിരുന്നു സാറ വീടുവിട്ടിറങ്ങിയതും ഇങ്ങിനെ ഒരു സർജറി ചെയ്യാൻ തീരുമാനിക്കുന്നതും. തുടർന്ന് സാറയെ കാണാനില്ലെന്ന് പറഞ്ഞു ഷേർലി പോലീസ് സ്റ്റേഷനിൽ കേസ് കൊടുക്കുന്നു. പോലീസ് സാറയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു. ആന്റണിയുമായി പോലീസ് സ്റ്റേഷനിലെത്തിയ സാറയെ അവളുടെ ഇഷ്ടപ്രകാരം താമസിക്കാൻ പോലീസ് അനുവദിക്കുന്നു. ഇവിടെ തോറ്റ എബ്രഹാം, ആന്റണിയെ ആക്രമിച്ച് സാറയെ ബലമായി പിടിച്ചു കൊണ്ടുപോകുന്നു. തുടർന്ന് അവരുടെ വീട്ടിലെത്തിയ ആന്റണി മറ്റൊരു സംഘട്ടനത്തിലൂടെ സാറയെ മോചിപ്പിക്കുന്നു.ശേഷം സാറ മാസ്റ്റെക്ടമി സർജറിക്കായി മൈസൂരിലേക്ക് പോകുന്നു. ഈ യാത്രയിൽ സാറ ചില തീരുമാനങ്ങൾ എടുക്കുന്നു….. ആ തീരുമാനങ്ങൾ അറിയാൻ നമുക്ക് മനോരമ മാക്സിലേക്ക് പോകാം.രണദീവെയുടെ ഛായാഗ്രാഹണവും വിവേക് ഹര്‍ഷന്റെ ചിത്രസംയോജനവും ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീത സംവിധാനവും ചിത്രത്തെ കൂടുതൽ സുന്ദരമാക്കുന്നുണ്ട്.