മൈ നെയിം ഈസ് അഴകൻ റിവ്യൂ…..
Muhammed Sageer Pandarathil
ഒരു യമണ്ടൻ പ്രേമകഥയ്ക്കു ശേഷം ബി സി നൗഫൽ സംവിധാനം ചെയ്ത മൈ നെയിം ഈസ് അഴകൻ എന്ന ചിത്രം ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്താണ് നിർമ്മിച്ചിരിക്കുന്നത്.ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലിം വിതരണം കമ്പനിയായ ട്രൂത്ത് ഫിലിംസ് ആദ്യമായി നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഇതിലെ നായകനായ ബിനു തൃക്കാക്കര തന്നെയാണ് നിർവഹിച്ചിട്ടുള്ളത്.
ഇടുക്കിയിലെ മലയോരഗ്രാമമായ തൊടുപുഴയിലെ ഒരിടത്തരം കുടുംബത്തിലെ അംഗങ്ങളാണ് ജാഫർ ഇടുക്കിയുടെ കഥാപാത്രമായ കല്പ്ണിക്കാരൻ രാജനും ഭാര്യ ജോളി ചിറയത്തിന്റെ കഥാപാത്രമായ വീട്ടമ്മയായ രജനിയും. ഇവരുടെ മക്കളാണ് കൃഷ്ണപ്രഭയുടെ കഥാപാത്രമായ ലാബ് ടെക്നീഷനായ രേഖയും ബിനു തൃക്കാക്കരയുടെ കഥാപാത്രമായ അഴകനും.സ്ക്കൂൾ കാലം മുതൽ മിമിക്രിയിൽ താല്പര്യമുള്ള അഴകന് ഒരു മിമിക്രി കലാകാരൻ ആകണമെന്നാണ് ആഗ്രഹം. എന്നാൽ അഴകൻ ഐ ടി എടുത്ത് ഒരു ജോലിക്കാരനായി കാണാനാണ് അച്ഛൻ രാജന്റെ ആഗ്രഹം. ഇതിനിടെ ഹാർബർ ജോലിക്കാരനും സോഡാ സർബത്ത് അഡിക്റ്റായ ബൈജു എഴുപുന്നയുടെ കഥാപാത്രമായ രൂപേഷുമായി രേഖയുടെ വിവാഹം കഴിയുന്നു.
അങ്ങിനെ ഇരിക്കുമ്പോൾ രാജൻ പണിക്കിടയിൽ താഴെ വീണ് കാലൊടിയുന്നു. തുടർന്ന് ഇയാൾ കല്പണി നിർത്തി ഒരു പരിചയക്കാരന്റെ ഹോട്ടലിൽ പണിക്ക് പോയി തുടങ്ങുന്നു. +2 കഴിഞ്ഞതോടെ അഴകൻ പൊറാട്ട മേക്കറും ഒഴിവു സമയങ്ങളിൽ മിമിക്രി അവതാരകനുമായ സുധി കോപ്പയുടെ കഥാപാത്രമായ റോണി ഇടുക്കിയുടെ കൊച്ചിൻ ഹോളിവുഡ് എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ചേർന്നു.തരക്കേടില്ലാതെ പരിപാടികൾ കിട്ടി തുടങ്ങിയതോടെ ആ ട്രൂപ്പ് പച്ചപ്പിടിച്ച് മുന്നോട്ട് പോയി. ഈ സമയം അഴകനെ കല്ല്യാണം കഴിക്കാൻ വീട്ടിൽ നിർബന്ധിക്കുന്നു. അങ്ങിനെ അയാൾ ടോണിയുമൊത്ത് കുറച്ചു സ്ഥലങ്ങളിൽ പെണ്ണ് കാണാൻ പോകുന്നു. എന്നാൽ അവിടെയെല്ലാം ഇയാളുടെ പോക്കക്കുറവും നിറമില്ലായ്മയും സ്ഥിര വരുമാനമില്ലാത്ത കാരണവുമെല്ലാം കല്ല്യാണമൊന്നും ഒത്തുവന്നില്ല.
അപ്പോഴാണ് ബേക്കറി ഉടമയായ ജോണി ആന്റണിയുടെ കഥാപാത്രം ഭാസ്‌ക്കരന്റെ മകളും ശരണ്യ രാമചന്ദ്രന്റെ കഥാപാത്രവുമായ ദിവ്യ അഴകനെ ഇഷ്ടമാണെന്ന് പറഞ്ഞു വരുന്നത്. അങ്ങിനെ അവരുടെ വിവാഹം നടക്കുന്നു. ആ സമയത്തതാണ് രാജൻ ഹോട്ടൽ പണിയിൽ നിന്ന് തെറ്റി വരുന്നത്. അച്ഛൻ വെറുതെ ഇരിക്കേണ്ടെന്ന് കരുതി അഴകൻ അവരുടെ വീടിന്റെ മുന്നിൽ ഒരു പെട്ടിക്കട ഇട്ടുകൊടുത്തു. കടയിൽ ഇരിക്കാൻ തീരെ താല്പര്യമില്ലാത്തിരുന്ന അയാളെ തന്ത്രപരമായി ടോണി ഇടുക്കി സമ്മതിപ്പിക്കുന്നു.അപ്പോഴാണ് സാജന്‍ പള്ളുരുത്തിയുടെ കഥാപാത്രമായ ഓട്ടോ ഡ്രൈവർ ശാന്ത ഒരു സിഗരറ്റും ചായയും ആവശ്യപ്പെട്ട് വരുന്നത്. ചായക്ക് വേറെ കടയിൽ പോകണോ? നിങ്ങൾക്ക് ചായയും ഇവിടെ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നു. അങ്ങിനെ അയാളെ കൊണ്ട് ചായക്കച്ചവടവും തുടങ്ങിപ്പിക്കുന്നു. ഇതിനിടെ അഴകൻ ബോംബെയിൽ ഒരു പരിപാടിക്ക് പോകുന്നു. അന്നേരം ചില അമ്മായമ്മ തിരിപ്പുകൾ നടത്താൻ രജനി നോക്കുന്നു. എന്നാൽ അതിലെല്ലാം ദിവ്യ വിജയിച്ചു കൊണ്ട് ആ അമ്മയുടെ സ്നേഹം നേടുന്നു.
ഒരാഴ്ച കഴിഞ്ഞു ബോംബെയിൽ നിന്ന് അഴകൻ തിരിച്ചു വരുമ്പോഴേക്കും, കടയിൽ കഞ്ഞി കച്ചവടവും തുടങ്ങി. പിന്നെ ഘട്ടം ഘട്ടമായി ഊണിന്റെ കച്ചവടവും തുടങ്ങുന്നു. ഇതിനെല്ലാം സഹായത്തിന് രജനിയും ദിവ്യയും മാത്രമാണ്. ഇതിനിടയിൽ ദിവ്യക്ക് ഒരു ജോലിക്കാര്യം വരുന്നു. രാജന്റെ കടയിൽ സഹായിക്കുന്നതിന്റെ പേരിൽ അത് വേണ്ടെന്ന് വെക്കുന്നു. രജനിക്ക് വേരിക്കോസ് വെയിൻ അസുഖവുമുണ്ട്. ഇതൊന്നും വകവെക്കാതെ അവരുടെ കഷ്ടപ്പാട് മാറ്റാൻ ഒരാളെ സഹായത്തിനായി കടയിൽ നിർത്താൻ അഴകൻ അച്ഛനോട് പറയുന്നു. എന്നാൽ അയാൾ സമ്മതിക്കുന്നില്ല.
ഇതിനിടെ രജനിയുടെ വേരിക്കോസ് വെയിനിന്റെ ഓപ്പറേഷൻ നടക്കുന്നു. ഇതിനുപോലും രാജൻ നാമമാത്രമായ തുകയായിരുന്നു. ബാക്കി ചിലവെല്ലാം വഹിച്ചത് അഴകനായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞശേഷം ഡോക്ടർ പറഞ്ഞ റെസ്റ്റ് പോലും നൽകാതെ അവരെ കടയിൽ സഹായിക്കാൻ രാജൻ നിർബന്ധിക്കുന്നു.
തുടർന്ന് അഴകൻ എങ്ങിനെയെങ്കിലും ആ കട പൂട്ടിക്കാനുള്ള മാർഗ്ഗം തേടുന്നു. ആദ്യം ടോണിയോട് പ്രാർത്ഥിക്കാനും പിന്നെ ഒരു ഫുഡ് വ്ലോഗ്റെ കൊണ്ട് ഫുഡ് മോശമാണെന്നുമെല്ലാം പറയിപ്പിച്ചു. എന്നാൽ അത് ഉണ്ടാക്കിയത് നേർ വിപരീതമായിരുന്നു. ആ സമയത്തതാണ് ദിവ്യ ഗർഭിണിയാകുന്നു. അങ്ങിനെ ഒരു ദിവസം ദിവ്യക്ക് അവധികൊടുത്ത് അഴകൻ അച്ഛനെ സഹായിക്കാൻ പോയി. അന്നാണെങ്കിൽ അവിടെ ബന്ത് ആയിരുന്നു. എന്നിട്ടും കടയിൽ തിരക്കായപ്പോൾ, അഴകൻ ബന്ത് അനുകൂലികളെ വിളിച്ച് കട തുറന്നിട്ടുണ്ടെന്ന് പറയുന്നു. അതും വിപരീതമായിരുന്നു. അവർ വന്ന് അവിടെ നിന്ന് ഫുഡും കഴിച്ച് ഇനി എല്ലാ ബന്തിനും കടതുറന്നുള്ളൂ എന്ന ലൈസൻസും നൽകിയാണ് പോയത്.
ആകെ നിരാശനായ അഴകൻ അവന്റെ കൂട്ടുകാരനും അവിടെത്തെ മെമ്പറുമായ ടിനിടോമിന്റെ കഥാപാത്രമായ കനകനും മറ്റു ചിലരുമായി കമ്പനി കൂട്ടുമ്പോഴാണ് ദിവ്യയുടെ അച്ഛൻ വന്ന് അവളുടെ ഗർഭം അലസിപ്പോയ വിവരം അറിയിക്കുന്നത്. അതിന്റെ കാരണം ഹോട്ടലിൽ പണിയെടുത്തതാണെന്ന തെറ്റിധാരണയിൽ അവൻ ആദ്യമായി അച്ഛനോട് കയർത്ത് സംസാരിക്കുന്നു.എന്നാൽ ഗർഭം അലസ്സാൻ കാരണം ക്രോമാസോമിന്റെ കുറവാണെന്ന് അറിഞ്ഞ അയാൾക്ക് തന്റെ എടുത്തുചാട്ടത്തിൽ കുറ്റബോധം ഉണ്ടാകുന്നു. മകൻ തന്നോട് ആദ്യമായി കയർത്ത് സംസാരിച്ചതിൽ വിഷമിച്ച് അയാൾ പിറ്റേന്ന് കട തുറന്നില്ല. അന്നേരമാണ് അഴകൻ പറഞ്ഞിട്ട് കനകൻ കൊടുത്ത പരാതിയിൽ ശ്രീജിത്ത് രവിയുടെ കഥാപാത്രമായ പഞ്ചായത്ത് സെക്രട്ടറി അവിടെ സന്ദർശിക്കാൻ എത്തുന്നത്. അവിടെ സന്ദർശിച്ച അയാൾ മറ്റൊരു ക്രമക്കേട് അവിടെ കണ്ടെത്തി. പെർമിഷൻ ഇല്ലാതെയാണ് അവർ ആ വീട് പുതുക്കി പണിതതെന്നുള്ള കാര്യം. അതിന്റെ കാര്യങ്ങൾ തിരക്കാൻ പഞ്ചായത്തിൽ പോയ കനകന് അതിന്റെ പേപ്പറുകൾ ഉണ്ടാക്കാൻ പല ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്നു.
ആര്‍ ജെ സൂരജിന്റെ കഥാപാത്രമായ എഞ്ചിനിയർ വന്ന് പ്ലാൻ വരച്ച് കൊടുത്തു. അപ്പോഴാണ് ആ സ്ഥലം നിൽക്കുന്നത് നിലം എന്നതിലാണെന്ന് അത് ശരിയാക്കാൻ മൂന്ന് ലക്ഷം രൂപ ആവശ്യം വരുന്നു. ആ കാശിനായി ദിവ്യയുടെ കുറച്ചു സ്വർണ്ണം വിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ ഈ വിവരം നകനിൽ നിന്ന് അറിഞ്ഞ രാജൻ താൻ സാമ്പാദിച്ച പൈസ അതിനായി കൊടുക്കുന്നു. ഇതറിഞ്ഞ കനകന് തന്റെ തെറ്റുകൾ മനസിലാകുന്നു….
ഇപ്പോൾ കനകൻ അറിയപ്പെടുന്ന സ്റ്റാന്റപ്പ് കോമഡിയനാണ്. അയാൾ ഒരു പ്രോഗ്രാമിൽ തന്റെ സ്വസിദ്ധമായ ശൈലിയിൽ തന്റെ കഥ പറയുകയാണ്. കട വിപുലീകരിച്ച അയാൾ കോമഡിക്കൊപ്പം ഹോട്ടലും ഒപ്പം കൊണ്ടുപോയി. പരിപാടിയിൽ തിരക്കായപ്പോൾ അളിയനെ കട ഏല്പിച്ചു. ഇപ്പോൾ അളിയനാണ് കട നടത്തുന്നത്. എന്നാൽ പരിപാടി ഇല്ലാത്തപ്പോൾ അയാളും കടയിൽ പോകാറുണ്ട്. ദിവ്യക്ക് തന്റെ പഠിപ്പുവെച്ച് ഒരു ജോലിയും കിട്ടി. ഇപ്പോൾ ഇവരുടെ കുട്ടിക്കൊപ്പം കളിച്ചും ചിരിച്ചും തന്റെ വിശ്രമജീവിതം ആസ്വദിക്കുകയാണ്
രാജൻ…..
ഫൈസൽ അലിയുടെ ഛായാഗ്രഹണവും ദീപക് ദേവ്, അരുൺ രാജ് എന്നിവരുടെ സംഗീതവും റിയാസ് കെ ബദറിന്റെ ചിത്രസംയോജനവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി. നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രമാണ് മൈ നെയിം ഈസ് അഴകൻ. അതുകൊണ്ട് ഈ ചിത്രത്തിന് ടിക്കറ്റെടുക്കുന്ന പ്രേക്ഷകർക്ക് ഒരിക്കലും നിരാശരാക്കേണ്ടി വരില്ല. അടുത്തതുതന്നെ ZEE5 എന്ന OTT ഫ്ലേറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും…..