Muhammed Sageer Pandarathil

ആസിഫ ബാനു, വയസ്സ് എട്ട്, കൊടുംക്രൂരതയുടെ രണ്ടാംവർഷം

ജനവരി 10 ആം തിയതി തങ്ങളുടെ കുതിരകളെ തിരികെ കൊണ്ടുവരാൻ കാട്ടിലേക്ക് പോയ ആസിഫ തിരികെ വന്നില്ല. കുതിരകൾ പക്ഷെ അവളില്ലാതെ തന്നെ നേരെ വീട്ടിലെത്തി. രണ്ടു ദിവസം മുഴുവൻ അവർ അവൾക്ക് വേണ്ടി തിരച്ചിൽ നടത്തി. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ജനുവരി 12 ആം തിയതി പോലീസിൽ പരാതിപ്പെട്ടു. പോലീസ് സ്റ്റേഷനിലെ ഒരു ചെറ്റ പറഞ്ഞത് അവൾ വല്ല ആൺപിള്ളേരുടെ കൂടെയും ഒളിച്ചോടിയിട്ടുണ്ടാകും എന്നാണ്. 8 വയസ്സുള്ള കുട്ടി ഒളിച്ചോടിയിട്ടുണ്ടാകും എന്ന് പറയുന്ന തന്തയില്ലാ കഴുവേറികൾ പൊലീസിലെ കാക്കിക്കുള്ളിലുണ്ട്.

ഗുജ്ജാർ സമുദായം , ആസിഫയുടെ സമുദായം , അവർ ഹൈവേ ഉപരോധിച്ചു സമരം ചെയ്തു. ഗത്യന്തരമില്ലാതെ വന്നപ്പോൾ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ദീപക് കജൂറിയ എന്ന ‘പേപട്ടിക്കുണ്ടായ നായയും’ അന്വേഷണ ഉദ്യോഗസ്ഥനായി വന്നു. 5 ദിവസത്തിന് ശേഷം ആസിഫയുടെ മൃതശരീരം കണ്ടെത്തി ! കാലുകൾ ഒടിഞ്ഞുപോയിട്ടുണ്ടായിരുന്നു . ചുണ്ടുകൾ കടിച്ചു കീറിയിട്ടുണ്ടായിരുന്നു. നഖങ്ങൾ കറുത്തു കരുവാളിച്ചിട്ടുണ്ടായിരുന്നു. ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നു. കയ്യിലും വിരലുകളിലും നീലിച്ചിട്ടുണ്ടായിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.

ആസിഫ ഭാനുവെന്ന 8 വയസ്സുകാരിയെ ഒരു ഹൈന്ദവ ക്ഷേത്രത്തിനുള്ളിൽ പൂട്ടിയിട്ടു. അവൾക്ക് മയക്ക് മരുന്ന് നൽകി ബോധരഹിതയാക്കി. ദിവസങ്ങളോളം ആ ക്ഷേത്രത്തുനുള്ളിൽ ആ പിഞ്ചുകുഞ്ഞ് ബലാത്‌സംഘത്തിനിരയായി. അവസാനം അവളെ കഴുത്ത് ഞെരിച്ചു കൊന്നു. എന്നിട്ട് മരണം ഉറപ്പ് വരുത്താൻ തലയിൽ കല്ല് കൊണ്ടിടിച്ചു ! 60 വയസ്സുള്ള സാംജി റാം എന്ന റിട്ടയേർഡ് റവന്യു ഓഫീസറും , സുരേന്ദ്ര വർമ്മ ആനന്ദ് ദത്ത , ദീപക് കജൂറിയ , സാംജി റമിൻറെ മകൻ വിശാൽ , അവൻറെ സുഹൃത്ത് വിശാൽ , പിന്നെ പ്രായപൂർത്തിയാകാത്ത വേറൊരാൾ.

ഇത്രെയും പേർ ദിവസങ്ങളോളം ആ കുഞ്ഞിനെ ബലാത്‌സംഘം ചെയ്തു. അവളുടെ കാലുകൾ തല്ലിയൊടിച്ചു , വിരലുകൾ ഓടിച്ചുകളഞ്ഞു എന്നിട്ട് കഴുത്ത് ഞെരിച്ചു കൊന്നു. മരണം ഉറപ്പ് വരുത്താൻ കല്ലുകൊണ്ട് തലക്കടിച്ചു ! ഒരു ക്ഷേത്രത്തിനുള്ളിൽ ഒരു മുസ്ലിം പെൺകുട്ടി ദിവസങ്ങളോളം ബലാത്‌സംഘത്തിനിരയായി കൊല്ലപ്പെട്ടു. അവളുടെ മതക്കാരെ പേടിപ്പിക്കാൻ വേണ്ടിയാണത്രേ ഈ പിഞ്ചുകുഞ്ഞിനെ ഈ വിധം കൊന്നുകളഞ്ഞത്. ഒരു മുസ്ലിം പള്ളിക്കുള്ളിലാണ് ഒരു ഹിന്ദു പെൺകുട്ടിക്ക് ഈ അവസ്ഥയുണ്ടായതെങ്കിൽ ലോകത്തുള്ള 2 ബില്യൺ മുസ്ലിംകളും അവരുടെ മത ഗ്രന്ഥവും പ്രവാചകനും അതിന് പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരുമായിരുന്നില്ലേ ? നിങ്ങൾ പ്രതിക്കൂട്ടിൽ നിർത്തുമായിരുന്നില്ലേ ? ഇസ്ലാമിലെ തീവ്രവാദവും , ഇസ്ലാമിലെ ബാലപീഡനവും അന്തിചർച്ചക്ക് മാധ്യമങ്ങളിൽ പൊടിപൊടിക്കുമായിരുന്നില്ലേ ?

നിങ്ങൾക്കറിയുമോ ഈ ക്രൂരത ചെയ്ത ദീപ് കാജൂറിയ എന്ന പോലീസുകാരനെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദു സംഘടനകൾ ബിജെപി അടക്കം മാർച്ചു നടത്തിയത്!. ഇതെന്ത് പൊതുബോധമാണ് ?എങ്ങിനെയാണ് നാം ഇത്രെയും അധപതിച്ചുപോയത് ? ഈ ക്രൂരത സ്വന്തം മകൾക്കാണ് സംഭവിച്ചതെങ്കിൽ ആയുധമെടുക്കാത്ത എത്ര അച്ചന്മാരുണ്ട് നമ്മുടെ കൂട്ടത്തിൽ ?

അങ്ങിനെ ആയുധം എടുക്കാൻ പാകത്തിൽ നിങ്ങൾ ഒരു സമൂഹത്തോട് അനീതി കാണിക്കുന്നു , പൈശാചികമായ ക്രൂരതകൾ കാണിക്കുന്നു , എന്നിട്ട് അവർ ഗത്യന്തരമില്ലാതെ പ്രതിരോധിച്ചാൽ തീവ്രവാദികളെന്ന് പറഞ്ഞു വെടിവെച്ചുകൊല്ലുന്നു !
ഈ തന്തയില്ലായ്മയെയാണോ നാം മതേതരം എന്ന് വിളിക്കുന്നത് ? ഇതാണോ ആർഷഭാരത സംസ്‍കാരം ? ഇതാണോ നിഷ്പക്ഷവും മതേതരവുമായ നമ്മുടെ പൊതുബോധം?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.