fbpx
Connect with us

Entertainment

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

Published

on

Muhammed Shameem

മലയാള സിനിമാക്കമ്പോളത്തിൽ കെൻ ലോച്ചിനെ തെരയുന്ന വിഡ്ഢിയായി ഇത് വായിക്കുന്നവർ എന്നെ കണക്കാക്കരുത്. ഈ ‘കമ്പോളം’ വിനയൻ, നിസ്സാർ, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരുടേത് കൂടിയാണ് എന്ന ആമുഖത്തോടു കൂടി ചിലത് കുറിക്കട്ടെ.

ഒന്ന്
തന്റെ എഴുപത്തെട്ടാം വയസ്സിൽ താനിനി സിനിമ ചെയ്യില്ല എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഫിലിം മെയ്കർ കെൻ ലോച് രണ്ട് വർഷം പൂർത്തിയാകും മുമ്പേ വീണ്ടും കാമറ കൈയിലെടുത്തു. അങ്ങനെയാണ് ലോകസിനിമ ഡാനിയൽ ബ്ലേക്കിനെ പരിചയപ്പെട്ടത്. I Daniel Blake കഴിഞ്ഞ് മൂന്നാം വർഷം തന്നെ Sorry, We Missed You എന്ന അതിഗംഭീരമായ ചലച്ചിത്രവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി.

ഒരിക്കൽക്കൂടി പറയട്ടെ. ലോകോത്തര ചലച്ചിത്രകാരനായ കെൻ ലോച്ചുമായി കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ സിനിമാക്കാരനെ താരതമ്യം ചെയ്യാനുള്ള അവിവേകമൊന്നും ഞാൻ കാണിക്കില്ല. എന്നാൽ, പ്രായാധിക്യത്താൽ സ്വയം വിരമിച്ചിട്ടും എന്തുകൊണ്ട് കെൻ ലോച്ചിന്റെ കാമറ കണ്ണടക്കാൻ വിസമ്മതിച്ചു? കാരണം ഒന്നേയുള്ളൂ. അദ്ദേഹത്തിന് മുന്നിൽ ജീവിതങ്ങളുണ്ടായിരുന്നു. ഡാനിയൽ ബ്ലേക് എന്ന കഥാപാത്രത്തിന്റെ ചരമസന്ദേശം യു,കെ പാർലിമെന്റിന് പോലും ചർച്ച ചെയ്യേണ്ടി വന്നു. പുത്തൻ മുതലാളിത്തത്തിന്റെ സൈദ്ധാന്തികന്മാർക്ക് അതിനെ വിമർശിക്കേണ്ടിയും വന്നു.
എന്നുവെച്ചാൽ ഒരു സിനിമക്ക് ഇങ്ങനെയൊക്കെ സാധിക്കും. “ഞാനൊരു പൌരനാണ്, നികുതിയടക്കുന്ന പൌരൻ. അതിൽക്കൂടുതലല്ല, എന്നാൽ ഒട്ടും കുറവുമല്ല” എന്ന ബ്ലേക്കിന്റെ വാക്കുകൾ അധികാരത്തിലേക്ക് ആഞ്ഞു തറക്കുന്ന അമ്പാണ്.

Advertisement

സമൃദ്ധിയുടെ അടയാളമായി പുറംലോകം കാണുന്ന യൂറോപ്പിലെ, ഇംഗ്ലണ്ടിലെ, ലണ്ടനിലെ അരികുജീവിതങ്ങളാണ് ഐ ഡാനിയൽ ബ്ലേക്കിലും സോറി വി മിസ്ഡ് യൂവിലുമൊക്കെ നാം കണ്ടത്. അതുകൊണ്ടു തന്നെ കെൻ ലോച്ചിന്റെ സിനിമകളിൽ ആഘോഷങ്ങളും ശബളിമയും കുറവായിരുന്നു. എന്നാൽ അവയിൽ ജീവിതമുണ്ടായിരുന്നു. ഒരു ചലച്ചിത്രാസ്വാദകൻ എന്ന നിലക്ക് പല ജീവിതങ്ങൾ കണ്ട അനുഭവമുണ്ട് ഇതെഴുതുന്നയാൾക്ക്. എന്നാൽ ഡാനിയൽ ബ്ലേക്കും റിക്കി ടർണറുമൊക്കെ സ്മൃതിഭ്രംശം സംഭവിക്കുന്ന നാൾ വരെ എന്റെ ചിന്തകളിലുണ്ടാവും.

രണ്ട്
ഒരനുഭവം പറയാം. തിലായി എന്ന ഒരു സിനിമ ഞാൻ കണ്ടു. The Law എന്നാണ് ഇംഗ്ലീഷ് ടൈറ്റിൽ. വന്നത് ബുർകിന ഫാസോയിൽ നിന്നാണ്. ഇദ്‌രീസ ഔദ്രോഗോയുടെ സിനിമ. പ്രത്യക്ഷത്തിൽ ആർക്കും ആസ്വദിക്കാവുന്ന ഒരു പ്രണയകഥ. എന്നാൽ സൂക്ഷ്മത്തിൽ അത് വഹിക്കുന്ന രാഷ്ട്രീയം വിപ്ലവാത്മകമാണ്.
പുറമേക്ക് ആ സിനിമ പറയുന്ന പ്രണയകഥ എല്ലാവർക്കും എളുപ്പത്തിൽ സംവേദ്യമാകുന്ന ഒന്നാണ്. അതിനാൽ ഞാനതിന്റെ സി.ഡി സംഘടിപ്പിച്ച് വീട്ടിൽ വന്ന് പ്ലേ ചെയ്തു. സിനിമ തുടങ്ങിയപ്പോൾത്തന്നെ വീട്ടിലുള്ളവർ (എല്ലാവരുമല്ല) ചിരിക്കാൻ തുടങ്ങി. പരിഹാസച്ചുവ അനുഭവപ്പെട്ടതോടെ ഞാൻ അത് നിർത്തി.

സബ്‌സഹാറൻ ഗ്രാമങ്ങളിലെ കീറത്തുണി ധരിച്ച, അർദ്ധപട്ടിണിക്കാരായ, കറുത്ത ആണിന്റെയും പെണ്ണിന്റെയും പ്രണയം പ്രഥമമായി അവരിലുണ്ടാക്കിയ വികാരത്തിന്റെ പ്രകടനമായിരുന്നു അത്. തുടുത്തു വെളുത്ത പെണ്ണുങ്ങളും ചോക്കലേറ്റ് പയ്യന്മാരും പ്രേമിക്കുന്നതേ അവരതിന് മുമ്പ് കണ്ടിരുന്നുള്ളൂ.

മൂന്ന്
ആർട്ട് ഹൌസ് എന്ന് നാം വിശേഷിപ്പിക്കാറുള്ള സിനിമകളിലും മുഖ്യധാരാ സിനിമകളിലുമൊക്കെ ജീവിതയാഥാർത്ഥ്യങ്ങൾ പ്രതിഫലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. (സുവർണഭൂതകാലസ്മരണയായി തെറ്റിദ്ധരിക്കരുത്. ഞാൻ അതിന്റെ ആളല്ല).

Advertisement

ഇന്ന് പല കമ്പോള സിനമകളും അന്വേഷിക്കുന്നത് പഞ്ചനക്ഷത്ര, മെട്രോ മാൾ ജീവിതങ്ങളാണ്. കെൻ ലോച്ചിനെപ്പോലെ ജീവിതം പറയാൻ ഇവർക്കാർക്കും പറ്റില്ലെന്ന് ഇതെഴുതുന്നയാൾക്ക് നല്ല നിശ്ചയമുണ്ട്. എന്നാൽ ജീവിതയാഥാർത്ഥ്യങ്ങൾക്ക് നേരെ നിരുത്തരവാദപരമായി കണ്ണടക്കുന്നത് ദൌർഭാഗ്യകരം മാത്രമല്ല, നിന്ദ്യവുമാണ്.

ഇത്രമേൽ വരേണ്യമായ, കൃത്രിമ പ്രദീപ്തമായ ജീവിതത്തെ പ്രോദ്ഗതം ചെയ്യുന്നതു കൊണ്ട് കമ്പോളത്തെയും ലാഭത്തെയുമല്ലാതെ മറ്റെന്താണ് തല്ലുമാല സിനിമയുടെ അണിയറ പ്രവർത്തകർ ലക്ഷ്യമാക്കുന്നത്? കമ്പോളവും ലാഭവുമൊന്നും മോശമായ ലക്ഷ്യങ്ങളല്ലായിരിക്കാം. എന്നാൽ അരികുവത്കരിക്കപ്പെടുന്ന ജീവിതങ്ങളെപ്പറ്റി നല്ല ബോധ്യവും ബോധവുമുള്ള അതിലുപരി കൃത്യവും വ്യക്തവുമായ സ്വത്വബോധങ്ങളുള്ള മുഹ്സിൻ പരാരിയെപ്പോലൊരാൾ ഇത്തരമൊരു ‘പൊയ്ക്കഥ’ പറയുന്നതു കൊണ്ടുള്ള പ്രയോജനമെന്താണ്?

ചില ചോദ്യങ്ങൾ ചോദ്യങ്ങളാകുന്നത് ചില പ്രതീക്ഷകൾ ഉള്ളിൽ നിറയുമ്പോഴാണ്. മലയാളത്തിൽ പ്രിയദർശനും വിനയനും നിസ്സാറും സന്തോഷ് പണ്ഡിറ്റും വരെ സിനിമയെടുക്കാറുണ്ടല്ലോ. ഇത്തരം ചോദ്യങ്ങളൊന്നും അവർക്ക് ബാധകമല്ല താനും. ഉയരത്തിൽ കാണുന്നവരോട് കൂടുതൽ ഉയരത്തിൽ നിന്നു കൊണ്ടു തന്നെ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും. അവരെ അത്രക്കുയരത്തിൽ കാണുന്നത് ഒരുപക്ഷേ എന്റെ കുഴപ്പമായിരിക്കാമെങ്കിൽപ്പോലും.

നാല്
One Night in Miami എന്ന സിനിമയിൽ മാൽകം എക്‌സും സാം കുക്കും തമ്മിൽ നടക്കുന്ന ഒരു സംവാദമുണ്ട്. ട്രെൻഡുകള്‍ക്കനുസരിച്ച് പാട്ടുകൾ നിർമിക്കുകയും അതിലൂടെ വ്യക്തിഗത വിജയവും അതുവഴി സാമ്പത്തിക നേട്ടവും കൈവരിക്കുന്നതോടെ തനിക്ക് സർഗാത്മകമായ സ്വാശ്രയത്വം ലഭിക്കുമെന്നും അതിലൂടെ കറുത്ത സമൂഹത്തിന് പ്രചോദനവും ആവേശവും നൽകാനാവുമെന്നും കരുതുകയും ചെയ്തിരുന്ന പ്രശസ്ത സംഗീതജ്ഞനായ സാം കുക്കിന്റെ നിലപാടിനെ കൂട്ടിക്കൊടുപ്പ് എന്ന് വിശേഷിപ്പിക്കുന്നു മാൽകം എക്‌സ്.

Advertisement

ശേഷികളുടെ പ്രകാശനത്തെയും കല, സംഗീതം തുടങ്ങിയവയെയും സംബന്ധിച്ച് കൃത്യമായ വീക്ഷണമുണ്ട് മാൽകമിന്. സംവാദത്തിലിടപെട്ട തന്റെ ആത്മസുഹൃത്തായ കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലിയോട് പോലും അദ്ദേഹം പറയുന്നത് You are a monkey, dancing for an organ grinder to them എന്നാണ്.

അഞ്ച്
ആളുകൾ പരസ്പരം തല്ലുന്നത് എന്തായാലും എനിക്കിഷ്ടമല്ല. എന്നാൽ തല്ല് എന്നത് സിനിമക്ക് പറ്റാത്തതോ ജീവിതത്തിലില്ലാത്തതോ ആണെന്ന മൌഢ്യവും ഇല്ല. അതേസമയം വിഷമയ പുരുഷത്വം (toxic masculinity) എന്ന് വിശേഷിപ്പിക്കാവുന്ന, എല്ലാം തല്ലിത്തകർക്കുകയും സൌഹൃദം മാത്രമല്ല, പ്രണയവും ‘അടി’സ്ഥാനമാവുകയും പെണ്ണിനെയും അടിച്ചു തന്നെ നേടുകയും ചെയ്യുന്ന പരുഷപൌരുഷത്തെ ഇത്രമേൽ മാരകമായി വിക്ഷേപിക്കുന്നത് അനുവാചകന്റെ മനസ്സിൽ എന്ത് വികാരമാണ് നിക്ഷേപിക്കുക?

എന്നാൽ എല്ലാം തല്ലിത്തീർക്കാനുള്ളതാണെന്നും അടുക്കുന്നതും അകലുന്നതും തല്ലിലൂടെ വേണമെന്നുമുള്ള അവബോധം ഉണ്ടാക്കാനുള്ള ശ്രമം ഗുരുതരമാണ്. തല്ല് കഴിഞ്ഞാൽ പിന്നെയുള്ളത് കൂട്ടം ചേർന്ന കള്ളുകുടിയാണ്. ഇതിനെക്കാൾ നല്ല കള്ള്, നല്ലൊന്നാന്തരം ഹോട് ചീർ ഗേളുകൾ വിളമ്പിത്തരുന്ന ഒരു സ്വർഗത്തിന് വേണ്ടി ഇവിടെ കള്ളു കുടിക്കാതിരിക്കുന്ന സാത്വികയുവാവാകട്ടെ, വെറും മാസല്ല, കൊലമാസാണ്. (തനിക്ക് പാസ് കിട്ടിയാൽ നിങ്ങളും കയറും എന്ന കൂട്ടുകാരോടുള്ള അയാളുടെ ഡയലോഗ് പക്ഷേ എനിക്കിഷ്ടായി, ശരിക്കും).

നിലവിൽ ആത്മാവ് ചോർത്തി ഉള്ള് പൊള്ളയാക്കപ്പെട്ട ഒരു സമൂഹത്തിനകത്തേക്ക് കമ്പോളവും മൂലധനവും കുത്തിക്കയറ്റുന്ന ഒന്നാണ് ട്രെൻഡുകൾ. ട്രെൻഡുകളിലൂടെ നമുക്കാവശ്യമുള്ള ഉത്പന്നങ്ങൾ എന്ന ബോധം എടുത്തുകളഞ്ഞ് ഉത്പന്നങ്ങൾക്ക് വേണ്ടിയുള്ള ആവശ്യങ്ങൾ എന്ന മാനസികാവസ്ഥ സൃഷ്ടിക്കുകയാണ് കമ്പോളം ചെയ്യുന്നത്.

കല കലക്ക് വേണ്ടിയാണ് എന്ന വാദത്തോട് എനിക്കെതിർപ്പൊന്നുമില്ല. അങ്ങനെ നോക്കുമ്പോൾ സിനിമ സിനിമക്ക് വേണ്ടിയാണ്. എന്നാൽ ഈ വാചകത്തിൽ ആദ്യം വരുന്ന കല ആവിഷ്കാരമാണെങ്കിൽ രണ്ടാമത് വരുന്ന കല ജീവിതമാണ്. കല ജീവിതമാണ്, ജീവിതം തന്നെ കലയുമാണ്. എന്നുവെച്ചാൽ ആവിഷ്കാരം ജീവിതത്തിന് വേണ്ടിയാണ്. സൗന്ദര്യമുള്ള ആവിഷ്കാരത്തിലൂടെ സൗന്ദര്യമുള്ള ജീവിതം.
പുതിയ ജീവിതത്തെയും പുതിയ ലോകത്തെയും സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാകണം കല. ഇതെന്റെ ബോധ്യമാണ്. ചുറ്റിലും കാണുന്ന അതിജീവനോദ്വേഗങ്ങളും പരിദേവനങ്ങളും അറിയുന്ന കാലത്തോളം ഇതെന്റെ ബോധ്യമായിരിക്കുകയും ചെയ്യും.

കമ്പോളത്തിന്റെ മേൽപ്പറഞ്ഞ അതേ മാനസികാവസ്ഥയിൽ നിന്നുകൊണ്ടു തന്നെയാണ് കമ്പോള സിനിമയും ട്രെൻഡുകൾ സെറ്റ് ചെയ്യുന്നത്. യുവാക്കളുടെ ട്രെൻഡ് എന്നൊക്കെ അതിനെ വിശേഷിപ്പിക്കുന്നത് കൃത്യമായിപ്പറഞ്ഞാൽ ഒരു കെണിയൊരുക്കലാണ്. ആത്മാവില്ലാത്ത ആസ്വാദകനെ സൃഷ്ടിക്കാനുള്ള പരിശ്രമമാണത്.
ട്രെൻഡുകൾ ട്രാപ്പുകളാണ്. കമ്പോളം ഒരുക്കുന്ന കെണികൾ.
നിലനിൽക്കുന്ന ട്രെൻഡുകളെ ഉപയോഗപ്പെടുത്താം. എന്നാൽ അത് പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാകണം. അഥവാ ട്രെൻഡുകളെ മാറ്റിമറിക്കുന്നതിന് വേണ്ടിയാകണം.

Advertisement

ആറ്
അനാർക്കിസം അഥവാ അരാജകത്വം എന്ന ആശയത്തിൽ വിപ്ലവമുണ്ട്. ഗാന്ധിയെയും മണ്ഡേലയെയും പോലുള്ള നേതാക്കന്മാരെ സൃഷ്ടിച്ച തോറോ ഒരു അനാർകിസ്റ്റാണ്. നോം ചോംസ്കിയെപ്പോലൊരു കലാപകാരിയുടെ ചിന്തകളിലൂടെ പ്രകാശനം നേടുന്ന ബക്കൂനിനും അനാർകിസ്റ്റാണ്.
ബൊഹീമിയൻ ജീവിതത്തിലൂടെ സാക്ഷാത്കൃതമായിട്ടുള്ള അനാർകിസത്തിലും -എന്റെ ബോധ്യം അതിനെ തള്ളിക്കളയുന്നുണ്ടെങ്കിലും- കലാപത്തിന്റെ തീപ്പൊരികളാണുള്ളത്. ലെന്നന്റെയും മക്’കാർട്നിയുടെയും ബീറ്റിൽസിന്റെയും സംഗീതത്തിലും അഗ്നിയുണ്ട്.
മുഹ്സിന്റെ വാക്കുകളിൽ തീപ്പൊരികളുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളും വ്യത്യസ്തവും ആഴമില്ലാത്ത ട്രെൻഡുകളെ മാത്രമല്ല, ക്ലാസിക്കൽ വരേണ്യ വാശികളെയും തകർക്കുന്നതുമാണ്. (അതിനെന്തിനാണാവോ ഈ സമഗമയും സമ ഗരിമയുമൊക്കെ!)

അതുകൊണ്ടാണ് അദ്ദേഹം തിരക്കഥയെഴുതിയ സിനിമയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നത്. കൂടുതൽ പ്രതീക്ഷിച്ചതു കൊണ്ട് മാത്രമാണ് ഇത്രയും കുറിക്കേണ്ടി വന്നതും.
സനിമാക്കച്ചവടത്തിന്റെ പരിധികളിലും പരിമിതികളിലും നിന്നുകൊണ്ടുള്ളതെങ്കിലും തല്ലുമാലയുടെ അണിയറ ശിൽപികളുടെ മുൻ ചിത്രങ്ങളെ ഞാൻ വാഴ്ത്തിയിരുന്നു. അവ ഇഷ്ടപ്പെട്ടിരുന്നു. അത് ഖാലിദ് റഹ്മാനായാലും മുഹ്സിൻ പരാരിയായാലും അശ്രഫ് ഹംസയായാലും. അതുകൊണ്ടാണ്, തീർച്ചയായും അതുകൊണ്ടു മാത്രമാണ് ഇത്രയും എഴുതേണ്ടി വന്നത്. മുഹ്സിന്റെ പാട്ടുകളിലും വാക്കുകളിലും തീയുണ്ട്, കലാപവുമുണ്ട്. എന്നാൽ തല്ലുമാല എന്ന സിനിമ തണുത്തുറഞ്ഞിരിക്കുന്നു.

 1,962 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment20 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment30 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment45 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »