Muhammed Wafa K
Udaykrishna Sibi K Thomas Analysis👍
ശരിക്കും പറഞ്ഞാൽ ഉദയകൃഷ്ണ അത്ര മോശം റൈറ്റർ അല്ല പ്രത്യകിച്ചും സിബി കെ തോമസിന്റെ കൂടെ കൂടുമ്പോൾ കിട്ടുന്ന മാജിക് പല പടങ്ങളിലും നിന്നും ഉണ്ടാവാറുണ്ട് അവരുടെ തുടക്ക കാലത്ത് തന്നെ നോക്കിയ മനസിലാവും ഹിറ്റ്ലർ ബ്രദേഴ്സിൽ തുടങ്ങി സ്നേഹിതൻ വരെ ഉള്ള പടങ്ങൾ ഒക്കെ നല്ല പടങ്ങൾ ആണ്. പ്രത്യേകിച് സുന്ദരപുരുഷൻ ,മാട്ടുപ്പെട്ടി മച്ചാൻ , മൈ ഡിയർ കരടി,, ഡാർലിംഗ് ഡാർലിംഗ് , ദോസ്ത്, മലയാളി മാമന് വണക്കം, ഒക്കെ ടീവിയിൽ വരുമ്പോൾ എപ്പോഴും കാണാറുള്ളതാണ്.ഇവർ ശെരിക്കും ട്രാക് മാറിയത് ദിലീപിന്റെ സോളോ പടങ്ങൾ എഴുതാൻ തുടങ്ങിയപ്പോഴാണ് അതിൽ തന്നെ നല്ല പോലെ സ്ഥിരത നിലനിർത്തി ഉണ്ടാക്കിയ എത്ര തമാശ പടങ്ങൾ ഉണ്ട് അതും റിപ്പീറ്റ് വാല്യൂ ഉള്ളവ സിഐഡി മൂസ, , റൺവേ , വെട്ടം , ചെസ് , കൊച്ചി രാജാവ് , പുലിവാല് കല്യാണം ,ലയൺ , ജൂലൈ 4 ഒക്കെ ടീവിയിൽ എപ്പോൾ വന്നാലും ആളുകൾ കാണുന്നവയാണ്.
അതിന്റെ ഇടക്ക് മോശം പടങ്ങളും എഴുതിയിട്ടുണ്ട് പക്ഷെ ഒരു മോശം പടം ഉണ്ടായാൽ പോലും അത് അടുത്ത ബ്ളോക് ബസ്റ്ററിൽ മറച്ചു പോകും അതാണ് ഈ ഹിറ്റ് റൈറ്റേഴ്സിന്റെ പ്രത്യകത .ട്വന്റി 20 ഒക്കെ ഇവരുടെ സ്ക്രിപ്റ്റ്ലും ജോഷിയുടെ മേക്കിങ്ങിലും എക്കാലത്തെയും വിജയമായ പടങ്ങളിൽ ഒന്ന് ആണ്.
ഇവർ അടി പതറുന്നത് മായാമോഹിനിയിൽ ആണ് പ്രത്യകിച്ചും കോമഡികളിൽ വെറുപ്പീര് തുടങ്ങിയത് അവിടം മുതൽ ആണ്. അത് കഴിഞ്ഞ് മിസ്റ്റർ മരുമകൻ പറയേണ്ടല്ലോ. ശൃങ്കാരവേലൻ ,കമ്മത്&കമ്മത് , ഇവാൻ മര്യാദരാമൻ .. അങ്ങനെ മോശം എഴുത്തിൽ പെട്ട അവസ്ഥ. അതിൽ മൈലാഞ്ചി മൊഞ്ചുള്ള വീട് അത്യാവശ്യം വാച്ചബിൾ പടം ആണ്.പക്ഷെ ഇവർ വഴി പിരിഞ്ഞപ്പോ ‘Ukri’ പുലി മുരുഗൻ കൊണ്ടു വൻ റീച് ആയി, അതും ശരാശരി സ്ക്രിപ്റ്റിൽ ആണ് ഈ അത്ഭുതങ്ങൾ സൃഷ്ട്ടിച്ചത്.അതിന്റെ ഒപ്പം മാസ്റ്റർപീസ് , മധുരരാജാ കൂടി ഹിറ്റ് ആയപ്പോ വാല്യൂ കൂടി. ഇപ്പൊ ആറാട്ട് , മോൺസ്റ്റർ തുടങ്ങിയവയിലും സെയിം കഥ, സെയിം ട്വിസ്റ്റ് ആയി റിപ്പീറ്റ് ചെയ്ത് വരുന്നു കൂടെ വെറുപ്പീർ കോമഡിയും.എന്തായാലും ഉദയകൃഷ്ണ മലയാള സിനിമയിൽ എപ്പോഴത്തെയും പോലെ ഉണ്ടാവും, ഒരു പടം ചിലപ്പോ നന്നാവും പക്ഷെ ബാക്കിയുള്ളത് വരാൻ കിടക്കുന്നതേയുള്ളൂ.
Nb: ശെരിക്കും ഇപ്പൊ ആഗ്രഹിക്കുന്നത് സിബി കെ തോമസ് സോളോ സ്ക്രിപ്റ്റ് ആയിട്ട് വരണം എന്നുള്ളതാണ്, അത് ഈ അടുത്ത് ദിലീപിൻറെ സിനിമ ആയി വരുന്നു എന്ന് പറഞ്ഞിട്ട് പിന്നീട് ഒരു അറിവും ഇല്ല .