ആഷിഖ് അബു നിലവിലെ മലയാള സിനിമയെ മൊത്തം വിലക്ക് വാങ്ങുവാണോ ?

140

Muhd Rasick

നിലവിലെ മലയാള സിനിമയെ മൊത്തം വിലക്ക് വാങ്ങുവാനാണോ (ഓവർ ആയി ഒന്ന് പൊലിപ്പിക്കുന്നതാണ്) ആഷിഖ് അബു എന്ന ഫിലിം മേക്കർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.എന്തെന്നാൽ ഈ കോവിഡ് കാലഘട്ടത്തിൽ പലരും, പ്രത്യേകിച്ചു സിനിമാ മേഖലയിൽ വൻ തകർച്ച വർധിച്ചു വരുന്നു എന്ന് പറയുന്ന ഈ സാഹചര്യത്തിൽ ആഷിഖ് അബു ഇടവേളകളില്ലാതെ ഓരോ സിനിമയും അനൗൻസ് ചെയ്തു കൊണ്ടിരിക്കുകയാണ്. സിനിമ അനൗൻസ് ചെയ്യുന്ന കാര്യത്തിൽ സാക്ഷാൽ രാം ഗോപാൽ വർമയെ പോലും എനിക്ക് തോല്പിക്കാൻ സാധിക്കും എന്ന മട്ടിൽ ആണ് ആഷിഖ് ഓരോ സിനിമയും അനൗൻസ് ചെയ്യുന്നത്.

അതിപ്പോ ഡയറക്ടർ ആയും പ്രൊഡ്യൂസർ ആയും കളം മൊത്തം ആഷിഖിന്റെ കയ്യിൽ..! കൂടെ ഉള്ളത് ആണെങ്കിലോ മലയാള സിനിമയെ ആകെ മൊത്തത്തിൽ നിയന്ത്രിക്കുന്നു എന്നു കരുതുന്ന മലപ്പുറം സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ തന്നെ പ്രഗത്ഭന്മാരും കൊച്ചിൻ ലോബിയിലെ പഴയ സുഹൃത്തുക്കളും. മുൻപ് സ്വർണ കടത്ത് കേസും മറ്റും വാർത്ത ആയപ്പോൾ ആണെന്ന് തോന്നുന്നു ഒരു വാർത്ത പൊങ്ങി വന്നത് ഈ അവസരത്തിൽ ഓർത്തു പോകുന്നു. മലയാള സിനിമയിൽ ഇവർ നടത്തുന്ന നിക്ഷേപങ്ങൾ കൊച്ചിയുമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകർ മുഖേന ആണ് നടന്നതെന്നും ഒക്കെ വാർത്ത വന്നെന്നു തോന്നുന്നു (വാർത്ത ആണോ ഗോസിപ് ആണോ എന്നൊന്നും കൃത്യമായി അറിവില്ല).

എന്തായാലും ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ ചെറിയ ചെറിയ സംശയങ്ങൾ പൊങ്ങി വരുന്നുണ്ട്. As usual മലയാളി കുത്തിതിരിപ്പ് തന്നെ ആന്നെന്നും നിങ്ങൾക്ക് തോന്നിയേക്കാം. അങ്ങനെ തോന്നിയാലും തെറ്റ് പറയാനാകില്ല ☺️.
നിലവിൽ ആഷിഖ് അബുവിന്റേതായി (ഡയറക്ടർ/പ്രൊഡ്യൂസർ)വരാൻ പോകുന്നു എന്ന് കേട്ട സിനിമകൾ ഏതൊക്കെയാണ് എന്നൊന്ന് നോക്കാം..!

നാരദൻ :- സംവിധാനം: ആഷിഖ് അബു പ്രൊഡക്ഷൻ:- ആഷിഖ്, റിമ, സന്തോഷ് t കുരുവിള
പാർട്ടി :- സംവിധാനം&തിരക്കഥ :- വിനായകൻ
പ്രൊഡക്ഷൻ :- ആഷിഖ്, റിമ കല്ലിങ്കൽ
തല്ലുമാല :- സംവിധാനം: മുഹ്‌സിൻ പരാരി
പ്രൊഡക്ഷൻ :- ആഷിഖ് അബു, റിമാ കല്ലിങ്കൽ
തിരക്കഥ മുഹ്‌സിൻ & അഷറഫ് ഹംസ
മെയിൻ ലീഡ് :- ടോവിനോ തോമസ്, സൗബിൻ ശാഹിർ
ഹാഗർ :- സംവിധാനം ഹർഷദ് ( ഉണ്ട writer) പ്രൊഡക്ഷൻ : ആഷിഖ് അബു, റിമ കല്ലിങ്കൽ
മെയിൻ ലീഡ് : റിമാ കല്ലിങ്കൽ, ശറഫുദ്ധീൻ
വാര്യം കുന്നൻ :- സംവിധാനം : ആഷിഖ് അബു പ്രൊഡക്ഷൻ : സിക്കന്ദർ, മൊയ്‌ദീൻ
തിരക്കഥ ഹർഷാദ്
മെയിൻ ലീഡ് : പൃഥ്വിരാജ്
ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം :-
സംവിധാനം :- ആഷിഖ് അബു
തിരക്കഥ : മുഹ്‌സിൻ പരാരി

സാനു ജോണ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രൊഡക്ഷൻ ആഷിഖ് അബു& സന്തോഷ് t കുരുവിള
മെയിൻ ലീഡ് :- ബിജുമേനോൻ&പാർവതി തിരുവോത്.
ഈ അടുത്ത് സക്കറിയ സംവിധാനം ചെയ്തു മിഹ്‌സിനും സക്കറിയയും ചേർന്നു തിരക്കഥ രചിച്ച ഹലാൽ ലൗ സ്റ്റോറി നിര്മിച്ചതും ആസ്ഗിക് അബു റിമാ കല്ലിങ്കൽ എന്നിവർ ആയിരുന്നു.
മായനദിയും, 22 fk കോട്ടയവും, മഹേഷിന്റെ പ്രതികാരവും, റാണി പത്മിനിയും വൈറസും, ഈ മാ യൗ ഉം അടക്കം ആഷിഖ് അബു സംവിധാനം ചെയ്തതും പ്രൊഡ്യൂസ് ചെയ്തതുമായ കുറേ നല്ല സിനമകളുമൊക്കെ സ്മരിക്കുമ്പോൾ മലയാള സിനിമയിൽ ഇവരുടെ സംഭാവനകൾ നല്ല രീതിയിൽ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.