എന്തുകൊണ്ടാണ് മറ്റു പ്രണയ ചിത്രങ്ങളെ അപേക്ഷിച്ച് അനാർക്കലി വേറിട്ട് നിൽക്കുന്നത് ?

63

Muhmd Aby

അനാർക്കലി ❤️

ഇത്രയും റിപ്പീറ്റ് വാല്യുവുള്ള ഒരു മലയാള സിനിമ അടുത്ത കാലഘട്ടത്തിൽ ഇറങ്ങിയിട്ടുണ്ടോന്ന് സംശയമാണ്.എന്തുകൊണ്ടാണ് മറ്റു പ്രണയ ചിത്രങ്ങളെ അപേക്ഷിച്ച് അനാർക്കലി വേറിട്ട് നിൽക്കുന്നത്.?

Love Triumphs, So Does Anarkali- The New Indian Expressഅതെ വർഷം അനാർക്കലിയേക്കാൾ ഹൈപ്പോടെ വന്ന പ്രണയ ചിത്രമായിരുന്നു “എന്ന് നിൻ്റെ മൊയ്തീൻ” പക്ഷേ ഒന്നോ രണ്ടോ തവണ കണ്ട് ഫീൽ അടിച്ച് മറന്നു കളയാൻ കഴിയുന്നൊരു സ്ഥിരം സിനിമ അനുഭവം മാത്രമായി തോന്നി.മൊയ്‌തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയത്തിനേക്കാൾ എന്താണ് ശാന്തനുവിനും നാദിറക്കുമിടയിൽ ഉണ്ടായിരുന്നത്.? ടീനേജറായ ഒരു പെൺകുട്ടിക്ക് ഒരു പുരുഷനോട് തോന്നുന്നത് ഹോർമോണിൻ്റെ മാറ്റവും പ്രായത്തിൻ്റെ പക്വതയില്ലായമ ആയി മാത്രം കണ്ടിരുന്ന സമൂഹത്തിന് മുന്നിൽ. പതിനഞ്ച് വയസ്സിൽ തൻ്റെ പ്രണയത്തിന് ഉറപ്പ് നൽകിയവളായിരുന്നു നാധിറ പ്രായവും പക്വതയും വിദ്യാഭ്യാസവും ഉള്ള ശാന്തിനു കൗമാരക്കാരിയായ നാധിറയുടെ വാക്കിന് മൂന്നിൽ ജീവിതം കൊണ്ട് വില നൽകിയവനായിരുന്നു

നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇണക്കവും പിണക്കവും സ്വപ്നവും നിറഞ്ഞ മനോഹരമായ ഒരു പ്രണയകാലത്തിൽ. കാത്തിരിപ്പിലൂടെയും പ്രതീക്ഷയിലൂടെയും പ്രണയത്തിൻ്റെ വേറിട്ട തലങ്ങൾ അനുഭവിച്ചരിഞ്ഞവനാണ് ശാന്തനു.ഒന്നും നടക്കില്ലന്ന് മനസിലാക്കി വെറുതെ ജീവിച്ചു തീർക്കാതെ ഒരിക്കൽ എങ്കിലും എല്ലാം നടക്കുമെന്ന് പ്രതീക്ഷിച്ച് ജീവിക്കുന്ന ശാന്തനുമാരെ സമൂഹത്തിൻ്റെ എല്ലാ മേഖലയിലും കാണാൻ കഴിയും. ഇഷ്ടപെട്ടവർ തമ്മിൽ ഒന്നിക്കുന്ന വെറുമൊരു സിനിമ മാത്രമായി കാണാൻ കഴിയാത്തതിന് കാരണവും ഇതൊക്കെ തന്നെയാണ് പ്രണയിച്ച് വിജയിച്ചവരെക്കാൾ പ്രണയിച്ച് നഷ്ടപ്പെട്ടവരാണ് കൂടുതലും. അതിൻ്റെ ആഴങ്ങളിലേക്ക് നോക്കിയാൽ സ്കൂൾ കാലഘട്ടത്തിൽ പണ്ട് എപ്പഴോ തോന്നിയ ഇഷ്ടം തുറന്നുപറയാൻ പോലും കഴിയാതെ പോയ ഒരു നഷ്ട പ്രണയത്തിന് ഉടമയായിരിക്കും ഞാനും നിങ്ങളും.

പ്രണയത്തെക്കാൽ എത്ര മനോഹരമാണ് പ്രണയത്തിന് വേണ്ടിയുള്ള കാത്തിരിപ്പെന്നും.. പ്രതീക്ഷയുള്ള കാത്തിരിപ്പിനേക്കാൾ വേദനയാണ് പ്രതീക്ഷയില്ലാത്ത ഈ കാത്തിരിപ്പ് എന്നും ഒരേ സമയം അനാർക്കലി തോന്നിപ്പിക്കുന്നു..
ഒരു പക്ഷെ ശാന്തിനുവും നാധിറയും ഒന്നിച്ചിരുന്നില്ല എങ്കിൽ കാത്തിരിപ്പിൻ്റെ യും പ്രതീക്ഷയുടെയും ആഴം ഇത്രയും മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും കാത്തിരിപ്പിൻ്റെയും മാത്രം പ്രതീകമല്ല അനാർക്കലി അതിനു അപ്പുറത്തേക്ക് വാക്കുകൾ കൊണ്ട് വിസ്മരിക്കാൻ കഴിയാത്ത എന്തൊക്കെയോ ആണ്