COVID 19
എത്ര സങ്കടകരമായ അവസ്ഥയാണ് റബ്ബേ…
എത്ര സങ്കടകരമായ അവസ്ഥയാണ് റബ്ബേ. കോവിഡ് ബാധിച്ച് അൽനൂർ ഹോസ്പിറ്റലിൽ നിന്നും ഒരു മയ്യിത്ത് ഏറ്റു വാങ്ങുന്ന സമയത്ത് മയ്യിത്ത് കിടക്കുന്ന ഫ്രിസർ ഡോർ തുറക്കാൻ ശ്രമിക്കുന്നതിന് ഇടെയാണ് തൊട്ടടുത്ത
98 total views, 1 views today

എത്ര സങ്കടകരമായ അവസ്ഥയാണ് റബ്ബേ. കോവിഡ് ബാധിച്ച് അൽനൂർ ഹോസ്പിറ്റലിൽ നിന്നും ഒരു മയ്യിത്ത് ഏറ്റു വാങ്ങുന്ന സമയത്ത് മയ്യിത്ത് കിടക്കുന്ന ഫ്രിസർ ഡോർ തുറക്കാൻ ശ്രമിക്കുന്നതിന് ഇടെയാണ് തൊട്ടടുത്ത ഡോറിൽ എഴുതിവെച്ച എഴുത്ത് ശ്രദ്ധയിൽ പ്പെട്ടത് മുഹമ്മത് ഖാലിദ് തൻവീർ “ഹിന്തി ” .ഉടനെ പേപ്പർ എടുത്ത് ഫ്രീസർ ചുമതലയുള്ള ഉദ്യോഗസ്ഥനോട് ചോദിച്ചു ഫ്രീസർ 23 ൽ കിടക്കുന്ന തൻവീറിന്റെ റിപ്പോർട്ട് നോക്കാൻ ആവശ്യപ്പെട്ടു.രേഖയിൽ 15.4.20 ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിഎന്നും.24.4.20 ന് കോവിഡ് ബാധിച്ച് മരണപ്പെട്ടുഎന്നുമാണ് രേഖയിൽ.കൂടുതൽ വിവരങ്ങൾഒന്നും ഇല്ല.
മക്കയിലേ നസ്മ കമ്പനിയിൽ ജോലിചെയ്യുന്ന വ്യക്തിയാണെന്ന് രേഖയിൽനിന്നുംകിട്ടി. ബന്ധപ്പെടാൻ നമ്പർ ഇല്ല .നസ്മ കമ്പനിയിൽ ഇതിന് മുൻമ്പ് ഒരുമയ്യിത്ത് ഖബറടക്കവുമായി ബന്ധപ്പെട്ട് ഓഫീസിലേ നമ്പർ എഴുതിവെച്ചിരുന്നു. ഞാൻ തുടരേ തുടരേ കമ്പനിയുമായി ബന്ധപ്പെട്ടു. നാട്ടിലേ ഒരുനമ്പർ കമ്പനിയിൽ നിന്നും കിട്ടി. ഒരുപാടുതവണ ബന്ധപ്പെട്ടു. ഫലം നിരാശയായിരുന്നു. ഒടുവിൽ ആ ഫോണിൽ നിന്നും മിസ്കോൾ. ഞാൻതിരിച്ചുവിളിച്ചു ഈനമ്പർ മക്കയിൽ ജോലിചെയ്യുന്ന തൻവീർ എന്ന ആളുടെബന്ധുആണോ എന്ന്ചോദിച്ചതും പിന്നെ കേൾക്കുന്നതു കൂട്ടനിലവിളി. നിങ്ങൾ ആരാണ്എന്ന് സ്ത്രിയോട് ചോദിച്ചു. സബാന പെർവീൻ, തൻവീറിന്റെ ഭാര്യയാണെന്നും ഭർത്താവ്മരണപ്പെട്ടു എന്നും വിവരംലഭിച്ചു .
പിന്നീട് ആരുംബന്ധപ്പെടുന്നില്ല പിന്നെഫോൺ വിളിച്ചാൽ സുഹൃത്തുക്കളും എടുക്കുന്നില്ല. കാര്യങ്ങൾ ഞാൻ അവരോട് ഒരു വിധം പറഞ്ഞുമനസ്സിലാക്കി കൊടുത്തു. എന്റെ ഭർത്താവ് മരണപ്പെട്ടു ഇനി ആമയ്യിത്ത് ഖബറടക്കണ്ടേ എത്ര ദിവസമായി .ഞങ്ങൾ എല്ലാവരും ഇവിടെയല്ലേ. ഞാൻ പറഞ്ഞു എല്ലാം അള്ളാഹുവിന്റെവിധിയാണ്.ഞാൻ കേരളക്കാരൻ ആണെന്നും മക്കയിൽ ജോലി ചെയ്യുന്ന പ്രവാസിയാണെന്നും ഞാൻ തൻവീറിനേ ജീവിതത്തിൽ കണ്ടിട്ടില്ല എന്നും ഞാൻ പറഞ്ഞു. നിങ്ങളുടെ ഭർത്താവിന്റെ മയ്യിത്ത് ഞാൻ ഏറ്റു വാങ്ങി ഖബറടക്കാം എന്ന് അറിയിച്ചു. പ്രാർത്ഥിച്ചതിന് ശേഷം പറഞ്ഞു എനിക്ക് വേണ്ടി നിങ്ങൾ എത്രയും പെട്ടന്ന് ഖബറടക്കി തരണം. ഞാൻ ചെയ്യാമെന്നറിയിച്ചു. നാട്ടിൽനിന്നും, എന്റെ പേരിൽ ഖബറടക്കാനുള്ള അനുമതിപത്രം അയച്ചുതന്നു. എംബസിയുമായി ബന്ധ പ്പെട്ട കാര്യങ്ങൾ ചെയ്തു തരാൻ ജിദ്ദ കെ എം സി സി വെൽഫെയർവിംഗും സഹായിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.ഇന്ന് നൂർ ഹോസ്പിറ്റലിൽനിന്നും മയ്യിത്ത് ഏറ്റുവാങ്ങി നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ശറായ ഖബർസ്ഥാനിൽ ഖബറടക്കി.
(ബീഹാർ മൊഗാലപുറ സ്വദേശി മുഹമ്മത് ഖാലിദ് തൻവീർ (44) ആണ് മരണപ്പെട്ടത്)
99 total views, 2 views today