തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ”മുകൾപ്പരപ്പ് “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി.പ്രശസ്ത യുവനടൻ ധ്യാൻ ശ്രീനിവാസൻ തന്റെ ഒഫീഷ്യൽ പേജിലൂടെ ടീസർ റിലീസ് ചെയ്തു. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന “മുകൾപ്പരപ്പ് ” എന്ന ചിത്രത്തിൽ മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് കഥപറയുന്നത്.

അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.

മുകൾപ്പരപ്പ്”എന്ന ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശൻ കെ കെ നിർമ്മിക്കുന്ന ചിത്രമാണ് “മുകൾപ്പരപ്പ് “.സംഗീതത്തിനും പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകുന്ന ചിത്രം നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘർഷങ്ങളിലൂടെ കണ്ണൂരിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങളും ചർച്ച ചെയ്യുന്ന ചിത്രമാണ് “മുകൾപ്പരപ്പ് “. ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ

ഛായാഗ്രഹണം-ഷിജി ജയദേവൻ,നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂൽ,സിബി പടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ,പശ്ചാത്തല സംഗീതം- അലൻവർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ-ടി പി ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്, സ്റ്റുഡിയോ-മീഡിയ പ്ളസ് കൊച്ചി, വിസ്മയാസ് മാക്സ് തിരുവനന്തപുരം.ജ്യോതിസ് വിഷൻന്റെ ബാനറിൽ എത്തുന്ന “മുകൾപ്പരപ്പ് “അഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും.

Leave a Reply
You May Also Like

“ഇനി എന്റെ പുറകെ വന്നാലും നിത്യ മേനോനെ വിവാഹം കഴിക്കില്ല”

മോഹൻലാലിന്റെ ആറാട്ട് റിലീസ് ആയപ്പോൾ തിയേറ്റർ പ്രതികരണങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വർക്കി. പിന്നീട്…

പുതുചിത്രങ്ങളും വിനോദ നികുതിയും..

പുതുചിത്രങ്ങളും വിനോദ നികുതിയും.. Saji Writes എക്സ് മിലിട്ടറി അഥവാ പട്ടാളം എന്നാൽ എപ്പോഴും മിലിറ്ററി…

ഇവിടെയുള്ള താമസക്കാരേക്കാൾ ഇരട്ടിയിലധികമുണ്ട് പൂച്ചകൾ

പൂച്ച ദ്വീപ് അറിവ് തേടുന്ന പാവം പ്രവാസി പൂച്ചകളാൽ നിറഞ്ഞ ദ്വീപാണ് ഓഷിമ. ടൂറിസ്റ്റ് സ്പോട്ടായതോടെ…

ബിഗ്‌ബോസ് താരവും അഭിനേതാവുമായ ഫിറോസ് ഖാന്റെ വീട് കോൺട്രാക്ടർ അടിച്ചുതകർത്തായി പരാതി

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഫിറോസ് ഖാൻ. നിരവധി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ്…