കരിക്ക് ഫ്ളിക്കിൻ്റെ “റോക്ക് പേപ്പർ സിസേഴ്സ്”-ലെ ആതുവിനെ എന്തായാലും ഓർമ്മ കാണും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
527 VIEWS

Mukesh Kumar ·

“എൻ്റെ പേര് ശ്രീലക്ഷ്മി നായർ എന്നാ…ഞാൻ വരുന്നത് കോട്ടയത്ത് നിന്നാ…എനിക്ക് വലുതാവുമ്പോ ഒരു നടിയാവാനാ മിസ്സേ ആഗ്രഹം” “ജൂൺ” സിനിമയിൽ പ്ലസ് ടു ക്ലാസിൻ്റെ ആദ്യ ദിവസത്തെ സ്വയം പരിചയപ്പെടുത്തൽ സമയത്ത് ഈ മൂന്ന് വാചകവും മൂന്ന് ഭാവത്തിൽ പറയുന്ന പെൺകുട്ടിയെ ഓർമ്മയുണ്ടോ? ഇല്ലെങ്കിൽ കരിക്ക് ഫ്ളിക്കിൻ്റെ “റോക്ക് പേപ്പർ സിസേഴ്സ്”-ലെ ആതുവിനെ എന്തായാലും ഓർമ്മ കാണും.. പിന്നെ “കല്യാണ കച്ചേരി” വെബ് സീരീസിലെ പ്രസു എന്ന പ്രസന്നയെയും. ഇപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ ഒ ടി ടി- യിലും തിയേറ്ററിലുമായി റിലീസ് ആയ സുന്ദരി ഗാർഡൻസ്, പാൽതൂ ജാൻവർ എന്നീ രണ്ട് സിനിമകളിൽ തീർത്തും വ്യത്യസ്തമായ രണ്ട് വേഷങ്ങൾ ചെയ്ത് വീണ്ടും ശ്രദ്ധ നേടുകയാണ് ആ പെൺകുട്ടി – ശ്രുതി സുരേഷ്.

ഇനി…ശ്രുതിയുടെ അച്ഛൻ സുരേഷ് തിരുവല്ലയെ സിനിമാ പ്രേക്ഷകർ അറിയും. തേന്മാവിൻ കൊമ്പത്ത് സിനിമയിൽ കുതിരവട്ടം പപ്പുവിനെയും ശോഭനയെയും കാത്തിരുന്ന് സ്വീകരിക്കുന്ന നാടക ഭാരവാഹികളിൽ ഒരാൾ “ആറ് മണിയായി…തുടങ്ങാം” എന്ന് പറയുന്നുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരേഷ് തിരുവല്ല ആണ്. കന്മദം സിനിമയിൽ മോഹൻലാലിനൊപ്പം പാറമട തൊഴിലാളിയായും വീണ്ടും ചില വീ്ടുകാര്യങ്ങളിൽ ജയറാമിൻ്റെ സുഹൃത്ത് ആയും വേഷമിട്ട ഇദ്ദേഹം നിരവധി ടിവി സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുപ്പിവള, ഓർമ്മ, നാളെക്കായ് എന്നീ മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞില്ല… ആ കുടുംബത്തിലെ മറ്റൊരു വ്യക്തിയെയും സിനിമാ പ്രേക്ഷകർക്ക് അറിയാം. ശ്രുതിയുടെ സഹോദരൻ സൂരജ് കുമാർ. ക്വീൻ സിനിമയിൽ വർക്കിച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജ് ആണ്. ഓർമ്മ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുമുണ്ട്.

സെപ്റ്റംബർ രണ്ടിന് സോണി ലിവിൽ റിലീസ് ആയ സുന്ദരി ഗാർഡൻസിൽ നീരജ് മാധവിൻെറ സഹോദരിയുടെ വേഷം… അതേ ദിവസം തിയേറ്ററുകളിൽ റിലീസ് ആയ പാൽതു ജാൻവറിൽ ബേസിലിൻ്റെ ഉറ്റ സുഹൃത്ത് ആയി ശ്രദ്ധേയ വേഷം… ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് വീണ്ടും ഇതേ സെപ്റ്റംബറിൽ മറ്റൊരു പ്രധാന സംഭവം കൂടി ശ്രുതി സുരേഷിൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്… വിശദമായി വായിക്കാൻ

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ