0 M
Readers Last 30 Days

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
145 VIEWS

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ സാധ്യമാക്കുന്ന നിരവധി അടരുകൾ സിനിമയിൽ ഉണ്ട്. ആദ്യ കാഴ്ചയിൽ വായിച്ചെടുക്കാൻ പറ്റിയ കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. Spoilers ഉണ്ട്.
———————————–
എഴുതിയത് : Mukesh Kumar
കടപ്പാട് : m3db

പാൽ വിതരണത്തിനായി പോയൊരു ഇടയ ബാലൻ മധ്യാഹ്ന വെയിലിൻ്റെ കാഠിന്യത്തിൽ ക്ഷീണം കൊണ്ട് ഒരു തടാകത്തിൻ്റെ കരയിലുള്ള അരയാൽ മരത്തിൻ്റെ ചുവട്ടിൽ കിടന്നുറങ്ങിപ്പോയി (നൻപകൽ നേരത്ത് മയക്കം എന്ന് പറയാം). പെട്ടെന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ ഒരു അമ്മ ഒക്കത്ത് കൈക്കുഞ്ഞുമായി പ്രശോഭിതയായി നിൽക്കുന്നതാണ് കണ്ടത്. കുഞ്ഞിന് വിശക്കുന്നുണ്ട് എന്നും കുറച്ച് പാൽ നൽകാമോ എന്നും ആ അമ്മ ആവശ്യപ്പെട്ടപ്പോൾ ബാലൻ പാൽ പാത്രം അവർക്ക് നേരെ നീട്ടി. വിശപ്പടക്കിയ ശേഷം അവർ തിരിച്ച് നൽകിയ പാത്രവുമായി ബാലൻ വീട്ടിലേക്ക് തിരിച്ചു. നേരം വൈകിയതിനും പാൽ കുറഞ്ഞതിനും എന്ത് സമാധാനം പറയും എന്ന ആശങ്കയോടെ വീട്ടിലെത്തി പാൽ പാത്രം തുറന്ന ആ ബാലൻ കണ്ടത് പാത്രത്തിൽ നിറഞ്ഞ് തുളുമ്പിക്കൊണ്ടിരിക്കുന്ന പാലാണ്. വേളാങ്കണ്ണി മാതാവിൻ്റെ അദ്ഭുത പ്രവൃത്തികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളിൽ ആദ്യത്തേതാണ് ഇത്.

തൈര് വിൽപ്പനക്കാരനായ മുടന്തുള്ള ഒരു ബാലന് നടക്കാനുള്ള കഴിവ് നൽകിയ ഒരമ്മയും കുഞ്ഞിനെയും കുറിച്ചുള്ള ഐതിഹ്യവുമുണ്ട്. വിശുദ്ധ മറിയവും ഉണ്ണി യേശുവും ആണ് ആ അമ്മയും കുഞ്ഞും എന്ന് ആ ബാലനും അവൻ്റെ യജമാനനും തിരിച്ചറിയുമ്പോൾ തങ്ങൾക്ക് വേണ്ടി ഒരു ആരാധനാലയം പണി കഴിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെയാണ് വേളാങ്കണ്ണി പള്ളി രൂപം കൊള്ളുന്നതും എന്നാണ് ആ ഐതിഹ്യത്തിൽ പറയുന്നത്.

wwwt 1

ഈ ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “നൻപകൽ നേരത്ത് മയക്കം” എന്നാണ് ആദ്യ കാഴ്ചയിൽ മനസ്സിലാകുന്നത്. വേളാങ്കണ്ണി ദർശനം കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് മടങ്ങുന്ന യാത്രയിൽ ബസ്സിൽ ഇരുന്ന് ഉറങ്ങിപ്പോകുന്ന ജയിംസ് ഉണർന്ന് എഴുന്നേൽക്കുന്നത് മറ്റൊരാൾ ആയാണ്. ഇറങ്ങി നടക്കുന്ന അയാൾ ബോധം / അബോധം, സ്വപ്നം / യാഥാർഥ്യം എന്നീ ദ്വന്ദങ്ങളെ കൃത്യമായി വേർ തിരിക്കുന്ന അരയാൽ വൃക്ഷത്തെ കടന്ന് പോകുമ്പോൾ തീർത്തും സുന്ദരം എന്ന വ്യക്തിയായി മാറുന്നു (വെളിച്ച വിന്യാസം കൊണ്ട് നിഗൂഢതയും ധ്യാനാത്മകതയും പകർന്ന് തരുന്ന സെൻ ആർട്ട് പോലെയുള്ള ആ വൃക്ഷത്തിൻ്റെ ദൃശ്യം സിനിമയുടെ അവസാനം ജയിംസ് തിരിച്ച് പോകുമ്പോഴും ആവർത്തിക്കുന്നുണ്ട്).

ചിരപരിചിതം എന്ന പോലെ അവിടത്തെ ഊടുവഴികളിലൂടെ നടന്ന് സുന്ദരത്തിൻ്റെ വീട്ടിലെത്തുന്ന അയാൾ സുന്ദരത്തെപ്പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. രണ്ട് വർഷം മുമ്പ് ഇതേ ദിവസം ഓട്ടൻചത്രം ചന്തയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ സുന്ദരത്തെ പിന്നീട് വീട്ടുകാരോ നാട്ടുകാരോ കണ്ടിട്ടില്ല. സുന്ദരമായി അവതരിച്ചിരിക്കുന്ന ഇയാളെ കണ്ട് വീട്ടുകാർ ആശങ്കപ്പെടുന്നു. യഥാർത്ഥത്തിൽ എന്തായിരിക്കാം സുന്ദരത്തിന് സംഭവിച്ചിട്ടുണ്ടാവുക? അതിൻ്റെ സൂചനകൾ സിനിമയുടെ സൗണ്ട് ട്രാക്കിൽ ഏറെ നേരം കേൾപ്പിക്കുന്ന “രത്ത കണ്ണീർ” എന്ന തമിഴ് സിനിമയുടെ സംഭാഷണ ശകലങ്ങളിൽ ഉണ്ട്.. മോഹന സുന്ദരം എന്ന നായകൻ തൻ്റെ ഭാര്യ ആയ ചന്ദ്രയെ ഉപേക്ഷിച്ച് കാന്ത എന്ന സ്ത്രീയോടോപ്പം പൊറുതി തുടങ്ങുകയാണ്. ഒടുവിൽ രോഗ ബാധിതൻ ആവുമ്പോൾ അയാളുടെ ധനം മുഴുവൻ കവർന്ന് കാന്ത അയാളെ ഉപേക്ഷിക്കുന്നു. മോഹന സുന്ദരം ഒരു ഭിക്ഷാടകനെപ്പോലെ ചന്ദ്രയുടെ അടുത്ത് തിരിച്ചെത്തി മാപ്പ് ചോദിച്ച ശേഷം മരണത്തെ പുൽകുന്നു. ഇതാണ് രത്ത കണ്ണീരിൻ്റെ കഥാസാരം.

സുന്ദരത്തിനും അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നിരിക്കാം. പക്ഷേ തിരിച്ച് വീട്ടിലെത്തി ക്ഷമാപണം നടത്തുന്നതിന് മുമ്പ് തന്നെ അയാൾക്ക് മരണം സംഭവിച്ചതായിരിക്കുമോ? ജയിംസിലൂടെ തൻ്റെ നല്ല ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നടത്തത്തിന് ഒരു വിഫല ശ്രമം നടത്തിയത് ആവില്ലേ സുന്ദരം? പക്ഷേ ചുറ്റും എതിർപ്പുകൾ ആണ് അയാൾക്ക് നേരിടേണ്ടി വരുന്നത്. അയാളുടെ സ്നേഹമാകുന്ന പാൽ എല്ലാവരാലും തിരസ്കരിക്കപ്പെട്ട് ചാലിൽ ഒഴുക്കിക്കളയേണ്ടി വരുന്നു. ഒഴിഞ്ഞ പാൽപ്പാത്രം നിറഞ്ഞ് തുളുമ്പിക്കാൻ മാലാഖമാർ ആരും വരുന്നുമില്ല. തൻ്റെ ഗ്രാമത്തിൽ ഒരു വലിയ ആരാധനാലയം കെട്ടിപ്പടുക്കുന്നത് അയാൾ അറിഞ്ഞത് കൂടിയില്ല. ഗ്രാമത്തിലെ ക്ഷുരകൻ മലൈച്ചാമി (മലമുകളിലെ ദൈവം) ഈ ലോകം വിട്ട് പോയതും അയാൾ വൈകിയാണ് അറിയുന്നത്. ദൈവ സാന്നിധ്യം അയാളിൽ നിന്ന് അകന്ന് പോയിരിക്കുന്നു. (“ഇറൈവൻ ഇരുക്കിൻ്റ്രാനാ…മനിതൻ കേൾക്കിറാൻ” എന്ന തമിഴ് പാട്ട് സൗണ്ട് ട്രാക്കിൽ കേൾക്കാം – ദൈവം ഉണ്ടോ..മനുഷ്യൻ ചോദിക്കുന്നു).

കാഴ്ചാ പരിമിതിയുള്ള (ഉൾക്കാഴ്ചയുള്ള) അമ്മയ്ക്കും വളർത്തു മൃഗങ്ങൾക്കും മാത്രമേ മറ്റൊരു രൂപത്തിൽ എത്തിയിരിക്കുന്ന സുന്ദരത്തെ തിരിച്ചറിയാൻ കഴിയുന്നുള്ളൂ… ഗതിയില്ലാതെ അലയുന്ന സുന്ദരം തൻ്റെ പുത്രി വിളമ്പിക്കൊടുക്കുന്ന ആഹാരം കഴിച്ചതിന് ശേഷം മാത്രമാണ് (ബലിച്ചോറ്) ജയിംസിനെ വിട്ട് പോകുന്നത്.ഇനി, ജയിംസിന് ഭാര്യ അറിയാതെ മറ്റൊരു ബന്ധം ഉണ്ടായിരിക്കുകയും സുന്ദരവും ആ ഗ്രാമീണരും എല്ലാം ബസ്സിലെ മയക്കത്തിനിടെ അയാൾ തന്നെ സൃഷ്ടിച്ചെടുത്ത സ്വപ്നലോകത്തിൽ വന്ന കഥാപാത്രങ്ങൾ ആണെങ്കിലോ? ചിലപ്പതികാരത്തിൽ കണ്ണകിക്കും മാധവിക്കും മധ്യേ നിൽക്കുന്ന കോവലന് ഉണ്ടാവുന്ന ആശയക്കുഴപ്പം സിനിമയുടെ അവസാന രംഗങ്ങളിലൊന്നിൽ ഉറങ്ങി എഴുന്നേറ്റ് തൻ്റെ ഭാര്യയുടെയും സുന്ദരത്തിൻ്റെ ഭാര്യയുടെയും മധ്യേ നിൽക്കുന്ന ജയിംസിൻ്റെ മുഖത്ത് വായിച്ചെടുക്കാം. ഭാര്യയും പുത്രനും ബസ്സിലെ മറ്റ് യാത്രക്കാരോടുമൊപ്പം അയാൾ തിരിച്ചറിവിൻ്റെ ബോധി വൃക്ഷം കടന്ന് പോകുമ്പോൾ അയാളുടെ മുഖത്ത് ചിന്താക്കുഴപ്പം മാറി ശാന്തത പ്രതിഫലിക്കുന്നുണ്ടോ?

dqqww 1 3കടലിലെ കാറ്റിലും കോളിലും അകപ്പെട്ട പോർച്ചുഗീസ് കപ്പലിലെ നാവികർ പരിശുദ്ധ മാതാവിൻ്റെ മാധ്യസ്ഥത്തിന് വേണ്ടി കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ അവർ യാതൊരു അപകടവും സംഭവിക്കാതെ തീരത്ത് അണഞ്ഞു എന്നൊരു ഐതിഹ്യവും വേളാങ്കണ്ണി പള്ളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. വിശാലമായ പാടത്തിനു നടുവിൽ നിൽക്കുന്ന ബസ്സിൻ്റെ പല വിദൂര ദൃശ്യങ്ങളും ആ കപ്പലിനെയാണ് ഓർമ്മിപ്പിക്കുന്നത്. കാറും കോളും മനുഷ്യരുടെ ഉള്ളിൽ ആണെന്ന വ്യത്യാസം മാത്രം. തീരത്തേക്ക് അണയുന്ന കപ്പലിനെ പോലെ ബസ്സ് വീണ്ടും യാത്ര തുടങ്ങുകയാണ്. “മയക്കവും കലക്കവും മനസ്സിലെ തയക്കവും” തെളിഞ്ഞവരെയും കൊണ്ട് സാരഥി (സാരഥി തിയേറ്റേഴ്‌സ്)യുടെ തേര് നീങ്ങുന്നു. തുടർന്ന് കേൾക്കുന്ന പാട്ടുണ്ട് – “ആടിയ ആട്ടം എന്ന? പേസിയ വാർത്തൈ എന്ന? തേടിയ സെൽവം എന്ന? വീട് വരൈ ഉറവ്..വീഥി വരൈ മനൈവി…കാട് വരൈ പിളളയ്… കടൈസി വരൈ യാരോ?” – എന്തെല്ലാം കളി കളിച്ചു..എന്തെല്ലാം പറഞ്ഞു കൂട്ടി? എന്തെല്ലാം ചേർത്ത് വച്ചു? ബന്ധങ്ങൾ വീട് വരെ ഉണ്ടാകും..ഭാര്യ വീഥി എത്തും വരെ ഉണ്ടാകും…സന്തതികൾ ചുടുകാട് വരെ ഉണ്ടാകും..അവസാനം വരെ ആര് ഉണ്ടാകും?”

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം സ്വർഗത്തിലേക്കുള്ള യാത്രയിൽ യുധിഷ്ഠിരൻ്റെ ഒപ്പം അവസാനം വരെ ഉണ്ടായിരുന്നത് ഒരു നായയാണ്. യുധിഷ്ഠിരനെ പരീക്ഷിക്കാൻ ധർമ്മത്തിൻ്റെ ദേവൻ ആണ് നായയായി അവതരിച്ചത് എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. ആ ഒരു റഫറൻസിൽ ആണ് സിനിമ അവസാനിക്കുന്നത്. അതെ..അവസാനം വരെ ആര് ഉണ്ടാകും? “ദൈവത്തിന് നന്ദി”

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

‘സെക്‌സ്’, ‘ലൈംഗിക ആരോഗ്യം’ എന്നിവയിൽ സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

സ്ത്രീകൾ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെങ്കിലും ഐയെക്കുറിച്ച് സംസാരിക്കാൻ ലജ്ജിക്കുന്നതിനാൽ അവർ അതിനെക്കുറിച്ച് ഒരിക്കലും

“സിനിമ പ്രൊമോഷൻ ഒക്കെ നല്ലതാണ്, വേദനിപ്പിക്കുന്ന വാക്കുകൾ കൊണ്ട് ചിരിപ്പിക്കുമ്പോൾ ആ കൂടെ ഇരിക്കുന്ന ആളെയും ഓർക്കണം”, കുറിപ്പ്

രാഗീത് ആർ ബാലൻ രോമാഞ്ചം സിനിമയുടെ പ്രചാരണർത്ഥം മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോ

‘ പ്യാലി ‘ സാഹോദര്യ ബന്ധത്തിന്റെ ആഴവും അതോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതകഷ്ടപ്പാടുകളും

മുഹമ്മദ് സഗീർ പണ്ടാരത്തിൽ എൻ എഫ് വർഗ്ഗീസ് പിക്ചേഴ്സിൻ്റെ ബാനറിൽ ദുൽഖർ സൽമാന്റെ

“ചക്കരയുടെ ഉപയോഗം ലിമിറ്റഡാണ്, എന്നാൽ എല്ലാ പലഹാരങ്ങൾക്കും മധുരം നൽകാൻ പഞ്ചസാരയ്ക്ക് ആകും, മമ്മൂട്ടിയും പഞ്ചസാര പോലെയാണ്”, കുറിപ്പ്

ചക്കര, കരിപ്പോട്ടി പരാമർശത്തിൽ മമ്മൂട്ടി പുലിവാൽ പിടിച്ചിരുന്നു. ഒരു പ്രമോഷൻ പരിപാടിയിൽ, മമ്മുക്ക

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? ,നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും?”, ഫേസ്ബുക്ക് ലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം. അറിവ്

ഉപഗ്രഹഭാഗങ്ങൾ കൈമാറുമ്പോൾ ഇന്ത്യൻ സംഘം തേങ്ങയുടച്ചുനൽകി അമേരിക്കൻ സംഘം കപ്പലണ്ടി നൽകി, ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാം?

ഇസ്രോയും(ISRO), നാസയും(NASA) ​ഒ​ന്നിച്ച് പ്രയത്നിച്ച പുത്തൻ സാറ്റ​ലൈറ്റ് ആയ ‘നിസാർ'(NISAR) ന്റെ ഭാഗങ്ങൾ

താരചക്രവർത്തിനികളായിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം ഏറ്റവുംകൂടുതൽ ചിത്രങ്ങളിൽ നായകനായത് ആരെന്നറിയാമോ ?

Roy VT ഇൻഡ്യൻ സിനിമയിലെ ഏറ്റവുംവലിയ താരചക്രവർത്തിനികൾ ആയിരുന്ന ജയപ്രദയുടെയും ശ്രീദേവിയുടെയും ഒപ്പം

ഭാര്യയുടെ അവിഹിത രഹസ്യങ്ങളുടെ ചവറ്റുകൂട്ടയിൽ പരതിയ അയാൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി കണ്ടെത്തുകയാണ്

ജീവിതപങ്കാളിയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെങ്കിൽ അല്ലെങ്കിൽ ആഗ്രഹിച്ചൊരു ജീവിതം കിട്ടുന്നല്ലെങ്കിൽ അത് തുറന്ന്

വീണ്ടും ജാക്കി ചാൻ, പ്രായത്തെ വെല്ലുന്ന പ്രകടനം, ‘റൈഡ് ഓൺ’ ട്രെയ്‌ലർ പുറത്തിറങ്ങി

ബ്രൂസിലിക്ക് ശേഷം ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ വിസ്മയിപ്പിച്ച ജാക്കി ചാൻ നായകനായെത്തുന്ന പുതിയ

ദശരഥം രണ്ടാംഭാഗത്തിനു മോഹൻലാൽ സഹകരിക്കുന്നില്ലെന്ന് പരാതിപറഞ്ഞ സിബിമലയിൽ നിന്നും ഭദ്രൻ വ്യത്യസ്തനാകുന്നത് അവിടെയാണ്

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് സ്ഫടികം എഴുതുന്ന സമയത്തും അതിനു ശേഷവും സ്ഫടികം 2

ഒരു പടത്തിന് കോടികൾ വാങ്ങുന്നവരും ഒന്നുമാകാതെ ബലിമൃഗങ്ങൾ ആകുന്നവരും (എന്റെ ആൽബം- 76)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

“രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്സ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പഠിപ്പിക്കണം”

മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും സഹദിന്റെയും സിയയുടെയും ശരീരം ഇന്നും പൂർണമായും ആ മാറ്റങ്ങൾക്ക്

അന്‍പത് കുട്ടികള്‍ക്ക് ശസ്ത്രക്രിയാ സഹായം നല്കാൻ ഉണ്ണി മുകുന്ദനും മാളികപ്പുറം ടീമും

മാളികപ്പുറം നേടിയ മഹാവിജയം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. മൊത്തം നൂറുകോടിയുടെ ബിസിനസ് നടന്ന ചിത്രം

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ ക്രിസ്റ്റഫർ ’ ക്രിസ്റ്റഫർ പ്രെമോ സോങ്ങ് പുറത്തിറങ്ങി

മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ ക്രിസ്റ്റഫർ

‘ ദി ബ്രാ ‘ എഞ്ചിനിൽ കുടുങ്ങിയ ബ്രേസിയറിൻ്റെ ഉടമയെ കണ്ടെത്തി അത് തിരിച്ചു കൊടുക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് ഈ ചിത്രം

The Bra Sajid AM സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ

‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പുതിയ ഗാനം, സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ അനിഖ സുരേന്ദ്രൻ

തൊണ്ണൂറ് കാലഘട്ടങ്ങളിലെ ക്യാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വിദ്യാർഥി രാഷ്ട്രീയത്തിന്റെയും കഥ പറയുന്ന ബിഗ്

” ഇത്രത്തോളം അപ്ഡേറ്റഡ് ആയിരിക്കുന്ന മമ്മൂട്ടിയിൽ നിന്നും ഇത്‌ പ്രതീക്ഷിച്ചില്ല ! എത്രത്തോളം അപ്ഡേറ്റഡ്? ” സോഷ്യൽ മീഡിയ കുറിപ്പ്

ഐശ്വര്യ ലക്ഷ്മി : “മമ്മൂക്ക ചക്കരയാണ്.” മമ്മൂക്ക : “വെളുത്ത പഞ്ചസാര എന്ന്

“പെണ്ണുങ്ങളുടെ മാസമുറയെ കരുതലോടെ നോക്കുമ്പോൾ കൗമാരത്തിലുണ്ടാവുന്ന അപ്രതീക്ഷിത ലിംഗ ഉദ്ധാരണത്തെ മറക്കേണ്ടിവരുന്ന ആൺകുട്ടികളുടെ വിഷമം ആരും ഓർക്കാറില്ല” കുറിപ്പ്

വളർന്നു വരുന്ന ആൺകുട്ടികൾക്കും കരുതലും ശ്രദ്ധയും വേണം. നല്ലൊരു ചർച്ചക്കുള്ള ഒരു വിഷയം

ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും പിന്നീട് അവിടം ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു

SHAM കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും,കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി ഇന്ദ്രൻസ്, ‘അതിജീവിത’യെ മകളെ പോലെ കാണുന്നു ‘

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി അറിവ് തേടുന്ന പാവം

മായിക സൗന്ദര്യംകൊണ്ടു തെന്നിന്ത്യയുടെ ഹൃദയംകവർന്ന ഭാനുപ്രിയയെ കുറിച്ച് നല്ല വാർത്തകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ

“ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്ദ്രൻസ് പെട്ടു”, കുറിപ്പ് വായിക്കാം

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

‘ ആദിപുരുഷ് ‘നെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൻ

രാമായണത്തിന്റെ ബിഗ് സ്‌ക്രീൻ അഡാപ്‌റ്റേഷനായ ആദിപുരുഷിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം

‘ജനഗണമന’- അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 6 )

ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു,  ഇലവീഴാപൂഞ്ചിറ ,  ഡിയർ ഫ്രണ്ട്,  

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ ‘രേഖ’ ഒഫീഷ്യൽ ട്രെയിലർ, നിർമ്മാണം കാർത്തിക്ക് സുബ്ബരാജ്

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന

“ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് വഴക്കിടുമ്പോഴോ പിരിയുമ്പോഴോ അല്ല, അത് ‘apathy’ എന്ന അവസ്ഥയാണ് ” കുറിപ്പ് വായിക്കാം

Nazeer Hussain Kizhakkedathu എഴുതിയത് “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് നസീറിനറിയാമോ?

ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന വ്യോമമിത്ര എന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ