Mukesh Kumar
“വിക്രം” സിനിമയിൽ കമൽ ഹാസൻ അവതരിപ്പിച്ച കർണ്ണൻ എന്ന കഥാപാത്രത്തിൻ്റെ മാൻ ഫ്രൈഡേ എന്ന് വിശേഷിപ്പിക്കാവുന്ന ലോറൻസിൻ്റെ തലയാണ് ഇവിടെ അമറിൻ്റെ (ഫഹദ് ഫാസിൽ) ചവിട്ടിൽ ഞെരിഞ്ഞമർന്നിരിക്കുന്നത്…ഇതേ തലയാണ് മണിരത്നത്തിൻ്റെ ambitious project ആയ “പൊന്നിയിൻ സെൽവൻ” സിനിമയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട ഒരു തല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?! എന്നാൽ വിശ്വസിച്ചേ പറ്റൂ… അത് വഴിയേ പറയാം.
ഇത് ഇളങ്കോ കുമാരവേൽ.. തമിഴ് സിനിമയിലെയും നാടക രംഗത്തെയും മികച്ച ആക്ടേഴ്‌സിനെ (നാസർ, പശുപതി, കലൈറാണി, ഗുരു സോമസുന്ദരം etc) വാർത്തെടുത്ത “കൂത്തുപ്പട്ടറൈ” -യിൽ അഭിനയ പരിശീലനം നേടി അതിന് ശേഷം നാടകങ്ങളിൽ തൻ്റേതായ കഴിവ് തെളിയിച്ച് പിന്നീട് സിനിമയിൽ എത്തിയ കലാകാരൻ… തുടക്കത്തിൽ സംവിധായകൻ രാധാമോഹൻ്റെ സിനിമകളിൽ (അഴകിയ തീയേ, അഭിയും നാനും, വെള്ളിത്തിരൈ, പയണം) ആണ് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തത്.. മദ്രസി പട്ടണം, കുരങ്ക് ബൊമ്മൈ, ഹീറോ, ജയ് ഭീം തുടങ്ങി കുറച്ച് സിനിമകളിലും അഭിനയിച്ചു. Critical acclaim നേടിയ “കറ്റ്രത് കളവ്” എന്ന സിനിമയുടെ കഥയും കുമാരവേലിൻ്റെതാണ്… മലയാളത്തിൽ അഭിനയിച്ച ഒരേ ഒരു സിനിമ ഈയിടെ റിലീസ് ആയ “ജോൺ ലൂഥർ” ആണ്.
ഇനി ആദ്യം പറഞ്ഞ വിഷയത്തിലേക്ക് വരാം… തൊണ്ണൂറുകളുടെ അവസാനത്തിൽ കുമാരവേൽ തമിഴ് സാഹിത്യത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായ “പൊന്നിയിൻ സെൽവൻ” എന്ന കൃതി നാടക രൂപത്തിൽ ചെന്നൈ YMCA- യിൽ സ്റ്റേജ് ചെയ്തു.. സാമ്പത്തിക മുതൽ മുടക്ക് ഏറെ വേണ്ടിയിരുന്ന പ്രോജക്ട് ആയത് കൊണ്ട് അതിന് ശേഷം 2011- ൽ ഒരിക്കൽ കൂടി മാത്രമാണ് അത് വീണ്ടും അരങ്ങേറിയത്… പക്ഷേ അത് കണ്ടവർക്കൊക്കെയും നല്ല വാക്കുകളേ പറയാനുണ്ടായിരുന്നുള്ളൂ.. അങ്ങനെ പലർ പറഞ്ഞും മണിരത്നത്തിൻ്റെ അടുത്ത് എത്തിയ ഇളങ്കോ കുമാരവേൽ ആണ് മണിരത്നത്തോടോപ്പം പൊന്നിയിൻ സെൽവൻ എന്ന മെഗാ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്… ഏജൻ്റ് ലോറൻസ് ചെറിയ പുള്ളിയല്ല…