ബോളിവുഡിന്റെ താരറാണിയായിരുന്നു ഒരുകാലത്തു മാധുരി ദീക്ഷിത്. തേസാബ് എന്ന ചിത്രത്തിലൂടെയാണ് മാധുരി താരപദവിയിലേക്കു ഉയർന്നത്. ഇപ്പോൾ മാധുരി ദീക്ഷിതിനെ കുറിച്ചുള്ള ഒരു ഓർമ്മയാണ് മുകേഷ് പങ്കുവയ്ക്കുന്നത്. അന്ന് മാധുരി ബോളിവുഡിൽ സാന്നിധ്യം അറിയിച്ചു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അങ്ങനെയിരിക്കെയാണ് മമ്മൂട്ടിയെയും മുകേഷിനെയും പ്രധാനകഥാപാത്രങ്ങളാക്കി അമ്പിളി എന്ന സിനിമയിലേക്ക് നായികയായി മധുരിയെ സെലക്റ്റ് ചെയുന്നത്. എന്നാൽ താരം പ്രതിഫലമായി ചോദിച്ചത് 12000 രൂപയാണ്. അന്നത് വലിയ തുകയുമായിരുന്നു. ബോളിവുഡിൽ പോലും പുതുമുഖമായിരുന്ന ഒരു നടിയ്ക്ക് അത്രയും തുക അധിമാണെന്നു തോന്നിയതുകാരണം മാധുരിയെ വേണ്ടാന്ന് വച്ചു. സുപ്രിയ പതക്കെന്ന് പേരുള്ള മറ്റൊരു ഹിന്ദി നടിയാണ് പിന്നെ ആ ചിത്രത്തിൽ അഭിനയിച്ചത്. അന്ന് വേണ്ടാന്ന് വച്ചതു സാക്ഷാൽ മാധുരി ദീക്ഷിതിനെ തന്നെ ആയിരുന്നെന്ന് ആ ചിത്രത്തിന്റെ പ്രോഡക്ളൻ കൺട്രോളർ ആണ് പിന്നീട് വിളിച്ചപ്പോൾ പറഞ്ഞതെന്നും മുകേഷ് പറയുന്നു. അന്ന് മാധുരിയെ കൊണ്ടുവന്നിരുന്നെങ്കിൽ തന്റെ നായികയായി മാധുരി ദീക്ഷിത് അഭിനയിച്ചിട്ടുണ്ട് എന്ന് പറയാമായിരുന്നു എന്ന് മുകേഷ് പറയുന്നു. തന്റെ യുട്യൂബ് ചാനലായ മുകേഷ് സ്പീക്കിങിലൂടെയാണ് താരം ഇക്കഥ പറഞ്ഞത്.

Leave a Reply
You May Also Like

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ചിരിയൊരുക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പേടിപ്പിച്ച് ചിരിപ്പിക്കാന്‍ രോമാഞ്ചം ഏപ്രില്‍ 7ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു.…

ആഴ്ചയിലൊരിക്കലെങ്കിലും രതിയിലേർപ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈർഘ്യമേറിയതാണ്

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ…

“പുരുഷന്മാർക്കും മാഗി നൂഡിൽസിനും 2 മിനിറ്റ് നേരത്തെ ആയുസ്സേയുള്ളൂ”, നടി റെജീന കാസന്ദ്ര വിവാദത്തിൽ

എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ അഭിനയിച്ച…

കീർത്തി സുരേഷിന്റെ വിവാഹവാർത്ത പിന്നെയും നിഷേധിച്ചു ജി സുരേഷ്‌കുമാർ, ഇയാൾക്ക് ഇതുതന്നെ പണിയെന്ന് സോഷ്യൽ മീഡിയ

സിനിമാലോകത്ത് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ല, അപവാദപ്രചാരണങ്ങൾ സെലിബ്രിറ്റികളെ കുറിച്ച് പ്രചരിപ്പിക്കുക എന്നത് ചില മാധ്യമങ്ങളുടെ ഒരു ഹോബിയാണ്.…