സംഭാഷണങ്ങൾ കൊണ്ട് രോമാഞ്ചം കൊള്ളിച്ച സിനിമ ????????????????

Mukesh Muke

????സിനിമയുടെ ആദ്യ പകുതി ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആണെങ്കിൽ സെക്കന്റ്‌ ഹാഫ് രോമാഞ്ചം കൊള്ളിക്കുന്ന കോർട്ട് റൂം ത്രില്ലർ ആണ്

ഫസ്റ്റ് ഹാഫ് ഇൻവെസ്റ്റിഗേഷൻ ആയതുകൊണ്ട് ഒരുപാടു രോമാഞ്ചം സീൻസ് ഒന്നുമില്ല എന്നാൽ ഒന്ന് രണ്ടെണ്ണം ഉണ്ടുതാനും .ഇച്ചിരി സ്ലോ ആയാണ് ഫസ്റ്റ് ഹാഫിൽ കഥ പറച്ചിൽ.പക്ഷെ സെക്കന്റ്‌ ഹാഫ് മുതൽ കളി മാറി.പൃഥ്വിരാജ് ചെയ്യുന്ന അരവിന്ദ് എന്ന കഥാപാത്രം വന്നു 5 മിനിട്ടിനുള്ളിൽ തന്നെ പടം തീ ആവും.പിന്നെ സൂപ്പർ സോണിക് വിമാനം പോലെ ഒറ്റ പോക്കാണ്.പടം തീരുന്ന വരെ ഒരു സെക്കന്റ്‌ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല. അത്രക്കങ്ങ് സിനിമയിൽ മുഴുകിയിരുന്നു പോകും
പൃഥ്വിരാജ് പറയുന്ന ഓരോ ഡയലോഗും ഓരോ വാക്കും കാതോർത്തു കേട്ടിരുന്നു പോകും. പുള്ളിയുടെ പല ഡയലോഗിനും തിയേറ്ററുകളിൽ മുഴുവൻ കരഘോഷം ആയിരുന്നു

????സിനിമയിൽ കുറച്ച് നല്ല ട്വിസ്റ്റുകൾ, സർപ്രൈസുകൾ ഒക്കെയുണ്ട് അത് കൊണ്ട് പ്ലോട്ട് ഒന്നുമറിയാതെ തന്നെ പോയി കാണുക. അതാണ് ഞാൻ എന്തൊക്കെ വിഷയം സിനിമ ചർച്ച ചെയ്യുന്നു എന്നു പോലും എഴുതാതെ ഇരുന്നത്. അതൊന്നും അറിയാതെ തന്നെ സിനിമ പോയി കണ്ടാൽ ആനന്ദ പുളകിതൻ ആവാം.

????സ്‌ക്രീൻ പ്ലേ, ഡയറക്ഷൻ, പെർഫോമൻസ്, ബിജിഎം എല്ലാം പക്കാ പക്കാ. Anthem ഒക്കെ തിയേറ്ററിൽ കേൾക്കുമ്പോഴുള്ള സുഖം വേറെതന്നയാണ്. വിൻസി ആദ്യം ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്ന സീൻ ഒക്കെ ????????????

????????Performance ????????

ആദ്യ പകുതിയിൽ സുരാജ് ഷോ ആയിരുന്നു എങ്കിൽ സെക്കന്റ്‌ ഹാഫിൽ ” അരവിന്ദ് സ്വാമിനാഥന്റെ( പൃഥ്വിരാജ് )” One man ഷോ ആയിരുന്നു പടം. കഴിഞ്ഞ കുറച്ചു സിനിമകളിൽ പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറിയെ കുറ്റം പറഞ്ഞവർക്കു ഉള്ള മറുപടിയാണ് ഈ സിനിമ. എന്താ മോനെ പെർഫോമൻസ്, കിടിലൻ ഡയലോഗ് ഡെലിവറി,സൗണ്ട് മോഡുലേഷൻ,ഇംഗ്ലീഷ് ഡയലോഗ് ഒക്കെ ചുമ്മാ തീ, ഒരു നീണ്ട ഡയലോഗ് ഒക്കെ പുള്ളി പറയുന്ന കേൾക്കുമ്പോൾ ഫുൾ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു. കുറച്ചു കാലത്തിനു ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുള്ളിയിൽ നിന്ന് 100 അല്ല 200% സംതൃപ്തി നൽകിയ പെർഫോമൻസ്

???? ശക്തമായ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണ് സിനിമ എന്നുള്ളതൊക്കെ മാറ്റി നിർത്തി നോക്കിയാൽ പോലും നല്ലൊരു കിടിലൻ എന്റെർടെയ്നർ ആണ് ” ജനഗണമന ”
കാലിക പ്രസക്തിയുള്ള വിഷയം അതിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ ഒരു ഔട്ട് ആൻഡ് എന്റെർടെയ്നർ ആയി ഒരുക്കുക എന്നത് ചില്ലറക്കാര്യമല്ല അതിൽ ജനഗണമന എന്ന സിനിമ 100% വിജയിച്ചു എന്നു പറയാം

????സിനിമയിൽ സംസാരിക്കുന്ന പല ഭാഷക്കും സബ്ടൈറ്റിൽ ഇല്ല എന്നൊരു പരാതി കേട്ടിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായി തോന്നിയില്ല. എനിക്കറിയാവുന്ന സിംപിൾ ആയ കന്നഡ,ഹിന്ദി ഒക്കെയായ കൊണ്ടാവും

???? തിയേറ്ററുകളിൽ തന്നെ പോയി കണ്ടു അനുഭവിച്ചറിയേണ്ട സിനിമ തന്നെയാണ് ജനഗണമന. അത്ര മികച്ച രീതിയിൽ ബ്രില്ല്യന്റ് ആയാണ് സിനിമയുടെ കഥ പറച്ചിൽ.
.
⏹️⏹️My_Rating : 8+/10 :Superb ⏹️⏹️

ഇത് മുടിവല്ല ഇതുതാൻ ആരംഭം സെക്കന്റ്‌ പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ????????. രാജു ഏട്ടന്റെ ആ റോൾ കൂടെ കാണാം അല്ലോ ????( സ്പോയിലർ ആകുന്ന കൊണ്ട് പറയുന്നില്ല ) ലാസ്റ്റ് ആ ലൂക്കിൽ വന്നപ്പോൾ തിയേറ്ററിൽ ഫുൾ കയ്യടി ആയിരുന്നു

Leave a Reply
You May Also Like

ആർ ഡി എക്‌സിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘കൊണ്ടൽ’

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തു.

‘ശോഭയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’, ശോഭ വിടവാങ്ങിട്ട് ഇന്ന് 42 വർഷം

Sigi G Kunnumpuram തിളങ്ങുന്ന കണ്ണുകൾ,ആരേയും കൊതിപ്പിക്കുന്ന നോട്ടം, മനോഹരമായ പുഞ്ചിരി.പതിനെട്ട് വയസ്സാകും മുന്പേ ഇന്ത്യന്‍…

കമൽ മുതൽ അബ്ബാസ് വരെ… സിമ്രാനെ പ്രണയിച്ച നായകന്മാർ – നടിയുടെ വിവാദ പ്രണയങ്ങളെ കുറിച്ച് അറിയാമോ?

തമിഴ് സിനിമയിലെ മുൻനിര നടിയാണ് സിമ്രാൻ. ഇപ്പോൾ വിവാഹിതയും ഒരു കുട്ടിയുമുണ്ട്. സിനിമയിൽ രണ്ടാം ഇന്നിംഗ്‌സ്…

ഭയാനകമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെ പ്രതിയെ ഓർമ്മവച്ചു വിവരിച്ചുകൊടുത്ത യുവതിയും അത് ആവിഷ്കരിച്ച ചിത്രകാരനുമാണ് ഈ സിനിമയിലെ നായകസ്ഥാനത്തു വരുന്നത്

Shiju aachandy സ്കെച്ച് ആർടിസ്റ്റ് : ഹാൻഡ്സ് ദാറ്റ് സീ എന്ന സിനിമ കണ്ടു. ബലാത്സംഗത്തിനിരയാകുന്ന…