Mukesh Muke II
ലോകത്തിനു മുന്നിൽ ഇതാണ് നമ്മുടെ സിനിമ എന്ന് പറഞ്ഞു അഭിമാനപൂർവ്വം കാണിച്ചു കൊടുക്കാൻ പറ്റുന്ന സിനിമ .പ്രൊഡക്ഷൻ ക്വാളിറ്റി 👌. വേൾഡ് ക്ലാസ്സ് സ്റ്റാൻഡേർഡ് മേക്കിങ്👌. ഇത്തരം ചരിത്ര സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന ഗിമിക്കുകളും, മസാലകളും ഒന്നും ചേർക്കാത്ത നീറ്റ് തിരക്കഥ & ഡയറക്ഷൻ
🔵അവസാന 45 മിനുട്ടിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല അവതരിപ്പിച്ചത് 👌. ഇതിനും മനോഹരം ആയി, ഇതിനു തിവ്രമായി എനി മറ്റൊരാൾക്ക് എടുക്കാൻ സാധിക്കുമോ എന്ന് തന്നെ സംശയം ആണ്. അത്രക്ക് ഹൃദയ വേദനയോടെ അല്ലാതെ ആ സീനുകൾ ഒരാൾക്കും കണ്ടു തീർക്കാൻ പറ്റില്ല 😔😔
🔵3 മണിക്കൂറിനു അടുത്തുള്ള സിനിമ പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുപോകുന്ന സിനിമയാണ്. ചിലപ്പോ നിങ്ങൾക്കു നിർത്താൻ തോന്നും. പക്ഷെ സ്കിപ് അടിക്കാതെ തന്നെ കണ്ടാൽ മാത്രമേ സിനിമയുടെ ഫീൽ കിട്ടുക ഉള്ളു ( ഞാൻ ഇടയ്ക്കു നിർത്തിയാണ് കണ്ടത് അത് വേറെ കാര്യം 🚶♀️🚶♀️)
🔵ഒരു സിനിമയ്ക്കു അപ്പുറം ചരിത്രം തന്നെ കൺ മുന്നിൽ കണ്ട അനുഭവം അതാണ് എനിക്ക് “സർദാർ ഉദ്ധം “.
🔵ഇംഗ്ലീഷ് ടിവി സീരിസിന്റെ ഒക്കെ റിയാക്ഷൻ ചെയ്യുന്ന “Norimes “എന്ന ഇംഗ്ലീഷ് ചാനൽ ഉണ്ട്. അവർ പോലും ഈ സിനിമയുടെ റിയാക്ഷൻ വീഡിയോ ചെയ്തിട്ടുണ്ട്. എന്നിട്ടും നമ്മൾ ഇന്ത്യക്കാർ ഇത്രയും മികച്ച ഒരു സിനിമ കണ്ടില്ലെന്നു പറഞ്ഞാൽ മോശം ആല്ലേ .
രണ്ടാം തവണ നിങ്ങൾ ഈ സിനിമ കാണുമ്പോൾ ചിലപ്പോ നിങ്ങൾക്കു ഈ സിനിമ കൂടുതൽ ഇഷ്ടം ആവാൻ സാധ്യതയുണ്ട് . ആ കഥാപാത്രത്തിന്റെ മാനസിക അവസ്ഥ മനസ്സിലാക്കിയ ശേഷം കാണുമ്പോൾ ഫസ്റ്റ് ഹാഫിലെ പല സീനുകൾക്കും, പല ഡയലോഗുകൾക്കും വേറെ തന്നെ ഒരു ഫീൽ തരാൻ സാധിക്കുമെന്നു എനിക്ക് തോന്നുന്നു