ഗംഭിര സിനിമ 👌👌👌
Mukesh Muke II
വധ ശിക്ഷക്കു വിധിച്ച കുറ്റവാളികളെ ഇലക്ട്രിക്ക് ചെയറിൽ ഇരുത്തി ഷോക്ക് അടിപ്പിച്ചു കൊല്ലുന്ന “കോൾഡ് മൗണ്ടൈൻ” എന്ന ജയിലിലെ “ഗ്രീൻ മൈൽ” എന്ന ഡിവിഷൻ ആണ് ചിത്രത്തിലെ പ്രധാന കഥ പരിസരം….ഇവിടേക്കാണ് 2 കൊച്ചു കുട്ടികളെ ബലാൽസംഗം ചെയ്തു കൊന്നു എന്ന കുറ്റത്തിന് വധ ശിക്ഷക്ക് വിധിക്കപ്പെട്ട ജോൺ കോഫി എന്ന കറുത്ത വർഗ്ഗക്കാരൻ ആയ കുറ്റവാളി കടന്നു വരുന്നത്.
ജോൺ കോഫിയുടെ കടന്നു വരവ് അവിടെ ഉള്ള പോലിസ് ഉദ്യോഗസ്ഥരിലും, കുറ്റവാളികളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ജോൺ കോഫി യഥാർത്ഥത്തിൽ കുറ്റം ചെയ്തിട്ടുണ്ടോ? ജോൺ കോഫി ആരാണ്? ഒരു സാധരണ മനുഷ്യൻ ആണോ കോഫി? ജോൺ കോഫി അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ്? ഇതൊക്കെ സിനിമ കണ്ടു തന്നെ മനസിൽ ആക്കുക..
🔵ലോകത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കുന്ന “The Shawshank Redemption” എന്ന സിനിമയുടെ സംവിധായകൻ “Frank Darabont”ആണ് ഈ സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
🔵 ഒരു ഫാന്റസി വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ് ഗ്രീൻ മൈൽ. എങ്കിൽ കൂടി ഒരിക്കൽ പോലും ഒരു റിയലസ്റ്റിക് സിനിമ അല്ല നമ്മൾ കാണുന്നെ എന്ന തോന്നല് സിനിമ ഉണ്ടാക്കിയില്ല.സിനിമ കാണുമ്പോൾ ഇങ്ങനെ നടക്കുമോ എന്ന തോന്നൽ നമ്മുടെ മനസിൽ വരാത്ത രീതിയിൽ അത്രക് മനോഹരം ആയാണ് സിനിമയുടെ അവതരണം
🔵3 മണികൂറിനു മുകളിൽ ദൈർഘ്യം ഉണ്ടായിട്ടും സിനിമ ഒരു നിമിഷം പോലും നിങ്ങളെ ബോർ അടിപ്പിക്കില്ല. ഒരു സിനിമ പ്രേമി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിലൊന്നാണ് ” ഗ്രീൻ മൈൽ ”
🔵Performance : അഭിനയിച്ച എല്ലാവരും, എന്തിനു ചെറിയ സീനിൽ വരുന്ന ആൾക്കാർ അടക്കം അത്യുഗ്രൻ പെർഫോമൻസ് കാഴ്ചവെച്ച സിനിമയാണ്. ടോം ഹാങ്ക്സിന്റെ കാര്യം പ്രത്യേകം പറയേണ്ടേ കാര്യമില്ലലോ. മൂത്രതടസ്സ സംബന്ധമായ അസുഖം ഉള്ള വ്യക്തി അനുഭവിക്കുന്ന വേദന,പ്രേക്ഷകനും ഫീൽ ചെയ്യുന്ന തരത്തിൽ അയാൾ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്
എടുത്തു പറയേണ്ടേ 2 ആൾക്കർ ആണ് ജോൺ കോഫിയും, വഴക്കാളിയായ യുവ പൊലീസ് ഉദ്യോഗസ്ഥനായ പേഴ്സിയും.2 പേരുടെയും ആക്ടിങ് 👌👌👌
🔵ഒരേ സമയം നിങ്ങളെ ചിരിപ്പിക്കുന്ന, കരയിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന,ഞെട്ടിക്കുന്ന സിനിമ ആണ് ഗ്രീൻ മൈൽ
ഈ സിനിമയിൽ ഒരു എലി ഒരു കഥാപാത്രമായി വരുന്നുണ്ട് ആ സീനുകൾ ഒക്കെ അതി മനോഹരം 👌👌, പിന്നെ ഷോക്ക് അടിപ്പിച്ചു ഒരു കുറ്റവാളിയെ കൊല്ലുന്ന സീനുണ്ട്. അതിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല. കണ്ടു തന്നെ അറിയുക ☹️☹️💔
സിനിമ ഇറങ്ങി 23 വർഷം കഴിഞ്ഞു.ഇപ്പൊ കണ്ടാലും പുതുമയുള്ള സിനിമ എന്ന് നിങ്ങൾക്കു തോന്നുന്ന സിനിമ ആയിരിക്കും ഗ്രീൻ മൈൽ എന്ന് ഉറപ്പ് നൽകുന്നു. കാണാത്ത ആൾക്കർ തീർച്ചയായും കാണുക. ഒരിക്കലും സമയവും ഡാറ്റയും നഷ്ടം ആവില്ല
The Green Mile ( 1999)
⏹️⏹️ My Rating : 8.5/10 ⏹️