Mukesh Muke II
അനൂപ് മേനോൻ ഫ്രീ ടൈം കിട്ടിയപ്പോൾ എഴുതിയ മൂന്ന് തിരക്കഥ, അതിൽ രണ്ടെണ്ണം പുള്ളി തന്നെ സംവിധാനവും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നെ അതൊക്കെ ഒന്നു കണ്ടു കളയാം എന്ന് ഞാനും കരുതി.
1) King Fish
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ഇന്ട്രെസ്റ്റിംഗ് ആയിട്ടു എന്തേലും വേണ്ടേ. ദിവ്യ പിള്ളൈ ഒക്കെ എന്തിനാണ് ഈ സിനിമയിൽ ( സമയം തികയ്ക്കാൻ ഒരു കഥാപാത്രം ), എന്തിനു ദുർഗ കൃഷ്ണയുടെ കഥപാത്രം പോലും സിനിമയിൽ ആവശ്യമില്ല. പുള്ളിയെ ഫിലോസഫി സ്റ്റാർ എന്ന് എന്തിനാണ് വിളിക്കുന്ന എന്ന് ഈ സിനിമ കണ്ടാൽ മനസിലാവും . അവസാന 10 മിനുട്ട് മാറ്റി നിർത്തിയാൽ ഒരു കഥയും ഇല്ലാത്ത സിനിമ
⏹️⏹️ Satisfaction : 40% ⏹️⏹️
2) Padma
അവിഹിതങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ സിനിമ.സ്വന്തം ഭാര്യയുടെ അവിഹിതം ഭർത്താവ് അറിഞ്ഞാൽ എന്ത് സംഭവിക്കും . പദ്മ ഒരു മോശം സിനിമ ആയിട്ടു തോന്നിയില്ല. ശരാശരി സിനിമ അനുഭവം. ഇതിൽ ദിനേശ് പ്രഭാകർ തന്റെ ഭാര്യയെ പറ്റി പറയുന്ന ഒരു സീനുണ്ട് 👌
⏹️⏹️ Satisfaction : 55%⏹️⏹️
3) Varaal
ആദ്യ രണ്ടു പടങ്ങളെ വച്ചു നോക്കുബോൾ കുറച്ചു കൂടെ ബിഗ് സ്കെയിലിൽ തിയേറ്റർ എക്സ്പീരിയൻസിനു വേണ്ടി എടുത്ത പടമാണ്. പ്രകാശ് രാജ്, സണ്ണി അങ്ങനെ വൻ കാസ്റ് തന്നെയുണ്ട്.കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ഷന് മുന്നോടി ആയി അധികാരത്തിനു വേണ്ടി നടക്കുന്ന കുറച്ചു ചരട് വലികൾ ഒക്കെയായി ഒരു പൊളിറ്റിക്കൽ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന സിനിമ
ആദ്യ 30 മിനുട്ട് നായകന്റെ കഥാപാത്രത്തിനെ പൊക്കി അടിച്ചു കൊണ്ടുള്ള Build up ആണ് ഇതൊക്കെ കേൾക്കുമ്പോൾ ഇയാൾ സ്ക്രീനിൽ വന്നു മാസ്സ് കാണിച്ചു മല മറിക്കും എന്നൊക്കെ തോന്നും.പക്ഷെ ഒരു ചുക്കും നടക്കില്ല. ആവശ്യത്തിനും, അനാവശ്യത്തിനും ബിജിഎം, ആ തീ ജ്വാലകൾ കേട്ട് കേട്ട് മടുക്കും. കുറെ സ്ലോ മോഷൻസ് ഒക്കെ ഇട്ടു സ്റ്റൈലിഷ് മേക്കിങ് ഒക്കെ ആക്കാൻ നോക്കിയതു നല്ല വെറുപ്പിക്കൽ അയാണ് എനിക്ക് തോന്നിയെ. കഥ അത്ര മോശമൊന്നുമില്ല ചെറിയ ട്വിസ്റ്റ് ഒക്കെയുണ്ട്. പക്ഷെ കണ്ണൻ ചേട്ടായി കുളം ആക്കി തന്നിട്ടുണ്ട്
⏹️⏹️ Satisfaction: 58% ⏹️⏹️
ഇതിൽ പദ്മ, കിങ് ഫിഷ് ഈ രണ്ടു പടവും അണ്ണൻ തന്നയാണ് സംവിധാനം ചെയ്തത്.ഒരു വലിയ രസം എന്താണെന്നു വച്ചാൽ എല്ലാ സിനിമയിലും പുള്ളി ഒരേ ടൈപ്പ് അഭിനയമാണ്. റൊമാൻസ് സീൻസ് ഒക്കെ ഒരേ ടൈപ്പ് എക്സ്പ്രഷൻ. പിന്നെ ഫിലോസഫി അതിനു ഒരു കുറവുമില്ല.