Mukesh Muke II
ആദ്യ രാത്രി പെൺകുട്ടിക്ക് സംഭവിച്ചത് കേട്ടാൽ നിങ്ങൾ ഞെട്ടും
അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ടു പോയ കോടീശ്വര കുടുംബത്തിലേക്ക് പുതിയ മരുമകളുടെ കടന്നു വരവും. അവൾ അനുഭവിച്ച ദുരിതങ്ങളും.സാധരണ കല്യാണം കഴിഞ്ഞാൽ ആദ്യ രാത്രി എന്താണ് ചെയ്യുക മിക്കവാറും ഞ്ഞം ഞ്ഞം ആയിരിക്കും അല്ലെ.എന്നാൽ വികൃതമായ, പൈശാചികമായ ആചാരങ്ങൾ പിന്തുടരുന്ന ഭർത്താവിന്റെ കുടുംബം ആദ്യ രാത്രി മരുമകളെ ഇന്ന് നമുക്കു ഞ്ഞം ഞ്ഞം വേണ്ട മോളെ, ഈ രാത്രി നമുക്ക് ഒരു ഗെയിം കളിക്കാം എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും

തമാശയെന്ന് ആദ്യം തോന്നിപ്പിക്കുന്ന ഈ ഗെയിം തന്റെ ജീവൻ തന്നെ അപഹരിക്കാൻ പോകുന്ന ഒന്നാണെന്ന് വൈകാതെ തന്നെ നായിക മനസ്സിലാക്കുന്നതും. ആ രാത്രി തന്നെ വെട്ടയാടാൻ വരുന്ന ആ നായാട്ട് കുടുംബത്തെ മുഴുവൻ എതിർത്തു നിന്ന് നായിക നടത്തുന്ന ഒറ്റയാൾ പോരാട്ടവുമായി സിനിമ പുരോഗമിക്കുന്നു
🔵ഒട്ടും പ്രതീക്ഷിക്കാത്ത വെറൈറ്റി ക്ലൈമാക്സ് ആണ് സിനിമയിൽ . (ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് )
🔵വലിയ അവകാശ വാദങ്ങൾ ഒന്നുമില്ല. ഒന്നര മണിക്കൂർ ചുമ്മാ ടൈം പാസ്സിന് എന്റെർറ്റൈൻ ചെയ്ത് കാണാൻ പറ്റിയ പടം
🔵നായിക കിടുവാണ് ഈ സിനിമയിൽ
🔵ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന സിനിമായാണ് നല്ല പോലെ വയലൻസും ഉണ്ട് അത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.