രാഗീത് ആർ ബാലൻ
ചില സിനിമകളും അതിലെ പാട്ടുകളും ചിലപ്പോഴൊക്കെ വല്ലാതെ ഹോണ്ട് ചെയ്യാറുണ്ട്.. തീയേറ്ററിൽ ഈ വർഷം കണ്ട സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെടുകയും തീയേറ്ററിന്റെ ഇരുട്ടിൽ വല്ലാതെ മനസ്സിനെ വേദനിപ്പിക്കുകയും ചെയ്ത ഒന്നാണ് ‘ഹൃദയം’ സിനിമയിലെ സെൽവ എന്ന കഥാപാത്രത്തിന്റെ മരണത്തെ തുടർന്ന് കാണിക്കുന്ന ‘മുകിലിന്റെ മറവുകളിൽ പകൽ അവനു അഴകുണ്ട്’ എന്ന പാട്ടും അതിന്റെ വിഷ്വൽസും
സുഹൃത്തുക്കളുടെ വേർപാട് എന്നാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വേദന തന്നെ ആണ്.. ആ ഒരു അവസ്ഥയെ ഏറ്റവും നന്നായി കാണുന്ന പ്രേക്ഷകന് കണക്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ആണ് വിനീത് ശ്രീനിവാസൻ ക്രീയേറ്റ് ചെയ്തത്.നെഞ്ച് തുളച്ചു കയറുന്ന പോലുള്ള വരികളും സംഗീതവും അതിനെ കറക്റ്റ് ആയി പ്ലേസ് ചെയ്ത ഒരു ഭാഗവും എല്ലാത്തിനും ഉപരി ചിത്ര ചേച്ചിയുടെ ശബ്ദവും കൂടെ ആയപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വേദന സമ്മാനിച്ച ഒരു പാട്ടു.രണ്ട് തവണ തീയേറ്ററിൽ ഹൃദയം കണ്ടപ്പോഴും സിനിമയിലെ ഈ ഒരു ഭാഗം കാണാൻ ആയി ഞാൻ കാത്തിരുന്നു.. ഇരുട്ടിൽ ഈ ഒരു പാട്ടു വല്ലാതെ ഹോണ്ട് ചെയ്യും.
മുകിലിന്റെ മറവുകളിൽ പകൽ അവനു അഴകുണ്ട്..കണ്ടു ഞാൻ കണ്ടു ഞാൻ.ഒരു ഇമോഷണൽ സിറ്റുവേഷനെ പ്രേക്ഷകനിലേക്ക് Convey ചെയ്യാൻ ഈ ഒരു പാട്ടിനു കഴിയും..ഒരുപാട് നാൾ ഹൃദയത്തിൽ ഉണ്ടാകും. Many People Will WalK In And Out Of Our LifE. But Only True Friends wIlL Leave Foot Prints In Our Heart.