Vineeth Karivellur കഥയെഴുതി സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച മുക്കൂട്ടിലെ യക്ഷി പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ കൊണ്ട് ചെയ്ത ഒരു ചെറിയ സിനിമയാണ്. അതുകൊണ്ടുതന്നെ അത് പ്രശംസനീയം തന്നെയാണ്. മാത്രവുമല്ല അതിൽ പറയുന്ന ആശയം എന്നും പ്രസക്തവുമാണ്. ഇത്തരം കലാപരമായ നീക്കങ്ങൾ ഉണ്ടാകുമ്പോൾ കൂടിയാണ് ചില സാമൂഹ്യ വിപത്തുകൾ തുറന്നുകാണിക്കപ്പെടുന്നത്.
മുക്കൂട്ടിലെ യക്ഷിക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
“ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം” എന്ന ബെർതോൾഡ് ബ്രെഹ്ത്തിന്റെ വാക്കുകൾ ഇവിടെ അനുസ്മരിക്കപ്പെടണതുണ്ട്. നാട്ടിലെ യുവത്വത്തെ കാർന്നു തിന്നുന്ന മയക്കുമരുന്ന് പ്രചരിപ്പിക്കുന്ന പ്രവർത്തി അനീതി അല്ലാതെന്താണ് ? കല കലാപവും ആകുമ്പോൾ ആണ് അനീതികൾക്കെതിരെ ഉറച്ച ശബ്ദമാകുന്നത്. ഒരുകൂട്ടം കലാകാരന്മാരുടെ ഈ എളിയ പരിശ്രമം സാങ്കേതികമായി പരിമിതികൾ ഉണ്ടായാലും ആശയപരമായി മികച്ചു നിൽക്കുന്നു.
നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവിടത്തെ കൗമാര -യൗവനക്കാരുടെ സൗഹൃദങ്ങളും അവരുടെ കായിക-മാനസിക വിനോദങ്ങളും എങ്ങനെയാണ് ഒരു സാമൂഹ്യവിരുദ്ധ കേന്ദ്രത്തിന്റെ ചുരുളഴിയാനും അവരെ കീഴ്പ്പെടുത്തി ആ നാട്ടിലെ യുവാക്കളെ രക്ഷിക്കാനും അതുവഴി സാമൂഹ്യപ്രതിബദ്ധത വിളിച്ചു പറയാനും കാരണമാകുന്നത് ? മുക്കൂട്ടിലെ യക്ഷി ശരിക്കും ഉള്ളതാണോ ? ഉള്ളതെങ്കിൽ തന്നെ ആ യക്ഷി ആരാണ് ? ഇവയൊക്കെ സിനിമ കണ്ടുതന്നെ മനസിലാക്കേണ്ടതുണ്ട്.
ഈ പരിശ്രമത്തിനു എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും
**
മുക്കൂട്ടിലെ യക്ഷിക്കു വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
Mukkoottile Yakshi യുടെ സംവിധായകൻ Vineeth Karivellur ബൂലോകം ടീവിയോട് സംസാരിക്കുന്നു
“ഞാനൊരു വിദ്യാർത്ഥിയാണ്. ഇത് ഞങ്ങളുടെ ആദ്യത്തെ വർക്ക് ആണ്. ഇത് ഞങ്ങളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട വർക്ക് ആണ്. ഇതിൽ അഭിനയിച്ചിരിക്കുന്നവർ എല്ലാം ഞങ്ങളുടെ നാട്ടുകാർ ആണ്. എല്ലാരും ഫസ്റ്റ് ടൈം ആണ്. ഇത് ക്യാമറയിൽ ഷൂട്ട് ചെയ്തിട്ട് എഡിറ്റങ് എല്ലാം ഫോണിൽ ആണ് ചെയ്തത്. ലോക് ഡൌൺ സമയത്തു ഒക്കെയാണ് ഇതിനോട് ഒരു താത്പര്യം തോന്നിയത്. ആദ്യമൊക്കെ ടിക്‌ടോക് വീഡിയോസ് ആണ് ചെയ്തത്. ഇതിന്റെ ലൊക്കേഷൻ എല്ലാം ഞങ്ങളുടെ നാടായ കരിവള്ളൂരിൽ തന്നെയാണ്. കണ്ണൂർ ജില്ലയിൽ കാസർഗോഡിന്റെ ബോർഡർ ആണ് കരിവെള്ളൂർ. ”
നമ്മുടെ നാട്ടിൽ ഒരു തേടിന്റെ സൈഡിൽ ഉള്ള ഭാഗമാണ് ഷൂട്ടിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. അവിടെ വോളീബാൾ ഒക്കെ കളിക്കുന്ന ഒരു ഗ്രൗണ്ട് അതിനു സമീപത്തായുണ്ട്. ലോക്ഡൌൺ തുടങ്ങുന്ന സമയത്തു ആക്റ്റീവ് ആയി വോളീബാൾ ഒക്കെ കളിക്കാൻ വരുമായിരുന്നു. അങ്ങനെ അവിടെ ഇരിക്കുമ്പോൾ ആ ലൊക്കേഷൻ കണ്ടിട്ട് തോന്നിയ ആശയമായിരുന്നു. അവിടെ ഒരു പ്രേതകഥയൊക്കെ പണ്ടേ പ്രചരിച്ചിരുന്നു. പിന്നെ അവിടെ രാത്രിയിൽ ഒക്കെ ചിലർ വന്നുപോകുന്നു എന്ന് നാട്ടുകാരും പറഞ്ഞിരുന്നു. ആ സമയത്തു ഞങ്ങൾക്ക് തോന്നിയതാണ്..അതായതു ഇങ്ങനെ ഒക്കെ ആയിരിക്കാം അവിടെ നടക്കുന്നതെന്ന്. നാട്ടിലാർ അവരെ പലപ്പോഴായി വാണിംഗ് കൊടുത്തു വിട്ടിട്ടുണ്ട്. അതൊക്കെ വച്ചുകൊണ്ടു ഒരു ഷോർട്ടമൂവി എന്നരീതിയിൽ ചെയ്തതാണ്.
ഇത് സീറോ ബഡ്ജറ്റ് സിനിമയാണ്. ഇതിനു പ്രത്യകിച്ചും പൈസയൊന്നും ആയിട്ടില്ല. ഷൂട്ട് ചെയ്തവരെല്ലാം നമ്മുടെനാട്ടുകാരാണ്. ഡബ്ബിങ് ഒക്കെ ചെയ്തത് ഫോണിൽ മൈക്ക് വച്ച് മാത്രമാണ്. അങ്ങനെ സ്റ്റുഡിയോ ചിലവൊന്നും ഉണ്ടായിട്ടില്ല.
‘മുക്കൂട്ടിലെ യക്ഷി’ is a Zero budget malayalam shortfilm from team Drama Café. All the post production works including – Editing, Colour grading, Dubbing, poster designing.. etc are done in mobile phone and the entire cast and crew are freshers in this field, so kindly accept our drawbacks.
Story, Direction
and Editing : Vineeth Karivellur
Camera and DOP : Varundas Karivellur
Drone Camera : Amegh Karivellur
Art director : Jijin Karivellur