മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്…

Faisal K Abu

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നതിനെ തൻ്റെ ലക്ഷ്യം നേടാൻ ഏതു മാർഗ്ഗവും സ്വീകരിക്കാം എന്ന നിലയിലേക്ക് മാറ്റിയെഴുതി കളത്തിൽ നിറഞ്ഞു കളിക്കാൻ ഇറങ്ങുന്ന, ഒട്ടും തന്നെ നല്ലവനല്ലാത്ത ഉണ്ണിയായ…. മുകുന്ദനുണ്ണി എന്ന ഒരു കേസില്ലാ വക്കീലിൻ്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം….
36 വയസ്സായിട്ടും തൊഴിലിലോ, ജീവിതത്തിലോ ഇതുവരെ ഒന്നും ആകുവാൻ കഴിയാത്ത മുകുന്ദനുണ്ണി , ഒരു പ്രത്യേക സാഹചര്യത്തിൽ തനിക്ക് വിജയിക്കാൻ കിട്ടുന്ന അവസരത്തെ എന്ത് വിലകൊടുത്തും നഷ്ടപ്പെടുത്താതെ ഇരിക്കാൻ നടത്തുന്ന ഭ്രാന്തമായ ശ്രമങ്ങൾ ആണ് തുടർന്ന് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം പറയുന്നത്…

ബ്ലാക്ക് ഹ്യൂമർ അല്ലെങ്കിൽ ഡാർക്ക് കോമഡി എന്നൊക്കെ പറയപ്പെടുന്ന അവതരണരീതി പിന്തുടരുന്ന ചിത്രം ടൈറ്റിൽ കാർഡ് മുതൽ നല്ല രീതിയിൽ കാണികളെ സിനിമയിലേക്ക് കണക്റ്റ് ചെയ്യുന്നുണ്ട്… “ആരോടും നന്ദി പറയാനില്ല” എന്ന ടൈറ്റിൽ കാർഡിൽ നിന്നും തുടങ്ങി വിനീത് ശ്രീനിവാസൻ്റെ ഗംഭീര നരേഷനോടെ തുടങ്ങുന്ന ചിത്രം ഒട്ടും പ്രതീക്ഷിക്കാത്ത കുറച്ചു സംഭവങ്ങളിലൂടെ , അതു അവതരിപ്പിക്കുന്ന രീതിയിലൂടെ കാണികൾക്ക് വ്യതസ്തമായ ഒരു സിനിമാ അനുഭവം സമ്മാനിക്കുന്നുണ്ട്.

കഥ പറച്ചിലും അതു അവതരിപ്പിച്ച രീതിയും, വിനീത് ശ്രീനിവാസൻ്റെ പ്രകടനവും ആണ് സിനിമയുടെ ഹൈലൈറ്റ്…. ഒരു സമയത്തിന് ശേഷം ഇതുവരെ പറഞ്ഞതിനേക്കാൾ കൂടുതൽ ഒന്നും സിനിമക്ക് പറയാൻ ഇല്ല എന്നൊരു അവസ്ഥ വരുന്നുണ്ട് എങ്കിലും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സിനിമ അവസാനിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്… തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളത്തിൽ ഫ്ലാറ്റ് ആയിട്ടുള്ള കഥപറച്ചിൽ രീതിയാണ് സംവിധായകൻ സ്വീകരിച്ചു ഇരിക്കുന്നത് എന്നതും, അനാവശ്യമായി നന്മ കുത്തി കയറ്റാൻ ശ്രമിച്ചിട്ടില്ല എന്നതും സിനിമക്ക് നല്ല രീതിയിൽ ഗുണം ചെയ്യുന്നുണ്ട്…. മുകുന്ദൻ ഉണ്ണിയുടെ ചെയ്തികളിലെ നന്മ തിന്മകളെ കാണികൾക്ക് വിട്ടു കൊടുക്കുന്ന രീതി വ്യക്തിപരമായി എനിക്ക് നല്ലതായി തോന്നിയ കാര്യം ആണ്.

പ്രകടനങ്ങളിൽ പൂർണമായും ഇത് ഒരു വിനീത് ശ്രീനിവാസൻ ഷോ തന്നെ ആണ്…. ശബ്ദം കൊണ്ടും, attitude കൊണ്ടും, കള്ളത്തരം നിറഞ്ഞ നോട്ടം കൊണ്ടും മുകുന്ദൻ ഉണ്ണിയായി ജീവിക്കുക ആണ് വിനീത്… പുള്ളിയുടെ സിനിമകളിൽ ചാപ്പാ കുരിശ് മാറ്റി നിർത്തിയാൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൺവിൻസിങ് ആയി തോന്നിയ ഒരു വേഷം ആണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി… സിനിമയിൽ ഉടനീളം വിനീതിൻ്റെ നരേഷൻ നൽകുന്നത് വേറെ ലെവൽ വൈബ് ആണ്…. പെർഫോർമൻസ് ഓറിയൻ്റഡ് അല്ല എങ്കിലും അഡ്വക്കേറ്റ് വേണു ആയി എത്തുന്ന സുരാജ് വെഞ്ഞാറമൂടിൻ്റെ റോളും എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു.

സിനിമ കാണികളെ സ്വാധീനിക്കുന്ന ഒന്നാണ് എന്ന് കരുതുന്ന വ്യക്തി ആണ് നിങൾ എങ്കിൽ ഈ സിനിമ നൽകുന്ന വൈബ് അത്ര നല്ലത് ആകണം എന്നില്ല…. പക്ഷെ ആകെ തുകയിൽ അവതരണത്തിലെ വ്യതസ്ത കൊണ്ടും, വിനീത് ശ്രീനിവാസൻ്റെ പ്രകടനം കൊണ്ടും തീയേറ്റർ കാഴ്ച്ച അർഹിക്കുന്നുണ്ട് മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്.

Leave a Reply
You May Also Like

‘വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും എന്നോട് ചോദിക്കരുത്’ , മുൻപുണ്ടായിരുന്ന മദ്യപാനത്തെ കുറിച്ച് ഗായത്രി

ഗായത്രി സുരേഷിനെതീരെ ട്രോളുകൾ ഇത്രമാത്രം എന്തുകൊണ്ടുണ്ടാകുന്നു എന്നാണു പലരുടെയും സംശയം. താരം തുറന്നുപറയുന്ന സത്യസന്ധമായ കാര്യങ്ങളെ…

എന്നാൽ ബോബിയോട് ഇത് വേണ്ടായിരുന്നെന്നു ആരാധകർ, അനിമൽ സിനിമയിലെ വില്ലൻ കഥാപാത്രം ചെയ്ത ബോബി തന്റെ കുറഞ്ഞ സ്‌ക്രീൻ സ്‌പേസിനെ കുറിച്ച് പറയുന്നു.

രൺബീർ കപൂറും രശ്മിക മന്ദാനയും ഒന്നിച്ച ‘അനിമൽ’ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്.…

അന്ന് ആത്മഹത്യാ കുറിപ്പ് എഴുതി മരിക്കാൻ തീരുമാനിച്ചു; പിന്നീട് അവരെ കുറിച്ച് ഓർത്തപ്പോൾ അതിൽ നിന്നും പിന്മാറി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനോദ് കോവൂർ.

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ താരങ്ങളിലൊരാളാണ് വിനോദ് കോവൂർ

പല കുറി പല സംവിധായരും മലയാള സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നോക്കിയ ജയറാം ഇക്കുറി ഏറെ തരക്കേടില്ലാതെ തിരിച്ചെത്തിയ കഥാപാത്രം

എബ്രഹാം ഓസ്ലർ : പ്രേക്ഷകന് ആശങ്ക.. OZLER » A RETROSPECT ജോമോൻ തിരു :…