ഇതുവരെ കാണാത്ത വിനീത് ശ്രീനിവാസനെ കാണാൻ പ്രേക്ഷകരായ നമുക്ക് തിയറ്റർ വരെ പോകാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1 SHARES
10 VIEWS

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് റിവ്യൂ….

Muhammed Sageer PandarathiL

ജോയ് മൂവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് നിർമിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിനവ് സുന്ദര്‍ നായക് എന്ന നവാഗതനാണ്. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത പ്രമേയമാണ് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്ന് തയ്യാറാക്കിയ തിരക്കഥയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. റോഡ് അപകടങ്ങൾ തുടർക്കഥയാകുന്ന കേരളത്തിൽ ദിവസവും ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്ക് പിന്നിൽ സാധാരണക്കാർ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് വാഹന അപകട ഇൻഷുറൻസ്. ഇതിന്റെ പിന്നിലുള്ള വലിയൊരു മാഫിയയെ തുറന്നു കാണിക്കലാണ് ഈ ചിത്രം.

വക്കീലും ഡോക്ടറും പോലീസും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം അടങ്ങുന്ന ഒരു വലിയ മാഫിയയുടെ ചുരുളുകൾ അഴിക്കുന്ന ഈ ചിത്രത്തിലെ നായകനായ വിനീത് ശ്രീനിവാസന്റെ കഥാപാത്രം അഡ്വക്കെറ്റ് മുകുന്ദനുണ്ണി കഴിഞ്ഞ കുറേ വർഷങ്ങളായി രഞ്ജിത്തിന്റെ കഥാപാത്രമായ ഗംഗാധരൻ വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു വക്കീലാണ്.ആഷ മഠത്തിൽ ശ്രീകാന്തിന്റെ കഥാപാത്രമായ എം എൽ എ രേഷ്മ ജോർജ് ഒരു കോളിളക്കം പിടിച്ച ഒരു കേസുമായി ബന്ധപ്പെട്ട് എം എൽ എ സ്ഥാനം പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. അവരുടെ കേസ് വാദിക്കുന്നത് ഗംഗാധരൻ വക്കീലിന്റെ അസിസ്റ്റന്റ് തൻവി റാമിന്റെ കഥാപാത്രമായ ജ്യോതി ലക്ഷ്മിയാണ്. ജ്യോതിയും മുകുന്ദനുണ്ണിയും പരസ്പരം ഇഷ്ടത്തിലുമാണ്.

ജ്യോതിയും മുകുന്ദനുണ്ണിയും ഒരേ വക്കീലിന്റെ കീഴിലാണ് പ്രാക്റ്റീസ് ചെയ്യുന്നതെങ്കിലും ഇതുവരെ സ്വന്തമായി ഒരു കേസുപോലും വാദിക്കാൻ അവസരം ലഭിക്കാത്തതിൽ ഇയാൾ നിരാശനാണ്. ജ്യോതി മറന്നുവെച്ച ഒരു ഫയലുമായി എം എൽ എയുടെ വീട്ടിലെത്തിയ ഇയാൾ, സുധീഷിന്റെ കഥാപാത്രമായ എം എൽ എയുടെ ഭർത്താവും മുൻ മന്ത്രിയായ ജോർജ് ഇല്ലിക്കലിനോട് ഈ കേസിൽ ഗംഗാധരൻ വക്കീൽ വിജയിക്കില്ലെന്നും താൻ നടത്തിയാൽ ഇത് വിജയിപ്പിച്ചു തരാമെന്നും പറയുന്നു. എന്നാൽ അത് ചെവികൊടുക്കാത്ത ജോർജ് ഇക്കാര്യം ഗംഗാധരൻ വക്കീലിനെ അറിയിക്കുന്നു. അതേ തുടർന്ന് മുകുന്ദനുണ്ണിയുടെ ജോലി നഷ്ടമാകുന്നു.

തുടർന്ന് പുതിയ കേസുകൾക്കായി അയാൾ അലയുന്നു. എന്നാൽ ഒന്നും ശരിയാവുന്നില്ല. ആ സമയത്തതാണ് ഇയാളുടെ അമ്മ ജാനകി വീട്ടിൽ പാമ്പിനെ കണ്ട് പേടിച്ച് കോണിയിൽ നിന്ന് വീണ് കാലൊടിയുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അവരുടെ ഓപ്പറേഷനുവേണ്ടി 50,000 രൂപ കെട്ടിവെക്കാൻ ആശുപത്രി പറയുന്നു. എന്നാൽ ബാങ്കിൽ 7500 രൂപമാത്രം ബാക്കിയുള്ള അയാൾ ആ തുക നൽകി എങ്ങിനെയെങ്കിലും ഓപ്പറേഷൻ നടത്താൻ ശ്രമിക്കുന്നു. ഈ സമയത്തതാണ് ഓരോ പേഷ്യന്റിന്റെയും പേരിൽ ഒരു മടിയും കൂടാതെ പണമടക്കുന്ന ഒരാളെ കാണുന്നത്.

അത്, വാഹന അപകട ഇൻഷുറൻസ് കേസ് നടത്തുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായ അഡ്വക്കെറ്റ് വേണുവിന്റെ സഹായി മണികണ്ഠൻ പട്ടാമ്പിയുടെ കഥാപാത്രമായ ഏജന്റ് മണിയാണെന്ന് ആശുപത്രി റിസപ്ഷനിസ്റ്റ് ആർഷ ബൈജുവിന്റെ കഥാപാത്രമായ മീനാക്ഷിയിൽ നിന്ന് ഇയാൾ മനസിലാക്കുന്നു. അയാളെ പിന്തുടർന്ന മുകുന്ദനുണ്ണി അവിടെ നടക്കുന്ന ചില ഞെട്ടിക്കുന്ന കള്ളക്കളികൾ കാണുന്നു.തുടർന്ന് അയാളെ കൂട്ട് പിടിച്ച് തന്റെ അമ്മയുടെ പരിക്കും വാഹനാപകടമാക്കി തീർക്കുന്നു. ഇതിനെല്ലാം കട്ടക്ക് കൂട്ടാണ് ആ ആശുപത്രിയുടെ മാനേജറായ ബൈജു സോപാനത്തിന്റെ കഥാപാത്രം ഡോക്ടർ സെബാട്ടിയും ലോക്കൽ സ്റ്റേഷനിലെ എ എസ് ഐ ആയ വിജയൻ കാരന്തൂരിന്റെ കഥാപാത്രമായ ചന്ദ്രബാബുവുമെല്ലാം…..

ഇതിന്റെ മുഖ്യ കാരണം ഇൻഷുറൻസ് പാസാക്കുന്ന മുറക്ക് ഇവരെല്ലാവർക്കുമുള്ള വിഹിതങ്ങൾ മടികൂടാതെ അഡ്വക്കെറ്റ് വേണു നൽകുന്നതാണ്. അതുപോലെ വളരെ വേഗത്തിൽ ഇൻഷുറൻസ് പാസാകാനുള്ള മറ്റൊരു കാരണം, വേണുവിന്റെ ഭാര്യ റിയ സൈറയുടെ കഥാപാത്രം ആനി ഭാരത്‌ ഇൻഷുറൻസ് കമ്പനിയുടെ ജനറൽ മാനേജറാണെന്നതുമാണ്. അമ്മയുടെ ഇൻഷുറൻസ് പാസായി വിഹിതം വെക്കുമ്പോഴാണ് മുകുന്ദനുണ്ണി വക്കീലാണെന്നത് വേണു അറിയുന്നത്. തുടർന്ന് അയാളുമായി സഹകരിച്ച് മുന്നോട്ട് പോകാം എന്ന് തീരുമാനിക്കുന്ന ഇയാളെ വേണു നിഷ്കരുണം തള്ളിക്കളയുന്നു. ഈ ലോകത്ത് ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണെന്ന് ഉള്ളതെന്ന് തീർച്ചറിയുന്ന അയാൾ ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ നിൽക്കാൻ അയാൾ തീരുമാനിക്കുന്നു.

അങ്ങിനെ കല്പറ്റയിലുള്ള മൂന്ന് ഹോസ്പിറ്റലിൽ ഏറ്റവും അധികം അപകടകേസ് വരുന്ന മെർക്കുറി ട്രോമാ കെയർ എന്ന ആ ആശുപത്രിയിൽ തന്നെ മുകുന്ദനുണ്ണിയും വേണു വക്കീലിന്റെ അതേ ജോലി ചെയ്യാൻ തീരുമാനിക്കുന്നു.അതിനായി സുധി കോപ്പയുടെ കഥാപാത്രമായ വക്കീൽ റോബിനെ സഹായിയായി കൂടെ കൂട്ടുന്നു. എന്നാൽ ആദ്യ ദിനങ്ങളിൽ കേസ്സൊന്നും കിട്ടിയില്ല. വരുന്ന കേസുകളെല്ലാം ഇവർ എത്തുമ്പോഴേക്കും വേണു വക്കീലിന്റെ ആൾക്കാർ കൊണ്ടുപോയിരിക്കും. അങ്ങിനെയാണ് ആംബുലൻസിന്റെ ഡ്രൈവറായ അൽത്താഫ് സെലിമിന്റെ കഥാപാത്രമായ സുരേഷിന് കൈമണി കൊടുത്തു ആദ്യകേസ് ഒപ്പിക്കുന്നത്.

ആംബുലൻസിൽ വെച്ച് തന്നെ വക്കാലത്തിൽ അപകടത്തിൽ പറിക്കുപറ്റിയ ആൾ അറിയാതെ തന്നെ കൈവിരൽ മുകുന്ദനുണ്ണി പതിപ്പിക്കുന്നു. എന്നാൽ ഇതറിയാത്ത വേണുവും അയാളിൽ നിന്ന് വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നു. രണ്ട് വക്കീൽമാർ രണ്ട് വക്കാലത്തുമായി കോടതിയിൽ എത്തുന്നു. അതേസമയം മറ്റൊരു കേസ് വേണു വക്കീലിനെതിരെ കോടതിയിൽ വരുന്നു. അതേതുടർന്ന് ഇയാളെ എല്ലാ കേസുകളിൽ നിന്നും ജഡ്ജി ജഗദീഷിന്റെ കഥാപാത്രമായ സംഘമേശ്വരൻ മാറ്റി നിർത്തുന്നു. അതുപോലെ രണ്ട് വക്കാലത്ത് വന്ന ആ കേസ്സിലെ കക്ഷി മുകുന്ദനുണ്ണിക്കൊപ്പം നിൽക്കുന്നതും വേണുവിന് തിരിച്ചടിയാകുന്നു.
കേസ് ജയിക്കുന്ന മുകുന്ദനുണ്ണിക്ക് ജ്യോതിയെ നഷ്ടമാകുന്നു. അവൾ പറയുന്നത് ഈകേസെല്ലാം നടത്തി നേടുന്ന പണം ബ്ലഡ് മണിയാണെന്നാണ്. അത് വിട്ട് വരാൻ പറയുന്ന ജ്യോതിയുടെ വാക്കുകൾ കേൾക്കാത്തതാണ് അയാൾക്ക് അവളെ നഷ്ടമാക്കിയത്. എന്നാൽ അറിഞ്ഞ് കളിക്കുന്ന അയാൾ ആ ഒഴിവിലേക്ക്

മീനാക്ഷിയെ കൂട്ടുന്നു. ഇത് അയാൾക്ക് കൂടുതൽ ഗുണം ചെയ്തു. എന്നാൽ ആശുപത്രിയുടെ ചെയർമാൻ ജോർജ് ഇല്ലിക്കലിന്റെ മകനും എം ഡിയുമായ ജോർജ് കോരയുടെ കഥാപാത്രമായ ഡോക്ടർ വിൻസെന്റ് ജോർജിന് മീനാക്ഷിയോട് ഒരിഷ്ടമുണ്ട്. എന്നാൽ ഇതയാൾ മീനാക്ഷിയോട് ഇതുവരെ പറഞ്ഞിട്ടില്ല.
അങ്ങിനെ കേസുകൾ കിട്ടി തുടങ്ങുന്ന മുകുന്ദനുണ്ണി ജീവിതത്തിലും പച്ചപിടിക്കുന്നു. വീട് മോഡി കൂട്ടുന്നു, കാർ വാങ്ങുന്നു, ഓഫീസ് എടുക്കുന്നു. ആ സമയത്തതാണ് വേണുവക്കീൽ വീണ്ടും രംഗത്തെത്തുന്നത്. ആശുപത്രിയിലെ സെക്യൂരിറ്റി ടെൻറ്റർ ഒരുമിച്ച് എടുക്കാം എന്ന് പറയുന്നത്. എന്നാൽ അക്കാര്യം അംഗീകരിക്കാൻ മുകുന്ദനുണ്ണി തയ്യാറാകുന്നില്ല. എന്നാൽ ആ ദൗത്യം ഒറ്റക്ക് ഏറ്റെടുക്കുന്ന വേണുവിന്റെ കൈകളിലാകുന്നു പിന്നീട് അവിടെ വരുന്ന കേസ്സുകൾ. തുടർന്ന് അയാൾ ഏറ്റവും ക്രൂരനാവുന്നു. വേണു വക്കീലിനെ ഒരു ആക്സിഡന്റിലൂടെ കൊലപ്പെടുത്തുന്നു….തുടർന്നും ക്രൂരതയുടെ പര്യായമായി മാറുന്ന
മുകുന്ദനുണ്ണി തന്റെ വിജയത്തിനുമാത്രമായി പലരെയും കൊല്ലന്നുണ്ട്….. ഇതുവരെ കാണാത്ത വിനീത് ശ്രീനിവാസനെ കാണാൻ പ്രേക്ഷകരായ നമുക്ക് തിയറ്റർ വരെ പോകാം. ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല എന്നത് ഉറപ്പാണ്…..

വിശ്വജിത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രഹണവും സംവിധായകനും നിധിന്‍ രാജ് അരോളും ചേര്‍ന്നുള്ള ചിത്രസംയോജനവും സിബി മാത്യു അലക്‌സിന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മികച്ചതാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ