ഏഴ് ദ്വീപുകളിൽ നിന്ന് മുംബൈ നഗരത്തിലേക്ക്‌

എഴുതിയത് : -സിദ്ദീഖ് പടപ്പിൽ
കടപ്പാട് : ചരിത്രാന്വേഷികൾ

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ, ഒരു ഉപദ്വീപ്‌ ആണെന്നെറിയാമല്ലോ. പക്ഷേ, ഒരു ഒന്നര നൂറ്റാണ്ട് മുമ്പ്‌ വരെ ബോംബെ എന്നത്‌ അറബിക്കടലിൽ ചിന്നിച്ചിതറി കിടന്നിരുന്ന 7 ദ്വീപുകൾ മാത്രമായിരുന്നു. ചിറ കെട്ടിയും കടൽ നികത്തിയുമാണ്‌ ഇന്നത്തെ മുംബൈ എന്ന ഉപദ്വീപ്‌ കൂട്ടിയോജിപ്പിച്ച്‌ ഉണ്ടാക്കിയത്‌.

ഇന്ന് ലോകത്തിലെ പല നഗരങ്ങളിലെയും ഏറ്റവും മൂല്യമുള്ളതും മോടി പിടിപ്പിച്ചതുമായ ഭൂമി നിർമ്മിച്ചിരിക്കുന്നത്‌‌ ആഴക്കടൽ നികത്തിയാണ്‌. ചില നഗരങ്ങളുടെ സിംഹഭാഗവും ഇങ്ങനെ കടൽ നികത്തിയുണ്ടാക്കിയപ്പോൾ മറ്റു പല തീരദേശനഗരങ്ങളിൽ ചില ഭാഗങ്ങൾ ഇങ്ങനെ കൂട്ടുച്ചേർക്കുകയുണ്ടായിട്ടുണ്ട്‌. ദുബൈയിലെ Palm Jumeira യും അബുദാബിയിലെ Yas Island ഉം ഇത്തരം മനുഷ്യനിർമ്മിത ദ്വീപുകളാണ്‌. അത്‌ പോലെ ലോകത്തിലെ പല സിറ്റികളുടെയും ഭൂരിപക്ഷപ്രദേശവും ഇങ്ങനെ കടൽ നികത്തി എടുത്തതാണ്‌. മെക്സിക്കൊ സിറ്റി, ഹെൽസിങ്കി, ഹോംങ്ങ്‌കോംഗ്‌, പനാമ സിറ്റിയുടെയും മിക്ക ഭാഗങ്ങളൊക്കെ ഇത്തരത്തില് ഉണ്ടാക്കിയെടുത്തതാണ്‌.

ബോംബെയിലേക്ക്‌ തന്നെ തിരിച്ച്‌ വരാം. 500 വർഷങ്ങൾക്ക്‌ മുമ്പ്‌ തന്നെ 7 ദ്വീപുകൾ അടങ്ങുന്ന ഇന്നത്തെ ബോംബെ പ്രദേശത്ത്‌ ജനവാസത്തിന് തുടക്കമിട്ടിരുന്നു. അക്കാലത്ത്‌‌ മീൻ പിടിക്കുന്ന ഒരു സമൂഹം മാത്രമായിരുന്നു ഈ ദ്വീപുകളിൽ താമസിച്ചിരുന്നത്‌. പിൽക്കാലത്ത്‌‌ ഈ പ്രദേശങ്ങൾ ഗുജറാത്ത്‌ സുൽത്താൻമാരുടെ അധീനതയിലായിരുന്നു. 1498 ല് ആണല്ലോ വാസ്‌ ഗോ ഡ ഗാമ എന്ന പോർട്ടുഗീസുകാരൻ ആദ്യമായി ഇന്ത്യയിൽ എത്തുന്നത്‌. 1534 ല് ഈ ചെറുദ്വീപുകളെ പോർട്ടുഗീസുകാർ തങ്ങളുടെ അധീനതയിലാക്കുകയും ചെയിതു. 1661 വരെ പോർട്ടുഗീസുകാരുടെ കൈവശമുണ്ടായിരുന്ന ഈ പ്രദേശത്തിലെ ദ്വീപുകളെ വർളി, പരേൽ, മാഹിം, മസഗോൺ (മജഗാവ്‌), കൊലാബ, ലിറ്റിൽ കൊലാബ, ബോംബെ ദ്വീപ്‌ എന്നായിരുന്നു വിളിച്ചിരുന്നത്‌. ദ്വീപ സമൂഹത്തെ മൊത്തത്തിൽ ‘ബോം ബയിൻ’ എന്നും വിളിച്ചു. Bom Baim (good little bay) എന്ന പോർച്ചുഗീസ്‌ ഭാഷയിൽ നിന്നാണ്‌ ബോംബെ എന്ന പേരിന്റെ ജനനം. 1661 ല് പോർട്ടുഗീസ്‌ രാഞ്ജിയായ കാതറിനെ ബ്രിട്ടീഷ്‌ രാജകുമാരൻ ചാൾസ്‌ രണ്ടാമൻ കല്ല്യാണം കഴിച്ചപ്പോൾ സ്ത്രീധനമായി കിട്ടിയ പല പ്രദേശങ്ങളിൽ ഒന്നാണ്‌ ഈ 7 ദ്വീപുകളും. 1661 ന് ശേഷം ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി.

1668 ല് ബ്രിട്ടീഷുകാർ ഈ പ്രദേശത്തെ വർഷത്തിൽ 10 പൗണ്ട്‌ സ്വർണ്ണം ഈട്‌ വ്യവസ്ഥയില് ‘ഈസ്റ്റ്‌ഇന്ത്യാ കമ്പനിക്ക്‌‌ പാട്ടത്തിന് നൽകി. 1675 ൽ കമ്പനിയുടെ ഗവർണറായി Gerald Aungier ചുമതലയേറ്റു. ഒരു നല്ല തുറമുഖത്തിന് ആവശ്യമായ സൗകര്യങ്ങളും ആഴക്കടലുമുള്ള ബോംബെയില് ആകർഷിതരായ കമ്പനി ഇവിടം പാണ്ടികശാലകളും തുറമുഖവും പണിയുകയുണ്ടായി. 1675 ല് 60,000 ആയിരുന്നു ബോംബെയിലെ ജനസംഖ്യ. 1500 പട്ടാളക്കാരെ കമ്പനി ഇവിടെ നിയോഗിച്ചിരുന്നു. 1687 ല് ബോംബെയെ കമ്പനിയുടെ ഹെഡ് ‌ക്വാർട്ടേഴ്‌സ്‌ ആക്കിമാറ്റി. അതി വേഗം വളർന്ന് വന്ന ബോംബെയെ ‘ഇന്ത്യയിലേക്കുള്ള കവാടം’ ആക്കി മാറ്റുകയുണ്ടായി.

1782 ല് William Hornby ഗവർണറായിരിക്കുന്ന സമയത്താണ്‌ ഒരു ചിറ കെട്ടി ഈ ദ്വീപ സമൂഹത്തെ യോജിപ്പിക്കാനുള്ള ജോലി ആരംഭിച്ചത്‌. 1784 ല് ഇങ്ങനെ ’causeway’ ഉണ്ടാക്കി കടലിനെ പുറത്താക്കുകയും 7 ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുകയും ചെയിതു. അതിന് ശേഷം പല ഘട്ടങ്ങളിലായി നികത്തി ഇന്നത്തെ രൂപത്തിലുണ്ടാക്കുകയുമാണ്‌ ഉണ്ടായത്‌. 1845 ലാണ് ഈ നികത്തൽ യജ്ഞം പൂർത്തിയായത്‌.
ഈ 7 ദ്വീപുകളെ കൂടാതെ വേറെയും ദ്വീപുകൾ ബോംബെക്ക്‌ ചുറ്റുമായി ഇന്നും നില നിൽക്കുന്നുണ്ട്‌. Elephanta Island, Butcher Island, Oyster Rock, Cross Island, Middle Ground, East Ground എന്നിവ അതിൽ ചിലത്‌ മാത്രം.‌ കാല ക്രമേണ ബാന്ദ്രക്ക്‌ അപ്പുറമുള്ള ബോറിവലി, ഡോംബിവലി തുടങ്ങിയ പ്രദേശങ്ങളൊക്കെ ബോംബെ സിറ്റിയുടെ കൂടെ ചേർത്തപ്പോൾ ഇന്ന് കാണുന്ന ‘ഗ്രേറ്റർബോംബെ’ നിർമാണം പൂർണ്ണമായി.

You May Also Like

മെൽ ഗിബ്സൺ എന്ന നടന്റെ വൺ മാൻ ഷോ

Shameer KN 🎬 Get_the_Gringo (2012) Action /thriller Director : Adrian Grunberg രണ്ടു…

ജനങ്ങളെ കൊള്ളയടിക്കുന്ന ബുക്കിങ് സൈറ്റുകൾക്കെതിരെ നിലകൊണ്ട ഈ തിയേറ്റർ ഉടമയ്‌ക്കൊപ്പം നമുക്ക് നിൽക്കാം

സിനിമാ ടിക്കറ്റുകള്‍ വാട്സാപ്പില്‍ വിതരണം ചെയ്ത തിയറ്റര്‍ ഉടമയ്ക്ക് വിലക്ക്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന…

“അബ്രഹാം ഒസ് ലർ ” സെക്കന്റ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

“അബ്രഹാം ഒസ് ലർ ” സെക്കന്റ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വാഴൂർ ജോസ് മിഥുൻ മാനുവൽ…

നീൽ ബ്ലൊംകാംപ്, വ്യത്യസ്തമായ സയൻസ് ഫിക്ഷൻ സിനിമകളുടെ സംവിധായകൻ

നീൽ ബ്ലൊംകാംപ് Krishnakumar Muraleedharan Neill Blomkamp എന്ന സൗത്ത് ആഫ്രിക്കൻ സംവിധായകനെ അറിയാത്തവർ വിരളമായിരിക്കും.District…