റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത മുംബൈ പോലീസ് മലയാളത്തിൽ എണ്ണപ്പെട്ട ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു. അതുവരെ ആരും പറയാത്ത ഒരു കഥ . ആക്സിഡന്റിൽ ഭൂതകാല ഓർമ്മകൾ നഷ്ടമായ ഒരു പോലീസ് ഓഫീസർ താനാണ് യഥാർത്ഥ പ്രതിയെന്ന് അറിയാതെ കേസന്വേഷിക്കുന്നു. ആരും കേൾക്കതൊരു കഥ തന്നെയാണ്. പോരെങ്കിൽ മറ്റൊരു നടനും ഏറ്റെടുക്കാൻ തയ്യാറാകാത്ത ആന്റണി മോസസ് എന്ന സ്വവർഗ്ഗാനുരാഗിയായ പോലീസ്ഓഫീസർ ആയി അഭിനയിച്ചത് പൃഥ്വിരാജ് ആണ്.എന്നാൽ താൻ അഭിനയിച്ച റോഷൻ ആൻഡ്രൂസ് ചിത്രം മുംബൈ പൊലീസ് തമിഴിൽ ആരെ വെച്ചാകും ചെയ്യുക എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സൂര്യയെ വെച്ചാകും മുംബൈ പൊലീസ് തമിഴിൽ ചെയ്യുക എന്നാണ് പൃഥി പറഞ്ഞത്. താൻ ചെയ്താൽ നന്നാവില്ലേ എന്നും പൃഥി ചിരിച്ചുകൊണ്ട് മാധ്യമ പ്രവർത്തകരോട് ചോദിക്കുന്നുണ്ട്.വലിയ കയ്യടികളോടെയാണ് പൃഥിയുടെ വാക്കുകളെ വേദി സ്വീകരിക്കുന്നത്. കടുവ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ വച്ചാണ് പൃഥി ഈ അഭിപ്രായം പറഞ്ഞത്.
**