fbpx
Connect with us

history

ആ ശില്പത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന ആ അത്ഭുതം കണ്ട് ഡോക്ടര്‍സിന് കണ്ണുകളെ വിശ്വസിക്കാനായില്ല

Published

on

Mummified Buddhist Monk Inside Buddha Statue.

JoeFos

ഡച്ച് പട്ടണമായ Amersfoort-ലെ Meander Medical Centre ആശുപത്രിയില്‍ ഒരുപാട് പ്രായമുള്ളവര്‍ ചികിത്സക്ക് എത്താറുണ്ട്. എന്നാൽ 2014 സെപ്‌റ്റംബർ ഒന്നിന് ആ ആശുപത്രിയില്‍ വന്ന രോഗിക്ക് കുറച്ചധികം പ്രായമുണ്ടായിരുന്നു. ഏകദേശം 1000 വർഷം പഴക്കമുള്ള ബുദ്ധന്‍റെ ശില്‍പ്പം. ആ ശില്പത്തിനുള്ളിലെ മെഡിക്കൽ പരിശോധനയിൽ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന ആ അത്ഭുതം കണ്ട് ഡോക്ടര്‍സിന് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.

അതൊരു പ്രതിമ മാത്രമല്ലായിരുന്നു, സ്വയം മമ്മിഫൈ ചെയ്യപ്പെട്ട ഒരു ബുദ്ധിസ്റ്റ് മോങ്ക് ആയിരുന്നു ആ പ്രതിമക്കുള്ളില്‍. ബുദ്ധ സന്യാസിമാരെയാണ് മോങ്ക് എന്ന് വിളിക്കുന്നത്. നെതർലൻഡ്‌സിലെ ഡ്രെന്‍റ്സ് മ്യൂസിയത്തിലേക്ക് കൊണ്ട് വന്ന ഒരുപാട് വര്‍ഷം പഴക്കമുള്ള ഒരു ബുദ്ധപ്രതിമ ആയിരുന്നു അത്. ആയിടയ്ക്ക് ഡ്രെന്‍റ്സ് മ്യൂസിയത്തില്‍ മമ്മിഫൈ ചെയ്യപ്പെട്ട ജീവികളുടെയെല്ലാം പ്രദര്‍ശനം ഉണ്ടായിരുന്നു. ആധുനിക മെഡിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിമക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ ആകുമെന്ന പ്രതീക്ഷയിൽ, ഗവേഷകർ ആ പ്രതിമയെ അത്യാധുനിക ആശുപത്രിയിലേക്ക് കൊണ്ടുവന്നു. കാരണം, സ്വർണ്ണം പൂശിയ പ്രതിമക്കുള്ളിൽ ഒരു രഹസ്യമുണ്ടായിരുന്നു – താമരപോലെ ഇരിക്കുന്ന ഒരു ബുദ്ധ സന്യാസിയുടെ മമ്മി.

Advertisement

“ഏറ്റവും പ്രായം കൂടിയ രോഗി” എന്ന് ആ പ്രതിമയെ അവര്‍ വിളിച്ചു. ഉള്ളിലെ രഹസ്യത്തെ കുറിച്ച് കൂടുതലറിയാൻ, ബുദ്ധമത കലാ സാംസ്കാരിക വിദഗ്ധൻ Erik Bruijn-ന്‍റെ മേൽനോട്ടത്തിൽ ഡോക്ടർമാർ വിദഗ്ധപരിശോധന നടത്താൻ തീരുമാനിച്ചു. Radiologist Ben Heggelman ഈ പുരാവസ്തുവിനെ ഒരു ഹൈടെക് ഇമേജിംഗ് മെഷീനിലേക്ക് സാവധാനം സ്ലൈഡ് ചെയ്തു, ഫുൾ ബോഡി സിടി സ്കാനും ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥിയുടെ സാമ്പിളുകളും ശേഖരിച്ചു. Gastroenterologist Reinoud Vermeijden പ്രത്യേകം രൂപകൽപ്പന ചെയ്‌ത എൻഡോസ്‌കോപ്പ് ഉപയോഗിച്ച് മമ്മിയുടെ നെഞ്ചിൽ നിന്നും വയറിലെ അറകളിൽ നിന്നും സാമ്പിളുകൾ വേർതിരിച്ചെടുത്തു.

Endoscopy പരിശോധിച്ചപോള്‍ അവര്‍ എല്ലാവരും അതിശയിച്ചു പോയി. സന്യാസിയുടെ അവയവങ്ങൾ നീക്കം ചെയ്യുകയും പകരം പുരാതന ചൈനീസ് അക്ഷരങ്ങളും മറ്റ് ചീഞ്ഞ വസ്തുക്കളും, അച്ചടിച്ച കടലാസ് കഷണങ്ങള്‍ തുടങ്ങിയവ അതിന്‍റെ ഉള്ളിലുണ്ടായിരുന്നു. സന്യാസിയുടെ അവയവങ്ങള്‍ എങ്ങനെയാണ് നീക്കം ചെയ്യപ്പെട്ടത് എന്ന് ഒരു ദുരൂഹതയായി തുടരുന്നു.എ.ഡി. 1100-ൽ മരണമടഞ്ഞ ചൈനീസ് മെഡിറ്റേഷൻ സ്‌കൂളിലെ അംഗമായ ബുദ്ധമത ആചാര്യൻ Liuquan-ന്‍റെതാണ് പ്രതിമയ്‌ക്കുള്ളിലെ മൃതദേഹം എന്ന് കരുതപ്പെടുന്നു. Liuquan-ന്‍റെ മൃതദേഹം എങ്ങനെയാണ് ഒരു പുരാതന ചൈനീസ് പ്രതിമയ്ക്കുള്ളിൽ ചെന്നെത്തിയത്? പഠനമനുസരിച്ച്, സന്യാസിമാര്‍ സ്വയം മമ്മിയായതാണ്.

ബുദ്ധ സന്യാസിമാർക്കിടയിൽ സ്വയം മമ്മിഫിക്കേഷൻ നടത്തുന്നത് ജപ്പാനില്‍ സര്‍വസാധാരണം ആയിരുന്നു. എന്നാൽ ചൈന ഉൾപ്പെടെ ഏഷ്യയിലെ മറ്റിടങ്ങളിൽ ആയിരുന്നു ഇത് നടപ്പിലാക്കിയിരുന്നത്. Ken Jeremiah-യുടെ “ലിവിംഗ് ബുദ്ധാസ്” എന്ന പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, സ്വയം മമ്മിഫിക്കേഷനിൽ താൽപ്പര്യമുള്ള സന്യാസിമാർ പത്ത് വര്‍ഷത്തോളം special diet നോക്കുന്നു, അത് ക്രമേണ അവരുടെ ശരീരത്തെ പട്ടിണിക്കിടുകയും, അഴുകി നശിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു. സന്ന്യാസിമാർ അരി, ഗോതമ്പ്, സോയാബീൻ എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കുകയും ശരീരത്തിലെ കൊഴുപ്പും ഈർപ്പവും കുറയ്ക്കുന്നതിനായി പരിപ്പ്, പഴങ്ങൾ, മരത്തിന്‍റെ പുറംതൊലി എന്നിവ സാവധാനം കുറഞ്ഞ അളവിൽ കഴിക്കുകയും ചെയ്യുന്നു. ബാക്ടീരിയയുടെ വളർച്ച തടയാൻ അവർ പച്ചമരുന്നുകൾ, സൈക്കാഡ് പരിപ്പ്, എള്ള് എന്നിവയും കഴിച്ചു. ശവം തീനി ഈച്ചകളെ തുരത്താനും സ്വയം ശരീരത്തെ Embalm ചെയ്യുന്നതിനും വേണ്ടി മരപോളിഷ് ഉണ്ടാക്കുന്ന വിഷമുള്ള മരപശ അവര്‍ ദിവസവും കഴിച്ചു. വിഷാംശം ഉള്ളത്കൊണ്ട് ശരീരം അഴുകാന്‍ സഹായിക്കുന്ന ഈച്ചകള്‍ ശവശരീരത്തില്‍ വന്ന് മുട്ടയിടില്ല.

വർഷങ്ങളോളം കർശനമായ Diet ചെയ്ത്, പട്ടിണി കിടന്ന് വയറ് ഒട്ടിയ ശേഷം, മണ്ണ് തുരന്ന് ഒരു ഗുഹയുണ്ടാക്കി സന്യാസിയെ ജീവനോടെ അതിൽ അടക്കം ചെയ്യുന്നു. മുകളില്‍ നിന്നു കുഴിക്കുള്ളിലെക്ക് ഇട്ടിരിക്കുന്ന മുള കൊണ്ടുണ്ടാക്കിയ കുഴലില്‍ കൂടി ശ്വാസം എടുക്കുന്നു. താൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ വേണ്ടി ഓരോ ദിവസവും അദ്ദേഹം ശവകുടീരത്തിനുള്ളിൽ ഒരു മണി മുഴക്കും. മണി മുഴക്കം അവസാനിക്കുമ്പോള്‍ കുഴല്‍ നീക്കം ചെയ്യുകയും ശവകുടീരം മുദ്രയിടുകയും ചെയ്യുന്നു. മൂന്ന് വർഷത്തിന് ശേഷം അനുയായികൾ കല്ലറ തുറന്ന്, മമ്മിയായോ എന്ന് നോക്കുന്നു. മമ്മിയായെങ്കില്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പ്രത്യേക പൂജ നടത്തുന്നു. അഥവാ മമ്മിയായില്ലായെങ്കില്‍ സംസ്കരിക്കുകയും ചെയ്യുന്നു.

ചില ബുദ്ധമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം, മമ്മി ചെയ്യപ്പെട്ട സന്യാസികൾ മരിച്ചിട്ടില്ല, മറിച്ച് “tukdam” എന്നറിയപ്പെടുന്ന ആഴത്തിലുള്ള ധ്യാനാവസ്ഥയിലാണ്. സ്വയം-മമ്മിഫിക്കേഷൻ പ്രക്രിയ പ്രവർത്തിക്കാനുള്ള സാധ്യത കുറവായിരുന്നു, എന്നാൽ അപൂർവമായും സംഭവിച്ചിരുന്നു. ഈ അടുത്തകാലത്ത്, മംഗോളിയ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒരു വീട്ടിൽ, പശുവിന്‍റെ തൊലിയില്‍ പൊതിഞ്ഞ നിലയില്‍, ഏകദേശം 200 വർഷം പഴക്കമുള്ള, ബുദ്ധസന്യാസിയുടെ മമ്മി കിട്ടിയിരുന്നു. ബുദ്ധപ്രതിമയ്ക്കുള്ളിൽ നിന്ന് കിട്ടിയ ഒരേയൊരു മമ്മിയാണ് Liuquan-ന്‍റെത്. ഇപ്പോള്‍ ഈ മമ്മി ഉള്ളത് ബുദ്ധപെസ്റ്റിലെ Hungarian National History Museum-ലാണ്.

Advertisement

എത്ര അറിവുള്ള വ്യകതിയായിരുന്നു ഗൌതമ ബുദ്ധന്‍. എന്നിട്ട് പോലും തന്‍റെ അനുയായികള്‍ ഇത്രയ്ക്ക് വിഡ്ഢികള്‍ ആയിപോയി. മരിക്കാറായി എന്ന് സ്വയം തോന്നുമ്പോള്‍തൊട്ട് വിഷം കഴിക്കാന്‍ തുടങ്ങുന്നു. അങ്ങനെ 10 വര്‍ഷം നിര്‍ത്താതെയുള്ള Diet. കഷ്ടം തന്നെ. ആ വിഷംകഴികാതെ ഇരുന്നിരുന്നേല്‍ ഒരുപക്ഷെ കുറച്ചൂടെ വര്‍ഷം ജീവിച്ചിരുന്നെനെ. ശൂലം കുത്തി കേറ്റുന്നവരും, തീകനലില്‍ നടക്കുന്നവരും, മല ചവിട്ടുന്നവരും, ഉമ്മിനീര്പോലുമിറക്കാതെ ഉപവാസം ഇരിക്കുന്നവരും എല്ലാം ഈ സന്യാസിമാര്‍ക്ക് തുല്യമാണ്.

Detailed Video:

 1,664 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story39 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment15 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »