മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.

ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ, ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.കാഡ്ബറീസ് എന്ന പുതിയ ചിത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ, താനെത്തുമെന്നും, സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുമെന്നും ജാഫർ അറിയിക്കുകയായിരുന്നു. മമ്മി സെഞ്ച്വറി അത് സന്തോഷത്തോടെ സ്വീകരിച്ചു.കോമഡി മൂസ എന്ന തൻ്റെ ആദ്യ കോമഡി കാസറ്റ് പുറത്തിറക്കിയത് മമ്മി സെഞ്ച്വറി ആണെന്നും ,അങ്ങനെയാണ് തനിക്ക് സിനിമയിലേക്ക് വഴി തുറന്നതെന്നും, അതിനുള്ള നന്ദി പ്രകടിപ്പിച്ചതാണെന്നും തുടർന്നുള്ള പ്രസംഗത്തിൽ ജാഫർ ഇടുക്കി ചൂണ്ടിക്കാട്ടി. പ്രസംഗത്തിന് ശേഷം ജാഫർ ,മമ്മി സെഞ്ച്വറിയെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു. സ്വിച്ചോൺ കർമ്മത്തിൽ പങ്കെടുത്ത, സിനിമയുടെ അണിയറ പ്രവർത്തകർക്കും, അതിഥികൾക്കും ഇത് പുതിയൊരു അനുഭവമായി മാറി.

സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് അവതരിപ്പിക്കുന്നത്.ബോബൻ ആലുമ്മൂടൻ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തിൽ,പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദർ ആണ് നായിക. ഇവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു.

സെഞ്ച്വറി വിഷനു വേണ്ടി മമ്മി സെഞ്ച്വറി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഷെട്ടി മണി, തിരക്കഥ, സംഭാഷണം – ഷിബുആറമ്മുള, എഡിറ്റർ -ഷിബു പി.എസ്, ഗാനങ്ങൾ – സന്തോഷ് കോടനാട്,സുധാംശു ,വിപീഷ് തിക്കൊടി, സംഗീതം – അൻവർ അമൻ, ബി.ജി.എം- ജോയ് മാധവ്, ഡി.ഐ-അലക്സ് വർഗീസ്, ഗ്രാഫിക്സ് – ശങ്കർ സുബ്രഹ്മണ്യൻ,നിർമ്മാണ നിർവ്വഹണം -സെബി ഞാറക്കൽ, അസോസ്റ്റേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്,പ്രൊഡക്ഷൻ കൺട്രോളർ-സലാം പെരുമ്പാവൂർ ,ആർട്ട് – അരുൺ കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈനിംഗ്-ബെർലിൻ മൂലമ്പള്ളി, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂംസ് – ദേവകുമാർ കീഴ്മാട്, ക്യാമറ അസിസ്റ്റൻസ് – അരുൺ, പ്രവീൺ, അനീഷ്, പി.ആർ.ഒ- അയ്മനം സാജൻ,ഡിസൈൻ – സത്യൻസ്.പെരുമ്പാവൂരും പരിസരങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.പി.ആർ.ഒ അയ്മനം സാജൻ

You May Also Like

മലയാളികൾക്ക് ചിത്രം, വന്ദനം, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ തന്ന നിർമ്മാതാവ് പി.കെ.ആർ. പിള്ള അന്തരിച്ചു

Muhammed Sageer Pandarathil ആദരാഞ്ജലികൾ….. ചലച്ചിത്രനിർമാതാവ് പരിശപ്പറമ്പിൽ കുഞ്ഞൻ പിള്ള രാമചന്ദ്രൻ പിള്ള എന്ന പി.കെ.ആർ.…

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

GOKUL KRISHNA KARTHIKEYAN സംവിധാനം ചെയ്ത ഹാസ്യ ഷോർട്ട് മൂവിയാണ് ‘സൺഡേ ഫൺഡേ’. ഒരുകൂട്ടം സുഹൃത്തുക്കളുടെ…

ബിഗ് ബോസിലേക്കുള്ള ക്ഷണം നിരസിച്ച് സംവിധായകൻ

ബിഗ് ബോസ് സീസൺ 4 തുടങ്ങാൻ ഏതാനും ദിവസങ്ങൾ കൂടി അവശേഷിക്കുമ്പോൾ മത്സരാർത്ഥികൾ ആരാണ് എന്നതിനെ…

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ…