ലോക കായിക ചരിത്രത്തിലെ കറുത്ത അദ്ധ്യായം.1972 മ്യുണിക്ക് ഒളിമ്പിക്സ് സമാധാനത്തിന്റെ ഒളിമ്പിക്സ് എന്ന വിശേഷണം ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ആശാന്തിയുടെയും ആക്രമണത്തിന്റെയും വേദിയായി മാറിയ യാഥാർഥ്യം.ആ ചരിത്ര സംഭവത്തിലേക്കു പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകുകയാണ് സംവിധായകൻ സ്പീൽബർഗ്..

MUNICH (2005)
History Drama Action
Rating : 7.5
Spielberg Movie

1972 ജർമനിയിലെ മ്യുണിക്കിൽ അരങ്ങേരിയ ഒളിമ്പിക്സ്. കായിക മാമാങ്കം അരങ്ങേറിയ വേദി രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കുടിപകയുടെയും വിദ്വേഷത്തിന്റെയും കണക്കു തീർക്കൽ വേദിയായ സംഭവം. മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ ഇസ്രായേൽ കായികാതാരങ്ങളെ പലസ്റ്റീൻ ഭീകര സംഘടനാ ആയ ബ്ലാക് സെപ്റ്റംബർ തടവിലാക്കുകയും 11പേരെയും കൊലപ്പെടുത്തുകയും ചെയുന്നു.

ലോകരാഷ്ടങ്ങൾക്ക് മുന്നിൽ തങ്ങൾക്കേറ്റ അപമാനത്തിന് കണക്കു ചോദിക്കാൻ ഇസ്രായേൽ ഭരണകൂടം തീരുമാനിക്കുന്നു. അതിനായി അവരുടെ ചാര സംഘടന ആയ മോസാദ് ഇൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന ഒരു ടീമിനെ തെരഞ്ഞെടുക്കുന്നു. തുടർന്ന് കൂട്ട കൊല ആസൂത്രണം ചെയ്ത പ്രധാനികളെ കണ്ടെത്തി വധിക്കാൻ തീരുമാനിച്ചു കൊണ്ട് അഞ്ചാംഗ ടീം നടത്തുന്ന ഷാഡോ ഓപ്പറേഷൻ.

Operation Wrath Of God ദൈവത്തിന്റെ പ്രതികാരം എന്ന് വിളിച്ച ആ രഹസ്യ ഓപ്പറേഷൻ.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ രഹസ്യമായി താമസിച്ചു കൊണ്ട് ഓരോരുത്തരെ ആയി കൊലപ്പെടുത്തുന്ന മിഷൻ.. അവരുടെ മാളത്തിൽ ചെന്ന് വേട്ടയാടുന്ന കാഴ്ചക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. മൊസാദിലെ അവ്നർ കോഫ്മാന്റെ നേതൃത്വത്തിൽ അവർ അഞ്ചാംഗ ടീം നടത്തിയ ഓപ്പറേഷൻ അതിന്റെ ആവേശം ഒട്ടും കുറയാതെ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നു സംവിധായകൻ.

ചരിത്ര യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ടുള്ള തിരക്കഥ. കാലഘട്ടം അടയാളപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നു.സംഭവങ്ങളിലെ രാഷ്ട്രീയം.. ശരി തെറ്റുകൾ.. എല്ലാം പൂർണമായും മനസിലാക്കി കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.അതോടൊപ്പം ചില യാഥാർഥ്യങ്ങൾ കൂടി പറയാൻ സംവിധായകൻ ആഗ്രഹിക്കുന്നു.ഒപ്പം മിഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മാനസിക വികാര വിചാരങ്ങൾ സംഘർഷങ്ങൾ ഇതെല്ലാം കാണിക്കുന്നുണ്ട്..

ഒരാൾ പോയാൽ അതെ സ്ഥാനത്തു മറ്റൊരാൾ വരും.. ഒരിക്കലും കുടിപ്പകയുടെയും വിദ്വേഷത്തിന്റെയും പേരിലുള്ള മരണങ്ങൾ അവസാനിക്കുന്നില്ല. അത് ഒന്നിന് പിറകെ തുടർന്നുകൊണ്ടേയിരിക്കും. ആത്യന്തികമായി മനുഷ്യന് ഒന്നും നേടാൻ സാധിക്കുന്നില്ല. മറിച്ചു നഷ്ടങ്ങളുടെയും ആത്മ സങ്കർഷങ്ങളുടെയും ഇടമായി ഇത്തരം സംഭവങ്ങൾ നിലനിൽക്കുക മാത്രമാകും അവസാനം സംഭവിക്കുക. പേടിച്ചു ജീവിക്കേണ്ട അവസ്ഥ.. അത്തരം അവസ്ഥയിലേക്ക് എത്തിപ്പെടുന്ന നായകനെ അവസാനം നമുക്ക് കാണാൻ സാധിക്കും.ഒരു നേട്ടവുമില്ലാതെ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാകും ജീവിതത്തിൽ അവസാനം..

Eric Bana , Daniel Craig, Ciarán Hinds, Mathieu Kassovitz ,Hanns Zischler, Geoffrey Rush എന്നിവർ പ്രധാന വേഷങ്ങളിൽ. എറിക് ബാന യുടെ അഭിനയം… ശരിക്കും സ്വാഭാവിക പെർഫോമൻസ് പോലെ അത്രക്കും മികച്ചതായിരുന്നു. ഒപ്പം ഒന്ന് ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ക്ലൈമാക്സ്‌ .അഞ്ചോളം ഓസ്കാർ നോമിനേഷൻസ് കിട്ടിയ സിനിമ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്.പരിഭാഷ ലഭ്യമാണ്.

You May Also Like

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022, എൻട്രികൾ ക്ഷണിക്കുന്നു

ബൂലോകം ടീവി ഒടിടി പ്ലാറ്റ്ഫോം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022 ആരംഭിച്ചു കഴിഞ്ഞു . 2021…

തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48 വയസ്സ്

Bineesh K Achuthan തമിഴ് ചലച്ചിത്ര ഇതിഹാസം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ സിനിമാ പ്രവേശനത്തിന് 48…

അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ‘ദില്‍ ഹേ ഭോലാ’ ഗാനം പുറത്തുവിട്ടു

അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ഗാനം പുറത്തുവിട്ടു. ‘ഭോലാ’യിലെ ‘ദില്‍…

സ്വന്തം പ്രണയകഥയുമായി സംവിധായകൻ വിപിൻ പുത്തൂർ, ‘നിൻ പാതി ഞാൻ’ ശ്രദ്ധേയമായി

സ്വന്തം പ്രണയകഥയുമായി സംവിധായകൻ വിപിൻ പുത്തൂർ. നിൻ പാതി ഞാൻ ശ്രദ്ധേയമായി . പഴയ കാലത്ത്…