കേരളത്തിലെ മലയോര ഗ്രാമങ്ങളിലും , റബ്ബർ തോട്ടങ്ങളിലും കണ്ടുവരുന്ന തദ്ദേശ വാസികൾക്ക് ശല്യമുണ്ടാക്കുന്ന ‘കോട്ടെരുമ ‘ എന്നറിയപ്പെടുന്ന മുപ്ലിവണ്ടിന് (Mupli beetle ) ആ പേര് ലഭിച്ചത് എങ്ങനെ?

അറിവ് തേടുന്ന പാവം പ്രവാസി

കേരളത്തിലേ മലയോര ഗ്രാമങ്ങളിലും , റബ്ബർ തോട്ടങ്ങളിലും മാത്രം കണ്ടുപോന്നിരുന്ന കരിവണ്ടുകൾ എന്ന് വിളിക്കപ്പെടുന്ന മുപ്ലി വണ്ടുകൾ ഇപ്പോൾ എല്ലായിടത്തും വ്യാപകമായിരിക്കുകയാണ്.മുപ്ലി വണ്ടുകളെ കൊണ്ട് ദേഹം മുഴുവൻ ചൊറിഞ്ഞും , ഭക്ഷണം ചീത്തയായും പൊറുതി മുട്ടിയിരിക്കുക യാണ് മിക്കയിടത്തും ആൾക്കാർ .വണ്ടുകളുടെ മണത്താൽ മനംപിരട്ടലും , തലപ്പെരുപ്പവും പലർക്കും ഉണ്ടാവാറുണ്ട്. പലരും പല ഉപായങ്ങളും പയറ്റിയിട്ടും ഇവയെ പൂർണമായി തുരത്താൻ കഴിയുന്നില്ല. ജീവാപായമോ , ഗുരുതരാവസ്ഥയോ സൃഷ്ടിക്കാത്ത ഈ ജീവി സ്പർശിച്ചാലുണ്ടാ കുന്ന അസ്വസ്ഥതകൾ മാറാൻ രണ്ടാഴ്ച വേണം. ഇവക്ക് പലയിടങ്ങളിലും പല പേരുകളാണ്. ഓട്ടുറുമ, ഓട്ടെരുമ, കോട്ടെരുമ, കരിഞ്ചെള്ള്, ഓലച്ചാത്തൻ, ഓലപ്രാണി, ആസിഡ് ഫ്ലൈ എന്നിങ്ങനെ സ്ഥലഭേദ മനുസരിച്ച് പല പേരുകളുണ്ട്. പേര് പലതാണ് എന്നാൽ ദ്രോഹത്തിന് മാറ്റമില്ല.

മേച്ചിലോടിനുള്ളിൽ ഒളിച്ച് കൂടുന്നതിനാലാണ് ‘ഓട്ടുറുമ’, ‘ഓട്ടെരുമ’ ‘കോട്ടെരുമ’ , ‘ഓട് വണ്ട്’ എന്നീ പേരുകൾ വന്നത്. ഓലമേഞ്ഞ വീടുകൾ ഇഷ്ടപ്പെടുന്നതിനാൽ ‘ഓലച്ചാത്തൻ’, ‘ഓലപ്രാണി’, തുടങ്ങിയ പേരുകളും ചില പ്രദേശങ്ങളിൽ ഉണ്ട്.സന്ധ്യയാകുന്നതോടെ വീടുകളിൽ ലൈറ്റിടുമ്പോഴാണ് ഇവ എത്തുക. ആദ്യമെത്തുക ഒന്നോ , രണ്ടോ എണ്ണമാണ്. പിന്നെ നൂറുകണക്കിനെണ്ണം കൂട്ടം കൂട്ടമാ യെത്തി ചുമരിലും , മച്ചിലും തേനീച്ചക്കൂട് പോലെ പറ്റിപിടിച്ചിരിക്കും. ശരീരത്ത് വീണാൽ പൊള്ളും, ചൊറിഞ്ഞ് തടിക്കും. സഹിക്കാൻ പറ്റാത്ത മണമാണ്. ഭക്ഷണം കഴിക്കാൻ പോലും പറ്റില്ല. ഇത് കാരണം വിവിധ പ്രദേശ ത്തെ വീടുകാര്‍ രാത്രി കാലങ്ങളില്‍ വെളിച്ചം കത്തിക്കാതെ കഴിയുകയാണ് ചെയ്യാറ്.

മനുഷ്യവാസസ്ഥലങ്ങളില്‍ എത്തുന്ന ഇത്തരം ജീവികള്‍ ആളുകളുടെ ചെവി, മൂക്ക് എന്നിവയിലൂടെ കയറി അപകടങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടുകാര്‍ പലരും ചെവിയും , മുക്കും തുണി കൊണ്ട് മൂടി കെട്ടിയാണ് ഉറങ്ങുന്നത്. റബര്‍ മരങ്ങളില്‍ നിന്ന് ചൂട് കൂടുന്ന കാലത്താണ് ഇവ സാധാരണ പെരുകാറുള്ളത് . ആളുകളെ നേരിട്ട് ആക്രമിക്കാറില്ലെങ്കിലും മുപ്ലി വണ്ടുകൾ വരുത്തുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കട്ടിലുകളിലും , ചുവരുകളിലും ഇടം പിടിക്കുന്ന ഇവ കാരണം പലർക്കും ഉറക്കമില്ലാത്ത രാത്രികളാണ് പലപ്പോഴും. വണ്ടുകളെ പേടിച്ച് മുൻവർഷങ്ങളിൽ വീടുകൾ ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവർ വരെയുണ്ട്. ഓടുകളിലും മറ്റും പറ്റിക്കൂടുന്ന ഇവ അടുക്കളയിൽ ഭക്ഷണ പാത്രത്തിലും മറ്റും വീണ് ഭക്ഷണം ഉപയോഗിക്കാൻ പറ്റാതാക്കും.

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും കൂട്ടം ചേർന്നാണ് ആക്രമണം. കട്ടിയുള്ള പുറന്തോട്, രൂക്ഷഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാൽ ഇതിനെ ഒരു ജീവിയും ആഹാരമാക്കാറില്ല. ഇക്കാരണത്താൽ ശത്രുഭീഷണിയുമില്ല. ഇതാണ് വംശവർധന യുടെ രഹസ്യം. ലുപ്രോപ്സ് ട്രിസ്റ്റിസ് (luprops tristis) എന്നാണ് ശാസ്ത്രനാമം.കേരളത്തിൽ ആദ്യമായി തൃശ്ശൂർ ജില്ലയിലെ മുപ്ലി റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ്ലിവണ്ട് എന്ന പേര് വന്നത്. റബ്ബറിന്റെ ഇലപൊഴിയുന്ന സമയത്താണ് തോട്ടങ്ങളിൽ മുപ്ലി വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. കുട്ടികൾക്കും , കുഞ്ഞുങ്ങൾക്കും ഏറെ ഭീഷണിയാണിവ. രൂക്ഷഗന്ധം കാരണം ചിലർക്ക് തലപ്പെരുപ്പവും , മനംപിരട്ടലും , ഛർദിയുമുണ്ടാകാം.

റബ്ബർമരത്തിന്റെ വാടിയ തളിരിലകൾ ആഹാരമാക്കുന്ന ഇവ തോട്ടങ്ങളിൽ പ്രത്യക്ഷപ്പെട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കു ള്ളിൽ കരിയിലപ്പുതയ്ക്കുള്ളിൽ മുട്ടയിട്ടു തുടങ്ങും. മുട്ട വിരിഞ്ഞ് ഒരുമാസത്തിനുള്ളിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി പ്യൂപ്പകളായി മാറും . ദിവസങ്ങൾ കഴിയുന്ന തോടെ പ്യൂപ്പകൾ തവിട്ടുനിറമുള്ള വണ്ടുകളായി മാറും. വേനലിൽ രാത്രികാലത്താണ് മുപ്ലി വണ്ടുകളുടെ വരവേറെയും. രാത്രി വെളിച്ചമു ള്ളിടത്ത് കൂട്ടമായി എത്തുന്ന ഇവയെ തുരത്താൻ രാസകീടനാശിനികളുൾപ്പെടെ പല മാർഗങ്ങളും ആളുകൾ പ്രയോഗിച്ചു വരുന്നു.

ചിതലുകളെപ്പോലെ മച്ച് തിന്ന് തീർക്കില്ല. മഴക്കാലം കഴിഞ്ഞ് അടുത്ത വേനലിൽ വീണ്ടും റബ്ബർതോട്ടങ്ങളിൽ ഇലകൾ വീണ് മെത്തയൊ രുങ്ങും വരെ വിശ്രമം മാത്രം. തീറ്റയും , കുടിയും അനക്കവും ഇല്ലാതെ ഇരുൾ മൂലകളിൽ അട്ടിയിട്ട് ഉറക്കം മാത്രം. ഇടക്കുള്ള പിടിവിടലിൽ ചിലർ ചടുപിടെ താഴെയുള്ളവരുടെ ദേഹത്തും ഭക്ഷണത്തിലും ഒക്കെ വീഴും .രക്ഷപ്പെടാൻ ഇവർ പുറപ്പെടുവിക്കുന്ന ഫിനോളിക്കായിട്ടുള്ള സ്രവങ്ങളാണ് മനുഷ്യരുടെ തൊലി പൊള്ളിക്കുന്നത്.
മഴക്കാലം തുടങ്ങുന്നതോടെയാണ് കോട്ടെരുമ കൾ നമ്മുടെ വീടുകളിൽ സ്ഥിരതാമസമാക്കു ന്നത്. ഓടിട്ട വീടുകളാണെങ്കിൽ ഇവ ഓടുകളുടെ ഇടയിൽ ഒളിച്ചിരിക്കും. മഴക്കാലത്താണ് കോട്ടെരുമകൾക്കെതിരെ മുൻകരുതലുകൾ പ്രധാനമായും എടുക്കേണ്ടത്.ഇവയെ ഭാഗികമായെങ്കിലും നശിപ്പിക്കാൻ നാട്ടിൻ പ്രദേശങ്ങളിലെ ചില പൊടിക്കൈകൾ ഇവയൊക്കെയാണ്:

⚡ഒരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരു മെഴുകുതിരി കത്തിച്ച് വയ്ക്കുക. വെളിച്ചം ആകർഷിച്ചെത്തുന്ന ഇവ വെള്ളത്തിൽ വീണ് ചാവും. പിന്നീടിതിനെ തൂത്തുവാരി നശിപ്പിക്കാം.
⚡പെട്രോളും , കുമ്മായവും കലർത്തിയ മിശ്രിതവും ഫലപ്രദമെന്ന് പറയുന്നു. പകൽ സമയങ്ങളിൽ കൂട്ടംകൂടി ഇരിക്കുന്ന ഇവയെ മണ്ണെണ്ണ തളിച്ചും നശിപ്പിക്കാം. മണ്ണെണ്ണയിൽ ഇവക്ക് 15 സെക്കന്റുകൾ മാത്രമാണ് ആയുസ് .
⚡കന്നുകാലികളുടെ ദേഹത്തെ വട്ടൻ (ഒരു തരം വണ്ട്) നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഫ്ളൈ കിൽ എന്ന മരുന്ന് സ്പ്രേ ചെയ്താൽ ഒരു പരിധിവരെ ഇവയെ തുരത്താം. വായും , മൂക്കും മൂടിക്കെട്ടി വേണം ഈ മരുന്ന് തളിക്കേണ്ടത്. മരുന്ന് തളിക്കുന്നതോടെ ഇവ ചത്തുവീഴും.

മുപ്ലിവണ്ട് സ്പർശിച്ചതിന്റെ അസ്വസ്ഥതകൾ രണ്ടാഴ്ചകൊണ്ട് ഭേദമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ അപൂർവം ചിലരിൽ ഇത് ദീർഘനാൾ തുടരാം. മുഖത്തും മറ്റും തട്ടിയാൽ ആസിഡ് കൊണ്ട് പൊള്ളിയതു പോലെ തോന്നാം. ഇത് ഭേദമാകാൻ കുറച്ചുസമയമെടുക്കും.

ചിലർക്ക് ശരീരത്തിൽ കുമിളകൾപോലെ വരാം. വേദനയുമുണ്ടാകാം. ഉറക്കത്തിൽ നിന്നുണർന്നാലാണ് ഇത് കണ്ടെത്താനാവുക. സ്പർശനമേറ്റാൽ ചിലന്തി കടിയേറ്റതാണോ എന്നു മറ്റും സംശയിച്ചേക്കാം. ശരീരത്തിൽ കണ്ടെത്തിയാൽ അടിച്ചുകൊല്ലുകയോ , തി രുമ്മുകയോ ചെയ്താൽ പൊള്ളലിന്റെ വ്യാപ്തി കൂട്ടുമെന്ന് അനുഭവസ്ഥർ പറയുന്നു.

ഡിസംബർ അവസാനത്തോടെ റബറിന്റെ ഇലപൊഴിയും സമയത്താണ് തോട്ടങ്ങളിൽ വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. റബർ മരത്തിൽ നിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലക ളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, റബറിന്റെ കരിയിലകൾ ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഏപ്രിലോടെ ലഭിക്കുന്ന മഴമൂലം വണ്ടുകൾ തോട്ടത്തിൽനിന്ന് വിട്ട് സമീപ പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലുമായി കുടിയേറുന്നു.രാത്രി ലൈറ്റ് വെട്ടത്തിൽ ഇവ കൂട്ടമായി എത്തും. മുമ്പ് വണ്ടുകളെ തുരത്താൻ പല മാർഗങ്ങളും ആളുകൾ പ്രയോഗിച്ചിരുന്നു. എന്നാൽ, കൂട്ടമായി ഇവ എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പലരും .

ഉയർന്ന പ്രത്യുൽപാദനശേഷി, കേരളത്തില ങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന റബ്ബർ തോട്ടങ്ങളിലെ കരിയിലപ്പടർപ്പും , ഇഷ്ടഭക്ഷണത്തിന്റെ ലഭ്യതയും ഇവയുടെ നിയന്ത്രണം അസാധ്യമാക്കി. രാത്രിയേയും , വേനലിനേയും ഇഷ്ടപ്പെടുന്ന മുപ്ലി വണ്ടുകൾക്ക് മഴയും തണുപ്പുമാണ്‌ അസഹനീമായിട്ടുള്ളത്. മഴ തുടങ്ങിയാൽ ഉടൻ വളർച്ചമുറ്റിയ വണ്ടുകളെല്ലാം കൂട്ടമായി പറന്ന് അടുത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷിതത്വ ത്തിൽ പറ്റിക്കൂടുന്നു. മുൻ തലമുറകൾ കൈയടക്കി വന്നിരുന്ന സ്ഥലങ്ങളുടെ കുടിക്കിടപ്പവകാശം ഓർത്തു വെച്ചെന്നപോലെ പുതിയവ പറന്നുവന്നു സ്ഥലം കൈയടക്കും. ഇരുപത് വർഷം വരെ തുടർച്ചയായി ഒരേ പീടികമുറികളും , വീടുകളും വിടാതെ കൈയടക്കിയ പ്രദേശങ്ങളുണ്ട്. ഒറ്റ കെട്ടിടത്തിൽ തന്നെ അഞ്ച് ലക്ഷം മുതൽ നാൽപ്പത്തി അഞ്ച് ലക്ഷം വരെ എണ്ണം മുപ്ലി വണ്ടുകൾ ഉണ്ടാവാം.
തെക്ക് മഴ തുടങ്ങിയാലും, അൽപം നാളുകൾ കൂടി വേണം വടക്കൻ കേരളത്തിൽ മഴയെത്താ ൻ . അതു കൊണ്ട് , ഇണചേരാനും വളർച്ചാ ഘട്ടങ്ങൾ പൂർത്തിയാക്കാനും കുറച്ച് കുടി നാളുകൾ അധികമായി ലഭിക്കും എന്നതിനാൽ ഓട്ടുറുമ കൂട്ടങ്ങൾ കൂടുതൽ ആയി കാണുക മലബാറിലാണ്. ഒരു വർഷം മാത്രമാണ് ഇവരുടെ ജീവ ചക്രകാലമെങ്കിലും ഓരോ പുതിയ തലമുറയും ഓർമ്മവെച്ച്, ഒഴിയാബാ ധയായി, വിടാതെ പഴയ കെട്ടിടത്തിൽ വന്ന് കൂട്ടം കൂടും.

ആൺ – പെൺ വണ്ടുകൾ തമ്മിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസമൊന്നുമില്ല. പെൺവണ്ട് 10 മുതൽ 15 വരെ മുട്ടകൾ ഇടും.വിരിഞ്ഞി റങ്ങുന്ന കുഞ്ഞ് പുഴുക്കൾക്ക് വെളുത്ത നിറമാണെങ്കിലും കുറച്ച് സമയം കൊണ്ട് കറുത്തു വരും. ഇലകൾ തുരു തുരെ തിന്ന് വളർച്ചയുടെ അഞ്ച് ഘട്ടങ്ങൾ തീർത്ത് ഒരുമാസം കൊണ്ട് ഇവ പ്യൂപ്പയായി മാറും. എന്നാൽ പ്യൂപ്പക്ക് വണ്ടായി മാറാൻ മൂന്നു ദിവസമേ വേണ്ടു.
ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഭക്ഷണമില്ലാതെ, അനങ്ങാതെ കഴിഞ്ഞുകൂടിയ ഇവയുടെ ചിറകുകൾ ചലിപ്പിക്കാനും പറക്കാനും ഉള്ള ഊർജ്ജം ബാക്കികിട്ടുന്നത് എങ്ങിനെയാണ് എന്ന കാര്യത്തിൽ ഇപ്പഴും ഗവേഷകർ തീർച്ചയെത്തീട്ടില്ല.മുപ്ലി വണ്ടിന്റെ കെട്ടിട കുടിയായ്മ ആധാരം അടുത്ത തലമുറക്ക് പങ്കുവെക്കുന്നതിന്റെ സൂത്രവും പൂർണ്ണമായും വ്യക്തമായിട്ടില്ല.

You May Also Like

ഇടുക്കിയിലെ മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ ആണ്, അതിപ്പോഴും ഉണ്ടെങ്കിലും മോണിംഗ് ഗ്ലോറി’യെ നമുക്ക് കാണാനേ കഴിയില്ല, കാരണം ?

മോർണിംഗ് ഗ്ലോറിഹോൾ ഇൻ ടേക്ക് ടവ്വർ അറിവ് തേടുന്ന പാവം പ്രവാസി ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള…

ഡച്ചുകാർ വീടുകളിലെ ജനലുകള്‍ മറയ്ക്കുകയോ, കര്‍ട്ടനുകൾ ഇടുകയോ ചെയ്യാത്തത് എന്തുകൊണ്ട്?

വീടിന്റെ അകം കാഴ്ചകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്ന സംസ്കാരമാണ് ഡച്ചുകാർക്കുള്ളത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ശീലമാണ് ഇത്. അതിൽ ഒരസ്വഭാവികതയും അവർക്ക് തോന്നാറില്ല.

സാൽമൺ മത്സ്യങ്ങളുടെ പേശികൾക്കുള്ളിൽക്കഴിയുന്ന പത്തിൽത്താഴെ കോശങ്ങൾ മാത്രമുള്ള ഹെന്നെബുയ സാൽമിനിക്കോള എന്ന ചെറുപരാദജീയുടെ അത്ഭുതപ്പെടുത്തുന്ന പ്രത്യേകത

ജെല്ലിഫിഷുകളുടെയും,പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയിൽ ഓക്സിജൻ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ ശമ്പളം അറിയാന്‍ ഭാര്യക്ക് അവകാശമുണ്ടോ ?

ഭര്‍ത്താവിന്റെ ശമ്പളം അറിയാന്‍ ഭാര്യക്ക് അവകാശമുണ്ടോ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????പെണ്‍കുട്ടികളുടെ…