Featured
വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ നമുക്കെന്തു സംഭവിക്കുന്നു ?
കാർ ഓടിക്കുന്പോൾ ഫോൺ കൈ കൊണ്ട് എടുക്കുന്നത് തടയാൻ ഹാൻഡ്സ് ഫ്രീ ഉപയോഗിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തിൽ നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. ഫോൺ എടുക്കാനായി കൈ സ്റ്റിയറിങ്ങിൽ നിന്നും മാറ്റുന്നതല്ല യഥാർത്ഥ പ്രശ്നം. ഓടിക്കുന്ന ആളുടെ ശ്രദ്ധ റോഡിൽ നിന്നും സംസാരത്തിലേക്ക് മാറുന്നതാണ്. നമുക്ക് വരുന്ന കോളിന്റെ സ്വഭാവം അനുസരിച്ച് ഇത് കൂടുകയോ കുറയുകയോ ചെയ്യാം. ഓരോ കോളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതോ വിഷമം ഉണ്ടാക്കുന്നതോ ആണോ എന്ന് മുൻകൂട്ടി അറിയാൻ പറ്റാത്തത് കൊണ്ട് ഡ്രൈവ് ചെയ്യുന്പോൾ ഫോൺ എടുക്കാതിരിക്കുന്നതാണ് ബുദ്ധി.
135 total views

മുരളി തുമ്മാരുകുടി എഴുതുന്നു Muralee Thummarukudy
കൈ മാറുന്നതല്ല മനസ്സ് മാറുന്നതാണ് പ്രശ്നം…
വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുക എന്നത് വാഹനം ഓടിക്കുന്ന എല്ലാവരും തന്നെ എപ്പോഴെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ്. മിക്കവാറും പേർ എല്ലാ ദിവസവും ചെയ്യുന്നതും. ഇത് ധാരാളം അപകടങ്ങളുണ്ടാക്കിയിട്ടുണ്ട് എന്ന് ഉദാഹരണങ്ങളും പഠനങ്ങളും വ്യക്തമാക്കുന്നു. തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണ്.

Muralee Thummarukudy
കാർ ഓടിക്കുന്പോൾ ഫോൺ കൈ കൊണ്ട് എടുക്കുന്നത് തടയാൻ ഹാൻഡ്സ് ഫ്രീ ഉപയോഗിക്കുന്നവരുണ്ട്. ഒറ്റനോട്ടത്തിൽ നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും സത്യം അതല്ല. ഫോൺ എടുക്കാനായി കൈ സ്റ്റിയറിങ്ങിൽ നിന്നും മാറ്റുന്നതല്ല യഥാർത്ഥ പ്രശ്നം. ഓടിക്കുന്ന ആളുടെ ശ്രദ്ധ റോഡിൽ നിന്നും സംസാരത്തിലേക്ക് മാറുന്നതാണ്. നമുക്ക് വരുന്ന കോളിന്റെ സ്വഭാവം അനുസരിച്ച് ഇത് കൂടുകയോ കുറയുകയോ ചെയ്യാം. ഓരോ കോളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതോ വിഷമം ഉണ്ടാക്കുന്നതോ ആണോ എന്ന് മുൻകൂട്ടി അറിയാൻ പറ്റാത്തത് കൊണ്ട് ഡ്രൈവ് ചെയ്യുന്പോൾ ഫോൺ എടുക്കാതിരിക്കുന്നതാണ് ബുദ്ധി.
ഒരാൾ ഫോൺ എടുക്കുന്ന സമയത്ത് വാഹനത്തിൽ ആണോ എന്നറിയാനുള്ള സാങ്കേതിക വിദ്യ ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ച് ഇംഗ്ലണ്ടിൽ ആളുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കാൻ പോകുന്നു. കൂടാതെ മൊബൈൽ ഉപയോഗിച്ച് വണ്ടി ഓടിക്കുന്പോൾ അപകടമുണ്ടായാൽ ഇൻഷുറൻസ് കൊടുക്കില്ലെന്നും, എതിർ കഷിക്കുണ്ടാകുന്ന നഷ്ടം മൊബൈൽ ഉപയോഗിക്കുന്നയാൾ വഹിക്കണമെന്നും, അപകടത്തിൽ മറ്റാരെങ്കിലും മരിച്ചാൽ വണ്ടി ഓടിച്ചപ്പോൾ മൊബൈൽ ഉപയോഗിച്ച ആൾ ഉത്തരവാദി ആണെന്നും നിയമം വേണം. പുതിയ സാങ്കേതികവിദ്യ അനുസരിച്ച് എളുപ്പത്തിൽ കണ്ടെത്താവുന്നതേ ഉള്ളൂ.
ഇതൊക്കെ അല്പം കടുപ്പമല്ലേ എന്ന് തോന്നാമെങ്കിലും നമ്മുടെ അടുത്ത ആളുകൾ ആരെങ്കിലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ട് മരിക്കുന്ന സാഹചര്യം ഉണ്ടാകുന്പോളാണ് ഇത്തരം നിയമങ്ങളുടെ ആവശ്യം നമുക്ക് നേരിട്ട് മനസ്സിലാവുന്നത്. അത് വേണ്ടി വരാതിരിക്കട്ടെ!
മുരളി തുമ്മാരുകുടി
136 total views, 1 views today