fbpx
Connect with us

College & University

നല്ല കോളേജുകളെ സൃഷ്ടിക്കാതെ കേരളം സർവേയെ കുറ്റം പറഞ്ഞിട്ട് എന്തുഫലം ?

Published

on

ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?

മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് 

ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ വാങ്ങി. വിമാനം ടേക്ഓഫ് ചെയ്യുന്നതിന് മുൻപേ വായിച്ചുതുടങ്ങി. വായിച്ചും ചിന്തിച്ചും എട്ട് മണിക്കൂർ പോയതറിഞ്ഞില്ല.ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മെഡിക്കൽ, ഡെന്റൽ സയൻസ്, ആർക്കിടെക്ച്ചർ, ലോ, മാസ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ബി. സി. എ., ഫാഷൻ ഡിസൈൻ, സോഷ്യൽ വർക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളിൽ ഇന്ത്യയിലെന്പാടുമുള്ള കോളേജുകളെ റാങ്ക് ചെയ്യുന്ന ഒരു പദ്ധതിയാണ് ഇന്ത്യ ടുഡേ ചെയ്യുന്നത്. ഇന്ത്യയിൽ നാല്പതിനായിരത്തോളം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉള്ളതിൽ പതിനായിരത്തോളം സ്ഥാപനങ്ങളെ ഇന്ത്യ ടുഡേ നിയമിച്ച ഗവേഷണസ്ഥാപനം ബന്ധപ്പെടുന്നു. അതിൽനിന്നും ആയിരത്തി അഞ്ഞൂറ് സ്ഥാപനങ്ങൾ അവരുടെ ലിസ്റ്റിൽ പരിഗണിക്കപ്പെടുന്നു. അതിൽനിന്നാണ് ഏറ്റവും നല്ല റാങ്കിങ് കിട്ടുന്ന അഞ്ച് സ്ഥാപനങ്ങളെ ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കുന്നത്.

Hindu College

Hindu College

ആർട്ട്സിൽ നിന്നും സയൻസിൽ നിന്നും ഒന്നാം സ്ഥാനത്ത് ന്യൂഡൽഹിയിലെ ഹിന്ദു കോളേജാണ്. മെഡിക്കൽ, ഡെന്റൽ, എഞ്ചിനീയറിംഗ്, മാസ്സ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ഫാഷൻ ഡിസൈൻ ഇവയിലും ഒന്നാം സ്ഥാനം ഡൽഹിയിൽ തന്നെയാണ്. സോഷ്യൽ വർക്കിൽ മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും, ആർക്കിടെക്ച്ചറിൽ റൂർക്കി ഐ. ഐ. ടി. യുമാണ് ഒന്നാമത്. നാഷണൽ ലോ സ്‌കൂൾ യൂണിവേഴ്സിറ്റിയിലൂടെ ബാംഗ്ലൂരും ലിസ്റ്റിലുണ്ട്. ആയിരത്തിനു മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള കേരളത്തിന് ഇതിൽ ഏതെങ്കിലും ഒരു സ്ഥാനം നേടാൻ കഴിഞ്ഞോ? ഇല്ല.

ഇത്തരം ഒരു റാങ്കിങ് നടത്തുന്പോൾ പലപ്പോഴും ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ ഒരു ശതമാനം പോലും ഉണ്ടാകില്ല. അതിനാൽ ഒന്നാം സ്ഥാനത്ത് എത്തുന്നത് തികച്ചും സാങ്കേതികമാണ്.ആദ്യത്തെ അഞ്ച് റാങ്കുകൾ ഏതെങ്കിലും വിഭാഗത്തിൽ കേരളത്തിലുണ്ടോ?
ഇല്ല.ഇനിയെന്ത്?

Advertisement
Tata Institute of Social Sciences - Mumbai

Tata Institute of Social Sciences – Mumbai

സർവേയെ കുറ്റം പറയുക എന്നതാണ് ഏറ്റവും എളുപ്പ വഴി. ഏതൊരു സർവേ എടുത്താലും അതിൽ കുറ്റം കണ്ടുപിടിക്കാൻ എളുപ്പമാണ്. ‘All surveys are wrong, but some are useful’ എന്ന അർഥവത്തായ പ്രയോഗം കേട്ടിട്ടില്ലേ. അതുകൊണ്ട് തൽക്കാലം രൂപം ഇഷ്ടപ്പെടാത്തതിന് കണ്ണാടിയെ കുറ്റപ്പെടുത്താൻ ഞാനില്ല. പകരം എന്താണ് ഇത്തരം സർവേകളുടെ പ്രസക്തി, കേരളം എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു എന്നൊക്കെ പരിശോധിക്കാം.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പരിപാടിയാണ്. അന്താരാഷ്ട്രീയമായിത്തന്നെ റാങ്കിങ്ങുകൾ പലതുണ്ട്. എവിടെ പഠിക്കണമെന്ന് മിടുക്കരായ വിദ്യാർഥികൾ തീരുമാനിക്കുന്നതിന് അടിസ്ഥാനഘടകം ഈ റാങ്കാണ്. എവിടെ പഠിപ്പിക്കണമെന്ന് അധ്യാപകർ തീരുമാനിക്കുന്നതിലും, ഏത് സ്ഥാപനത്തിൽ കൂടുതൽ നിക്ഷേപിക്കണമെന്ന് സർക്കാരുകളും ഫൗണ്ടേഷനുകളും തീരുമാനിക്കുന്നതിലും ഈ റാങ്കിങ്ങിന് പങ്കുണ്ട്, കുറച്ചു കഴിയുന്പോൾ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന സംശയമുണ്ടാകുമെങ്കിലും.

എങ്ങനെയാണ് നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാകുന്നത്?

ഒരു വിദ്യാഭ്യാസസ്ഥാപനം നല്ലതാണോ എന്നറിയാൻ അവിടുത്തെ കെട്ടിടമോ ഹോസ്റ്റലോ ലാബോ ലൈബ്രറിയോ വെബ്‌സൈറ്റിന്റെ മേന്മയോ ഒന്നുമല്ല നോക്കേണ്ടത്. അതൊക്കെ വേണം, ഉണ്ടാക്കാൻ എളുപ്പമാണ് താനും. എന്നാൽ സ്ഥാപനത്തെ ഏറ്റവും മികച്ചതാക്കുന്നതിന് താഴെ പറയുന്ന നാല് കാര്യങ്ങളാണ് വേണ്ടത്.നല്ല വിദ്യാർത്ഥികൾ അവിടെ പഠിക്കാൻ വരണം.നല്ല അധ്യാപകർ അധ്യാപനത്തിനായി ആ സ്ഥാപനം തെരഞ്ഞെടുക്കണം.കരിക്കുലത്തിൽ ഫ്ലെക്സിബിലിറ്റി വേണം. ക്ലാസ് റൂമിലും അധ്യാപകരിലും പരമാവധി വൈവിധ്യം വേണം.ഈ കാര്യങ്ങൾ പരസ്പര ബന്ധിതമാണ്. മുൻപ് പറഞ്ഞ മുട്ട – കോഴി പ്രശ്നം ഇവിടെയുമുണ്ട്. പക്ഷെ, ഈ നാല് കാര്യങ്ങളിലും മാറ്റമുണ്ടായാൽ മാത്രമേ നമ്മുടെ റാങ്കിങ്ങിൽ പുരോഗതിയുണ്ടാകുകയുള്ളു. ഈ വിഷയത്തിൽ നമ്മൾ എവിടെയാണെന്ന് നോക്കാം. കേരളത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ പ്ലസ് – ടു കഴിയുന്പോൾ തന്നെ കേരളം വിടാൻ ശ്രമിക്കുന്നു. കാരണം രണ്ടാണ്. ഒന്ന്, ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങൾ കേരളത്തിന് പുറത്താണ്. രണ്ട്, വിദ്യാഭ്യാസത്തിന് ശേഷം നല്ല തൊഴിൽ ലഭിക്കാനുള്ള സാധ്യത കേരളത്തിൽ കുറവാണ്. അപ്പോൾ നല്ല വിദ്യാർഥികൾ നാടുവിടുന്നു. നമ്മുടെ കോളേജുകൾക്ക് ലഭ്യമായ വിദ്യാർത്ഥികളുടെ, ശരാശരി നിലവാരം കുറയുന്നു.

ഡൽഹിയും ബാംഗ്ലൂരും പോലുള്ള നഗരങ്ങളിലേക്ക് രാജ്യത്തെന്പാടു നിന്നുമുള്ള ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളാണ് ഒഴുകിയെത്തുന്നത്. അത് അവിടുത്തെ സ്ഥാപനങ്ങളിലെ ശരാശരി വിദ്യാർത്ഥികളുടെ നിലവാരവും ക്ലാസ് റൂമുകളിലെ വൈവിധ്യവും കൂട്ടുന്നു. എന്നാൽ ഇത്തരത്തിലുള്ള തിരിച്ചൊഴുക്ക് കേരളത്തിൽ സംഭവിക്കുന്നില്ല.കേരളത്തിൽ ഒരുകാലത്ത് യൂണിവേഴ്സിറ്റി റാങ്ക് നേടുന്നവർക്ക് എയ്‌ഡഡ്‌ കോളേജുകളിൽ അധ്യാപകരായി നേരിട്ട് ജോലി കൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. (ഇവരിൽ പലരും പിന്നീട് സിവിൽ സർവീസ് എഴുതി ഫോറിൻ സർവീസിലും ഐ. എ. എസും ഒക്കെയായി). കോളേജ് അധ്യാപകരുടെ ശന്പളനിലവാരത്തിലുണ്ടായ വർദ്ധനവ്, എത്ര പണം കൊടുത്തിട്ടോ, ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചിട്ടോ, കോളേജ് അധ്യാപകരാകുന്നത് ലാഭക്കച്ചവടമാണെന്ന് ഉദ്യോഗാർത്ഥികളും അവരുടെ മാതാപിതാക്കളും മനസിലാക്കി. അതുപോലെ തന്നെ അധ്യാപക തസ്തികയ്ക്ക് ദശലക്ഷങ്ങളുടെ സാധ്യതയുണ്ടെന്ന് മാനേജ്‌മെന്റും ഉത്തരവാദിത്തപ്പെട്ടവരും മനസിലാക്കി. അതോടെ അധ്യാപകജോലിക്ക് ഏറ്റവും മിടുക്കർ എത്തുന്ന രീതി പൊതുവെ ഇല്ലാതായി. (എഞ്ചിനീയറിംഗ്, മെഡിക്കൽ വിഷയങ്ങളിൽ ഒക്കെ അധ്യാപക ജോലിക്കും വളരെ നല്ല ശന്പളവും പുറത്ത് കിട്ടുന്നതും ഒരു കാരണമാണ്). സെൽഫ് ഫിനാൻസിംഗ് കോളേജുകൾ എത്തിയപ്പോൾ അധ്യാപകരുടെ ശന്പളം താഴേക്ക് വന്നു. വേറെ പണി കിട്ടാൻ സാധ്യതയുള്ളവർ ഈ രംഗത്ത് നിലനിൽക്കാതായി. പൊതുവെ അധ്യാപകരുടെ നിലവാരം കുറഞ്ഞു.

Advertisement

ഞാൻ പഠിക്കുന്ന കാലത്ത് മണിപ്പാലും വി.ഐ.ടി. യും ഒക്കെ ആർക്കും വേണ്ടാത്ത സ്ഥാപനങ്ങളായിരുന്നു. പക്ഷെ, അവിടുത്തെ നേതൃത്വം നല്ല അധ്യാപകരെ കോഴ വാങ്ങാതെ നിയമിച്ചും, നിയമിച്ചവർക്ക് ഗവേഷണത്തിനും വിദേശങ്ങളിൽ പോകാനും ഒക്കെ സാഹചര്യവും സഹായവും ചെയ്തുകൊടുത്ത് അധ്യാപക ജോലി ആകർഷകമാക്കി. പതിറ്റാണ്ടുകൾ മുന്പെടുത്ത ആ തീരുമാനത്തിന്റെ ഫലമാണ് ഇന്നവിടെ കാണുന്നത്. കേരളത്തിലും കുറച്ചെങ്കിലും സ്വകാര്യസ്ഥാപനങ്ങൾ ഇത്തരത്തിലേക്ക് നീങ്ങുന്നതായി കാണുന്നുണ്ട്. അതിന്റെ പ്രതിഫലനം വരുംവർഷങ്ങളിൽ ഉണ്ടാകും. കപ്പയും പൈനാപ്പിളും പോലെ മൂന്നും ആറും മാസത്തിൽ മുടക്കുമുതൽ തിരിച്ചുകിട്ടുന്ന വ്യവസായമായി വിദ്യാഭ്യാസത്തെ കണ്ട് സ്ഥാപനങ്ങൾ നടത്തുന്നവർ കട അടച്ചുപൂട്ടേണ്ടി വരും. സംശയം വേണ്ട.

university college thiruvananthapuram

university college thiruvananthapuram

കരിക്കുലത്തിലെ പ്രശ്നങ്ങൾ!

കേരളത്തിലെ ബിരുദ ബിരുദാനന്തര പാഠ്യപദ്ധതി, മലയാളികളുടെ സദ്യ പോലെ തന്നെയാണ്. വിഭവങ്ങൾ ഒക്കെ സദ്യയുണ്ടാക്കുന്നവർ (കരിക്കുലം കമ്മിറ്റി, ബോർഡ് ഓഫ് സ്റ്റഡീസ്) തീരുമാനിച്ചിട്ടുണ്ട്. അത് അവർ തീരുമാനിച്ച ക്രമത്തിൽ വിളന്പും. കല്യാണരാമനിലെ ഇന്നസെന്റിനെ പോലെ ചോറ് വേണ്ടാത്തവരെ നിർബന്ധിച്ച് കഴിപ്പിക്കും. ഇതൊന്നും ആധുനിക വിദ്യാഭ്യാസത്തിന്റെ രീതിയല്ല. ഏകദേശം ഒരു ബുഫെ പോലെ, വിദ്യാർത്ഥികൾക്ക് പരമാവധി ചോയ്‌സ് നൽകി, അവർക്ക് സാധിക്കുന്ന വേഗത്തിലും ക്രമത്തിലും പഠിക്കാനുള്ള അവസരമുണ്ടാക്കുക എന്നതാണ് ശരിയായ രീതി. കേരളത്തിലെ സിലബസ് സദ്യയിൽ വിഭവങ്ങൾ പലപ്പോഴും പഴകിയതും കഴിഞ്ഞ പത്തോ പതിനഞ്ചോ കൊല്ലമായി റീസൈക്കിൾ ചെയ്യുന്നതുമാണെന്ന പ്രശ്നം കൂടിയുണ്ട്.

ക്ലാസ്‌റൂമിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വൈവിധ്യമില്ലായ്മ ഒരു വലിയ പ്രശ്നമാണ്. ആയിരത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കേരളത്തിൽ ആകെ ആയിരം വിദേശ വിദ്യാർഥികൾ പോലുമില്ല. കേരളത്തിന് പുറത്ത് നിന്നുള്ളവർ എത്രയെന്ന കണക്ക് കണ്ടിട്ടില്ലെങ്കിലും കുസാറ്റിലും ഐ. ഐ. ടി. യിലും ഒക്കെ ഒഴിച്ചാൽ അവരുടെ സംഖ്യ ഒരു ശതമാനത്തിലപ്പുറം കടക്കാറില്ല. തമിഴ്‌നാട്ടിലെ ഒറ്റ വിദ്യാഭ്യാസ സ്ഥാപനത്തിൽ മാത്രം ആയിരത്തിലധികം വിദേശ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിന്റെ ഗുണം അവിടുത്തെ സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കുമുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ഉന്നതനിലവാരത്തിൽ എത്തിക്കണമെങ്കിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തേ പറ്റൂ. ഇതിന് കുറച്ച് നിർദേശങ്ങൾ എന്റെ കൈവശമുണ്ട്. ഇന്ന് സമയക്കുറവുള്ളതിനാൽ അതിനെക്കുറിച്ച് പിന്നീടൊരിക്കൽ എഴുതാം.

 1,640 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Featured2 mins ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment19 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment27 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment43 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment14 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment5 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »