യൂണിവേഴ്സിറ്റി സാമ്രാജ്യങ്ങളുടെ അതിരുകൾ ഭേദിക്കുമ്പോൾ

0
321

Muralee Thummarukudy എഴുതുന്നു

യൂണിവേഴ്സിറ്റി സാമ്രാജ്യങ്ങളുടെ അതിരുകൾ ഭേദിക്കുമ്പോൾ

യൂറോപ്പിൽ ഉള്ള വിവിധ രാജ്യങ്ങളിൽ ഉള്ള ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠിക്കാൻ തുടങ്ങുന്ന ഒരു കുട്ടിക്ക് ഏതെങ്കിലും ആവശ്യമുണ്ടായിട്ടോ, സ്വന്തം ഇഷ്ടപ്രകാരമോ മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ പോയി പഠനം തുടരാൻ ഒരു തടസ്സവും ഇല്ല എന്ന് മാത്രമല്ല യൂറോപ്യൻ യൂണിയൻ അതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു.

നമ്മുടെ നാട്ടിൽ ആകട്ടെ ഒരു രാജ്യത്തെ തന്നെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന കുട്ടികൾക്ക് മറ്റൊരു യൂണിവേഴ്സിറ്റിയിൽ പഠനം തുടരാനുള്ള അവകാശമോ സാധ്യതയോ ഇല്ല. എന്തൊരു പഴഞ്ചൻ ഏർപ്പാടാണ് ഇത്.

Image may contain: 1 person, sitting and indoorഅതുകൊണ്ടു തന്നെ ചുരുങ്ങിയത് കേരളത്തിനുള്ളിൽ ഉള്ള പതിനഞ്ചു യൂണിവേഴ്സിറ്റികളിൽ എങ്കിലും കുട്ടികൾക്ക് എങ്ങോട്ടും മാറാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കണം എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം യൂണിവേഴ്സിറ്റികൾ ഏറ്റെടുക്കും എന്ന് കരുതട്ടെ. അത് ഇന്ത്യക്കാകെ മാതൃകയാവുകയും ചെയ്യും.

Thank you Chief Minister’s Office, Kerala

“ഒരു സർവകാശാലയിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാർത്ഥം മറ്റൊരു സർവകലാശാലയിൽ സെമസ്റ്റർ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നഴ്‌സിംഗ് കോളേജുകളിൽ ഇംഗ്‌ളീഷിനു പുറമെ മറ്റു വിദേശ ഭാഷകൾ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു”

CMs Post Today

വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ കേരളത്തിലെ സർവകലാശലകൾ വളരെ വേഗം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്ഥാപനങ്ങൾ കേരളത്തിൽ വന്നപ്പോൾ അവർക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതിന് മാറ്റമുണ്ടാവണം. തൈക്കാട് ഗസ്റ്റ് ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സർവകാശാലയിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ സൗകര്യാർത്ഥം മറ്റൊരു സർവകലാശാലയിൽ സെമസ്റ്റർ തുടരാനാവുന്ന സ്ഥിതി പരിശോധിക്കണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് ബന്ധപ്പെടുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ നഴ്‌സിംഗ് കോളേജുകളിൽ ഇംഗ്‌ളീഷിനു പുറമെ മറ്റു വിദേശ ഭാഷകൾ പഠിപ്പിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന സർവകലാശാലകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. സിലബസ് പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണം. വിദൂര പഠനത്തിനും റഗുലർ പഠനത്തിനും ഒരേ സിലബസ് ആക്കണം. ഇ ഗ്രാന്റുകൾ സമയബന്ധിതമായി നൽകണം. അധ്യാപക വിദ്യാർത്ഥി അനുപാതം യു.ജി.സി മാനദണ്ഡമനുസരിച്ചാകണം. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള 150 പഠന ദിവസങ്ങൾ കർശനമായി നടപ്പാക്കണം. സർകലാശാലകളിൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾ പരിഗണിക്കണമെന്ന നിർദ്ദേശവുമുണ്ടായി.

വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും ആകർഷിക്കാൻ ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തണം. അന്തർദ്ദേശീയ നിലവാരമുള്ള ഹോസ്റ്റലുകളും ഇതിന്റെ ഭാഗമായി വരണം. സർവകലാശാലകളിലെ പ്ലേസ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തണം. ചില മേഖലകളിലെങ്കിലും ഓൺലൈൻ കോഴ്‌സുകൾ സർവകലാശാലകൾ ആരംഭിക്കണം. മെഡിക്കൽ പി.ജി കോഴ്‌സുകൾ കൂടുതലായി ആരംഭിക്കണമെന്നും പുതിയതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി അവിടങ്ങളിൽ പി.ജി കോഴ്‌സുകൾ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ടായി.

മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ സഹായത്തോടെ മറ്റു സർവകലാശാലകളിൽ പഠിക്കുന്നവർക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകാനാവുമെന്നും അഭിപ്രായമുയർന്നു. പരിഭാഷ പഠന കേന്ദ്രം ആരംഭിക്കണമെന്നും പാരമ്പര്യ വിജ്ഞാനം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു. എൻജിനിയറിംഗ് കോളേജുകളിൽ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ വേണ്ട നടപടിയുണ്ടാവണം. സർവകലാശാലകൾ തമ്മിലുള്ള സഹകരണം വർധിക്കണമെന്നും അഭിപ്രായമുണ്ടായി.