Connect with us

Education

പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു

പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.

 87 total views

Published

on

മുരളി തുമ്മാരുകുടി

പ്രമോദ് കുമാറിന്റെ വീട്…

പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. കേരളത്തിൽ ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്ന മുപ്പത് ലക്ഷം പേരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.

May be an image of 2 people and people standingപ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണമുണ്ട്. അദ്ദേഹം പായൽ കുമാരിയുടെ അച്ഛനാണ്. പായൽ കുമാരിക്കാണ് കഴിഞ്ഞ വർഷം എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ (ആർക്കിയോളജി & ഹിസ്റ്ററി) ഒന്നാം റാങ്ക് കിട്ടിയത്.
മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നതും റാങ്ക് നേടുന്നതും അപൂർവ്വമല്ലെങ്കിലും കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ മകൾ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടുന്നത് സാധാരണമല്ല. അതുകൊണ്ട് തന്നെ അന്നത് വാർത്തയായിരുന്നു.
നാട്ടിൽ എത്തിയപ്പോൾ പായൽ കുമാരിയെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കൊറോണ ആയതിനാൽ വാർത്ത വന്ന സമയത്തൊന്നും അത് നടന്നില്ല. കഴിഞ്ഞ ആഴ്ച ഞാൻ എറണാകുളത്ത് കങ്ങരപ്പടിയിലുള്ള പായലിന്റെ വീട്ടിൽ എത്തി, പെരുന്പാവൂരിൽ Center for Migration and Inclusive Development എന്ന സ്ഥാപനം നടത്തുന്ന ബിനോയിയോടും അവിടുത്തെ പ്രോഗ്രാം ഓഫീസർ ആയാസ് അൻവറോടും ഒപ്പം.പായൽ കുമാരിയോടും കുടുംബത്തോടുമൊപ്പം ഒരു മണിക്കൂറിലധികം ചിലവഴിച്ചു.

May be an image of 6 people, including Rahna Beevi and people standing“എന്നാണ് താങ്കൾ കേരളത്തിൽ എത്തിയത് ?” ഞാൻ പ്രമോദ് കുമാറിനോട് ചോദിച്ചു.
“1997 ൽ. അന്ന് കേരളത്തിൽ ബിഹാറിൽ നിന്നും അധികം ആളുകൾ ഒന്നുമില്ല.”
“അതിന് മുൻപ് എവിടെയാണ് ജോലി ചെയ്തിരുന്നത്?”
“ഡൽഹിയിൽ.”
“എന്തുകൊണ്ടാണ് കേരളത്തിലേക്ക് വന്നത്?”
“ഡൽഹിയിൽ ജോലി ചെയ്യുന്പോൾ ബിഹാറിൽ നിന്ന് തന്നെയുള്ള ബിന്ദു കുമാരിയെ വിവാഹം കഴിച്ചു. കുട്ടികൾ ആയി. ഞാൻ എട്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു, എൻറെ ഭാര്യ പത്തു വരെയും. പക്ഷെ കുട്ടികളെ പഠിപ്പിച്ചു മിടുക്കരാക്കണം എന്നതാണ് പ്രധാന ലക്ഷ്യം. പെൺകുട്ടികൾക്ക് ഉൾപ്പെടെ ഏറെ കുറഞ്ഞ ചിലവിൽ നല്ല വിദ്യാഭ്യാസം കേരളത്തിൽ ലഭിക്കുമെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് കേരളത്തിൽ എത്തിയത്.”
2001 ൽ ഭാര്യയും പായൽ ഉൾപ്പെടെ മൂന്നു കുട്ടികളുമായി അദ്ദേഹവും ഭാര്യയും കേരളത്തിലെത്തി. പായലിന്റെ ചേട്ടൻ ആകാശ് കുമാർ, അനിയത്തി പല്ലവി കുമാരി. പാലാരിവട്ടത്ത് ഒരു വാടക വീടെടുത്ത് അവർ താമസമായി. പിന്നീട് കങ്ങരപ്പടിയിലെ വാടക വീട്ടിലേക്ക് മാറി.
“ഇടക്ക് നാട്ടിൽ പോകാറുണ്ടോ ?”
“അഞ്ചു പേരുമായി ടിക്കറ്റ് എടുത്ത് നാട്ടിൽ പോവുക വലിയ ചിലവുള്ള കാര്യമാണ്. വാടകയും മറ്റു ചിലവുകളും കഴിഞ്ഞതിന് ശേഷം അതിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കുട്ടികൾ നാട്ടിൽ വന്നതിന് ശേഷം ഞാനും കുട്ടികളും നാട്ടിൽ പോയിട്ടില്ല. ഭാര്യ വല്ലപ്പോഴും പോകും. രണ്ടു വർഷം മുൻപാണ് അവസാനം പോയത്.”
പായൽ 2001മുതൽ കേരളത്തിലാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളം നമ്മളെപ്പോലെ എളുപ്പത്തിലും കൃത്യമായും പറയാൻ പറ്റും. പല്ലവിയുടെയും ആകാശിന്റെയും കാര്യവും വ്യത്യസ്തമല്ല. പ്രമോദ് കുമാറിനും ബിന്ദു ദേവിക്കും മലയാളം അത്യാവശ്യം മനസ്സിലാകും, സംസാരിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
പായൽ ഇപ്പോൾ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ എം എ ഹിസ്റ്ററി പഠിക്കുകയാണ്. അടുത്ത വർഷം നെറ്റ് പരീക്ഷ എഴുതണം. എം എ കഴിഞ്ഞാൽ സിവിൽ സർവ്വീസ് എഴുതി നോക്കണം. അതിനുള്ള ഓൺലൈൻ പരിശീലനം ഉണ്ട്. അതൊക്കെയാണ് പ്ലാൻ.
പല്ലവിക്ക് ആർമിയിൽ പോകാനാണ് താല്പര്യം. തൃക്കാക്കര ഭാരത് മാതാ കോളേജിൽ ബി എസ് സി ഫിസിക്സ് പഠിക്കുകയാണ്. എൻ സി സി യിൽ സജീവമാണ്. ഡിഗ്രി കഴിഞ്ഞാൽ ആർമിയിൽ എത്തുക എന്നതാണ് ലക്ഷ്യം.
ആകാശ് ഭാരത് മാതാ കോളേജിൽ നിന്നു ബി കോം പാസ്സായി. ഇപ്പോൾ വീടിനടുത്തുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഓൺലൈനായി എം ബി എ ചെയ്യുന്നുണ്ട്.
മൂന്നു പേരും ഇടപ്പള്ളി ഗവർമെന്റ് ഹൈസ്‌കൂളിൽ നിന്നാണ് പത്തും പ്ലസ് ടു വും പാസായത്.
രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി. ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു. കുട്ടികൾ നന്നായി പഠിക്കുന്നു.
ഇരുപത്തി രണ്ടു ലക്ഷം മലയാളികൾ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് കേരള മൈഗ്രെഷൻ സർവ്വേ പറയുന്നത്. ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി ജോലിചെയ്യുന്ന മലയാളിയുടെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം മക്കൾക്ക് കുറച്ചു കൂടി മെച്ചമായ അവസരങ്ങൾ ഉണ്ടാക്കുക എന്നതാണ്.
പ്രമോദ് കുമാർ ഉൾപ്പെടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെന്പാടുമുള്ള കോടിക്കണക്കിന് മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.
നമ്മുടെ കുട്ടികൾ മറ്റു നാടുകളിൽ പോയി പഠിച്ചു മിടുക്കരാകുന്പോൾ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോൾ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.
അതുകൊണ്ട് തന്നെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു.

 

 88 total views,  1 views today

Advertisement
Entertainment16 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement