Connect with us

COVID 19

കൊറോണക്കാലത്തെ വിമാനയാത്ര (ഇന്ത്യയിലേക്ക്) ചില കാര്യങ്ങൾ

ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ബബിൾ എയർ വഴി പോയപ്പോൾ ഉള്ള അനുഭവങ്ങൾ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും

 27 total views

Published

on

Muralee Thummarukudy

കൊറോണക്കാലത്തെ വിമാനയാത്ര
(ഇന്ത്യയിലേക്ക്)

ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ബബിൾ എയർ വഴി പോയപ്പോൾ ഉള്ള അനുഭവങ്ങൾ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേർ പറഞ്ഞു.

ഇന്നലെ (നവംബർ പതിമൂന്ന്) ജനീവയിൽ നിന്നും വന്ദേ ഭാരത് ഫ്ലൈറ്റുകൾ വഴി ഇന്ന് (നവംബർ പതിനാല്) കൊച്ചിയിൽ എത്തി. കാര്യം വന്ദേ ഭാരത് വിമാനങ്ങൾ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഈ കാര്യത്തിലും കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇടക്കിടക്ക് നിയമങ്ങൾ മാറുന്നത് കൊണ്ടുകൂടി ആകാം. നവമ്പർ അഞ്ചിനാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ വന്നത്. നവമ്പർ പതിമൂന്നിന് അത് പ്രാബല്യത്തിൽ വന്നു. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

 1. യൂറോപ്പിൽ ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാനങ്ങൾ ഉണ്ട്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടും പാരീസിൽ നിന്നും ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹി വഴിയും ആണ്.
 2. യൂറോപ്പിൽ ഉള്ളവരിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ളവർക്ക് ലണ്ടൻ വഴി വരണമെങ്കിൽ യു കെ വിസ വേണം (വിമാനത്താവളത്തിന് പുറത്ത് ഇറങ്ങുന്നില്ലെങ്കിൽ കൂടി)
 3. പാരീസിൽ നിന്നോ ഫ്രാങ്ക്ഫർട്ടിൽ നിന്നോ ഉള്ള വിമാനത്തിൽ വരുന്നതിന് മുൻപ് ഫ്രാൻസിലെയോ ജർമ്മനിയിലെയോ ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്യണം. ഇപ്പോൾ ഇത് ഓട്ടോമാറ്റിക് ആണ്, ഒരു ഗൂഗിൾ ഫോം ഫിൽ ചെയ്യണം, യാത്ര ചെയ്യുന്ന തീയതി വേണ്ട. ഒരു ദിവസത്തിനകം അനുമതി കിട്ടും. ബുദ്ധിമുട്ടുള്ള കാര്യമല്ല. കൂടെ “ഈ യാത്രക്കിടയിൽ നിങ്ങൾക്ക് രോഗം ഉണ്ടായാൽ എയർ ഇന്ത്യ ഉത്തരവാദിയല്ല” എന്നൊരു ഫോം പൂരിപ്പിക്കാനായി അയച്ചു തരും (ഈ ഫോം പിന്നെ ആരും ചോദിച്ചില്ല)
 4. അനുമതി കിട്ടിയാൽ എയർ ഇന്ത്യ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി കാണിക്കേണ്ട ആവശ്യമില്ല.’

 5. ടിക്കറ്റ് വാങ്ങുമ്പോൾ സീറ്റ് നമ്പർ കൂടി റിസർവ്വ് ചെയ്യാൻ പറയണം.

 6. ടിക്കറ്റ് കിട്ടിയാൽ ഉടൻ ഡൽഹി എയർപോർട്ട് വെബ്‌സൈറ്റിൽ കയറി എയർ സുവിധ പോർട്ടലിൽ സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഫിൽ ചെയ്യണം.വരുന്ന തിയതി, വിമാനത്തിന്റെ നമ്പർ, സീറ്റ് നമ്പർ ഇത്രയും വേണം. കൂടാതെ നാട്ടിലെ അഡ്ഡ്രസ്സും ഫോൺ നമ്പറും വേണം.

 7. നാട്ടിലേക്ക് വരാൻ കോവിഡ് ടെസ്റ്റ് (RTPCR) ആവശ്യമില്ല. പക്ഷെ യാത്ര തുടങ്ങുന്നതിന് എഴുപത്തി രണ്ടു മണിക്കൂർ മുൻപ് RTPCR ടെസ്റ്റ് എടുത്ത് ആ വിവരം എയർ സുവിധ സൈറ്റിൽ രെജിസ്റ്റർ ചെയ്താൽ നാട്ടിലെ ക്വാറന്റൈൻ നിബന്ധനയിൽ നിന്നും ഒഴിവാക്കും എന്ന് പറയുന്നു (ഞാൻ ടെസ്റ്റ് ചെയ്യാതെ ആണ് വന്നത്). യൂറോപ്പിൽ കൊറോണയുടെ രണ്ടാം തിരമാല ആയതിനാൽ യാത്രക്കായി ടെസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പോരാത്തതിന് പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപത് ശതമാനത്തിൽ കൂടുതലാണ്, അപ്പോൾ ടെസ്റ്റിംഗിന് പോയാൽ അവിടെ കോവിഡ് ഉള്ളവരുമായി സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്, എന്തിനാ വെറുതെ വേലിയിൽ ഇരിക്കുന്ന വൈറസിനെ ടെസ്റ്റ് ചെയ്തു പിടിക്കുന്നത് ?)

 8. കഴിഞ്ഞ പ്രാവശ്യം (രണ്ടു വർഷം മുന്പാണെന്ന് തോന്നുന്നു) എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി കൊച്ചിയിലേക്ക് വരുമ്പോൾ വിദേശത്ത് വച്ച് കൊച്ചിയിലേക്ക് നേരിട്ട് ലഗ്ഗേജ് ചെക് ചെയ്താലും ഡൽഹിയിൽ വന്നതിന് ശേഷം ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് കണക്ട് ചെയ്യുന്നതിന് ഡൽഹിയിൽ ഇമിഗ്രെഷനും കസ്റ്റംസും ക്ലിയർ ചെയതിന് ശേഷം ലഗേജ് എടുത്ത് വീണ്ടും എയർ ഇന്ത്യയെ ഏൽപ്പിക്കണം എന്നതായിരുന്നു രീതി. ഇപ്പോഴത്തെ രീതി എന്താണെന്നുള്ളതിന്റെ ഉത്തരം ആരും കൃത്യമായി തന്നില്ല. ഇത് വളരെ പ്രധാനമാണ്. കാരണം ഡൽഹിയിൽ ഇറങ്ങിയാൽ പിന്നെ ആഭ്യന്തര വിമാനത്തിൽ കയറുന്നതിന് RTPCR ടെസ്റ്റ് നിര്ബന്ധമാണ്, അല്ലെങ്കിൽ ഡൽഹിയിൽ ഏഴു ദിവസം ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ ഇരിക്കണം. ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയാൻ ഞാൻ എയർ സുവിധയുടെ ഹെല്പ് ഡെസ്കിൽ വിളിച്ചു നോക്കി. അവർ അവരുടെ വെബ്‌സൈറ്റിലേക്ക് റഫർ ചെയ്തതല്ലാതെ ഒരു വിവരവും തന്നില്ല.

 9. പാരീസിൽ വച്ച് വീണ്ടും എംബസിക്ക് വേണ്ടി ഒരു ഫോം പൂരിപ്പിക്കണം. ബുദ്ധിമുട്ടില്ല. ലഗേജ് കൊച്ചിയിലേക്ക് നേരിട്ട് ചെക്ക് ഇൻ ചെയ്തു. ഇമ്മിഗ്രെഷൻ എവിടെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പാരീസിലെ ഗ്രൗണ്ട് സ്റ്റാഫിന് അറിയില്ലായിരുന്നു.

10.പാരീസ് വിമാനത്താവളത്തിൽ മിക്കവാറും കടകൾ അടച്ചിട്ടിരിക്കയാണ്. പേരിന് ഒരു മക്ഡൊണാൾഡ്‌സ് മാത്രം ഉണ്ട്. എന്തെങ്കിലും ഭക്ഷണം കയ്യിൽ കരുതുന്നതാണ് ബുദ്ധി.

 1. വിമാനത്തിൽ വച്ച് വീണ്ടും ഒരു സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഡ്യൂപ്‌ളിക്കേറ്റിൽ ഫിൽ ചെയ്യാൻ പറയും. ഡൽഹിയിൽ ഇറങ്ങുന്നതിന് മുൻപ് “അന്താരാഷ്ട്ര യാത്രക്കാർ ട്രാൻസ്ഫർ ഡെസ്കിൽ പോകണം എന്നും മറ്റുള്ളവർ ഡൽഹിയിൽ ഇമ്മിഗ്രെഷൻ ക്ലിയർ ചെയ്യണം എന്നും അനൗൺസ് ചെയ്തു.

12 . ഡൽഹിയിൽ ഇറങ്ങിയപ്പോൾ മുൻകൂട്ടി എയർ സുവിധയിൽ RTPCR കൊടുത്ത് ക്വറന്റൈൻ ഒഴിവാക്കാൻ അനുമതി കിട്ടാത്തവർക്കൊക്കെ ക്വറന്റൈൻ വേണം എന്ന് കണക്റ്റിംഗ് ഫ്ലൈറ്റിന്റെ ബോർഡിങ് പാസിൽ അടിച്ചു തന്നു.

 1. ഡൽഹിയിൽ ഇമ്മിഗ്രെഷൻ കഴിഞ്ഞു പുറത്തു വന്ന ഞാൻ ആകെ കുഴപ്പത്തിലായി. കാരണം പുതിയ സജ്ജീകരണപ്രകാരം ലഗേജ് നേരിട്ട് കൊച്ചിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. അത് പുറത്തേക്കെടുക്കാൻവലിയ പ്രക്രിയയാണ്, മൂന്നോ നാലോ മണിക്കൂർ എടുക്കും. ഇമ്മിഗ്രെഷൻ കഴിഞ്ഞതിനാൽ എനിക്ക് അകത്തേക്ക് പോകാനും കഴിയില്ല. ഇനി ഒന്നല്ലെങ്കിൽ ഡൽഹിയിൽ ഏഴുദിവസം ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ അല്ലെങ്കിൽ എയർ പോർട്ടിൽ തന്നെയുള്ള RTPCR ടെസ്റ്റ് എടുത്ത് അത് നെഗറ്റീവ് ആണെങ്കിൽ വേറൊരു ആഭ്യന്തര വിമാന സർവീസിൽ നാട്ടിലേക്ക് പോകാം. ചുരുങ്ങിയത് ഒരു ദിവസം ഗോപി !
 • ഭാഗ്യത്തിന് ഒരു നല്ല എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. വിമാനം ഇറങ്ങിയപ്പോൾ തന്നെ ഗ്രൗണ്ട് സ്റ്റാഫ് എന്നെ ട്രാൻസ്ഫർ ഏരിയ വഴി കൊച്ചിയിലേക്കുള്ള ബോർഡിങ് ഗേറ്റിൽ എത്തിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ബുദ്ധിമുട്ടാണെങ്കിലും ഇമ്മിഗ്രെഷനോട് പറഞ്ഞു തിരിച്ചു പോകാൻ ശ്രമിക്കാം എന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇമ്മിഗ്രെഷൻ ഓഫീസറോട് പറഞ്ഞു ഇമ്മിഗ്രെഷൻ കാൻസൽ ചെയ്തു തിരിച്ചു അന്താരാഷ്ട്ര ടെർമിനലിൽ എത്തി. ഇത് ഇനി വരുന്നവർ ശരിക്കും ശ്രദ്ധിക്കണം. വന്ദേ ഭാരത് വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നവർ ഡൽഹിയിൽ പുറത്തിറങ്ങിയാൽ പണി പാളും !
 • സ്റ്റാർ ബക്സ്, കഫെ കോഫി ഡേ ഇവയല്ലാതെ വേറേ റെസ്റ്റോറന്റ് ഒന്നും ഡൽഹി വിമാനത്താവളത്തിലും ഇല്ല. കുട്ടികളും ഒക്കെയായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ഡൽഹി കൊച്ചി വിമാനത്തിൽ പച്ചവെള്ളം പോലും കിട്ടില്ല.
  16 . കൊച്ചിയിൽ വരുമ്പോൾ ശരീരത്തിലെ ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. വീണ്ടും സെല്ഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. അത് പരിശോധിക്കാൻ ഇമ്മിഗ്രെഷന് മുൻപ് ആരോഗ്യ വകുപ്പിന്റെ ഒരു സംഘം ഉണ്ട്.

 • മദ്യത്തിന്റെ വിഭാഗം ഒഴിച്ചാൽ കൊച്ചിൻ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ശുഷ്കമാണ്. നാട്ടിൽ വന്നു ചോക്കലേറ്റ് വാങ്ങാം എന്ന് കരുതിയാൽ ബുദ്ധിമുട്ടാകും.

 • കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങമ്പോൾ ആ ഫോം ആരോഗ്യ വകുപ്പിന്റെ രണ്ടാമത്തെ സംഘം ഉണ്ട്, അവർ ഫോം വാങ്ങി വക്കും. എവിടെയാണ് ക്വാറന്റൈൻ ഇരിക്കുന്നതെന്നും എങ്ങനെയാണ് വീട്ടിൽ പോകുന്നതെന്നും അവർ നോട്ട് ചെയ്യും.

 • വിമാനത്താവളത്തിന് പുറത്ത് നിങ്ങൾ ഏതു ജില്ലയിലേക്കാണ് പോകുന്നത്, ടാക്സി ആണോ അതോ സ്വന്തം വണ്ടിയാണോ എന്നന്വേഷിക്കാൻ ഒരു ചെറിയ പോലീസ് സംഘം ഉണ്ട്.

 • ഇത്രയും കഴിഞ്ഞാൽ വീട്ടിലേക്കുള്ള വാഹനത്തിൽ കയറാം.
  അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. നാട്ടിലേക്കുള്ള യാത്ര ഇപ്പോൾ സാധ്യമാണ്, പക്ഷെ നടപടി ക്രമങ്ങൾ ഉണ്ട്. എല്ലാം അറിഞ്ഞു പാലിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകാനും മതി.സുരക്ഷിതരായിരിക്കുക

 • മുരളി തുമ്മാരുകുടി

   28 total views,  1 views today

  Advertisement
  Advertisement
  Entertainment2 days ago

  ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

  Entertainment3 days ago

  സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

  Boolokam4 days ago

  ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

  Entertainment5 days ago

  ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

  Entertainment5 days ago

  ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

  Entertainment6 days ago

  ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

  Entertainment7 days ago

  തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

  Entertainment1 week ago

  ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

  Entertainment1 week ago

  നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

  Education1 week ago

  കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

  Entertainment1 week ago

  സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

  Entertainment1 week ago

  അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

  Entertainment3 weeks ago

  സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

  Entertainment1 month ago

  സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

  Entertainment1 month ago

  നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

  Entertainment1 month ago

  ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

  Entertainment2 months ago

  രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

  Entertainment1 month ago

  ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

  Entertainment2 weeks ago

  നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

  Entertainment2 months ago

  വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

  Entertainment3 weeks ago

  ‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

  Entertainment2 weeks ago

  അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

  Entertainment3 weeks ago

  ‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

  Entertainment1 month ago

  ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

  Advertisement