ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ‘വിശേഷമുണ്ടോ’ എന്ന ചോദ്യം എത്ര പിന്തിരിപ്പനാണ്
വിശേഷമൊന്നും ആയില്ല .തലമുറകളായി കേരളത്തിലെ വിവാഹിതരായ ഏറെ സ്ത്രീകളെ വിഷമിപ്പിച്ചിട്ടുള്ള, ഇപ്പോഴും വിഷമിപ്പിക്കുന്ന ചോദ്യമാണ് “വിശേഷമൊന്നും ആയില്ലേ” എന്നത്.സത്യത്തിൽ
259 total views, 2 views today

വിശേഷമൊന്നും ആയില്ല .തലമുറകളായി കേരളത്തിലെ വിവാഹിതരായ ഏറെ സ്ത്രീകളെ വിഷമിപ്പിച്ചിട്ടുള്ള, ഇപ്പോഴും വിഷമിപ്പിക്കുന്ന ചോദ്യമാണ് “വിശേഷമൊന്നും ആയില്ലേ” എന്നത്.സത്യത്തിൽ എപ്പോഴാണ് ഒരാൾക്ക് “വിശേഷം” ആകേണ്ടത് എന്നത് അവർ ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. ഇനി അഥവാ “വിശേഷമാകാൻ” വൈദ്യശാസ്ത്രത്തിന്റെ സഹായം ആവശ്യമെങ്കിൽ അതും സ്വകാര്യമാണ്. നാട്ടുകാരും ബന്ധുക്കളും ഒന്നും പുറകെ കൂടേണ്ട കാര്യമില്ല.
ഈ ചോദ്യം സാധാരണമാണെങ്കിലും നിർദ്ദോഷമല്ല. അനവധി പെൺകുട്ടികളുടെ കരിയർ ആണ് ഈ “വിശേഷം” ആകാനുള്ള സമ്മർദ്ദം കൊണ്ട് കുഴപ്പത്തിലായിട്ടുള്ളത്.അതുകൊണ്ട് തന്നെ ഈ ചോദ്യം എനിക്ക് ഒട്ടും ഇഷ്ടമല്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, ഇത്രയും സ്വകാര്യമായ ഒരു കാര്യത്തെ പറ്റി, ഇത്തരത്തിൽ ഒരു പിന്തിരിപ്പൻ ചോദ്യവുമായി ബോർഡ് വക്കുന്നതും ശരിയല്ല എന്നാണെന്റെ അഭിപ്രായം.നിങ്ങളുടെ അഭിപ്രായം അറിയാൻ എനിക്ക് ആഗ്രഹമുണ്ട്.
മുരളി തുമ്മാരുകുടി ചോദിക്കുമ്പോൾ പ്രസക്തമായ മറുപടികളും കിട്ടുന്നുണ്ട് . അനുകൂലവും പ്രതികൂലവും ആണ് മറുപടികൾ
Mohd Sageer പറയുന്നു
“ഒരു പ്രാചീന ഗോത്ര മനോഭാവമാണ് അന്യരുടെ വ്യക്തി ജീവിതത്തിലേക്കുള്ള കാര്യങ്ങളിൽ മലയാളികൾക്ക്, പ്രത്യകിച്ചും മധ്യവർഗ വിഭാഗത്തിന്..അയൽ വീട്ടിൽ ഒരു കുട്ടി ജനിക്കുന്നതോട് കൂടി അത് കുറച്ചു രൂക്ഷമാകും….”നിറം കൂട്ടാൻ മഞ്ഞൾ ഉപോയോഗിക്കണം, സ്വർണം അരച്ച് കൊടുക്കണം……ഇനി ഒരാൺകുട്ടി വേണ്ടേ?പ്ലസ് 2 ആയാൽ തുടങ്ങും…എൻട്രൻസ് എഴുതുന്നില്ലേ???മെഡിസിനോ, എഞ്ചിനീയറിംഗോ?ജോലിയൊന്നും ആയില്ലേ?ഇനി വിവാഹം ആലോചിക്കുന്നില്ലേ?സ്ത്രീധനം എന്ത് കൊടുക്കും?കാറും ഫ്ലാറ്റും?
സ്വർണവും ക്യാഷും?കുട്ടികൾ?എന്റെ അറിവിൽ നല്ല ഒരു ഡോക്ടർ ഉണ്ട്…….മകൻ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു.
( സാഹിത്യവും, കലയും, തത്വശാസ്ത്രവും അന്യം നിന്നുപോയ കലാലയ വിഷയങ്ങളായി മാറി )മകൾ കോളേജിൽ ചരിത്ര വിഷയം തിരഞ്ഞെടുത്തു…അയ്യേ…എന്തെ പഠിക്കാൻ മോശമായിരുന്നോ? എൻട്രൻസിൽ തോറ്റോ?ഇങ്ങിനെയാണ് ചോദ്യങ്ങൾ…
മകൾക് റാങ്കു കിട്ടി…അതെയോ?എന്റെ മകൻ ക്ലാസ്സിൽ ടോപ്പർ ആണ്…മലയാളികൾക്ക് പൊതുവേ ജീവിതം പരസ്പരമുള്ള ഒരു മത്സരമാണ്…വ്യക്തിയുടെ ജീവിതം, എന്ത് പഠിക്കണം, എന്ത് ജോലി തിരഞ്ഞെടുക്കണം, എപ്പോൾ വിവാഹം ചെയ്യണം, ആരെ വിവാഹം കഴിക്കണം, എത്ര കുട്ടികൾ വേണം, പെൺകുട്ടികൾ എങ്ങിനെയുള്ള വസ്ത്രം ധരിക്കണം… എല്ലാം പഴയ മാമൂലുകൾക്കും, മുൻവിധികൾക്കും ഒക്കെ അനുസരിച്ചു നിർവചിക്കപെടുന്നു..മലയാളി ഒരു ഗോത്ര ജീവിയാണ്.”
**
ഡോക്ടർ ഗംഗ പറയുന്നു
“യോജിക്കുന്നു. ഇത് മാത്രം അല്ല കല്യാണം കഴിഞ്ഞില്ലേ, ജോലി കിട്ടിയില്ലേ, മോന് /മോൾക്ക്. കുട്ടി ഒന്നേയുള്ളോ?വേണ്ടെന്നു വച്ചതാണോ? ജോലി ഉണ്ട് എന്ന് പറഞ്ഞാൽ സേർ വിസിൽ ആണോ. പഠിത്തം കഴിഞ്ഞോ പി ജി എടുത്തോ. ഇങ്ങനെ നിരവധി ചോദ്യങ്ങൾ. സ്വകാര്യതയെ മാനിയ്ക്കാൻ അറിയാത്ത സമൂഹം”
Aynu Nuha പറയുന്നു
“സെക്സ് എന്ന വാക്കിനോട് വല്ല്യ അറപ്പാണ് ഇതിൽ പലർക്കും. സ്വന്തം പങ്കാളിയോട് പോലും ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാൻ കഴിയാത്തയാത്ര വിചിത്രമാണ് ആ വാക്കിനോടുള്ള “നാണം”. എന്നാൽ മുകളിൽ പറഞ്ഞ ചോദ്യത്തിന് ഒരു ലൈസെൻസും ഇല്ല താനും. വിവാഹം കഴിഞ്ഞ വീട്ടിൽ വരുന്ന മിക്കവരും ഈ ചോദ്യം ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഈ ചോദ്യം ചോദിക്കാൻ വേണ്ടി മാത്രം വരുന്നവരും ധാരാളം. വല്ലവരും ചോദിക്കാതിരുന്നാലാണ് ഇപ്പോ അത്ഭുതം തോന്നാറ്. അത് നാട്ടുകാരുടെയും വീട്ടുകാരുടെയും അവകാശം പോലെ ആണ്.”
Vanitha Vinod പറയുന്നു
“കല്യാണം ആയില്ലേ, വിശേഷം ആയില്ലേ, ഒന്നിൽ നിർത്തിയോ എന്നുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. വിശേഷം ആയപ്പോ , “ആയിട്ടോ” എന്ന് വിളിച്ചു പറഞ്ഞത് ഇപ്പഴും ഓർമ്മേണ്ട്. അന്ന് മര്യാദയില്ലത്തവള്, ഇങ്ങനൊക്കെ മുതിർന്നവരോട് തുറന്ന് പറയാൻ പാടുണ്ടോ എന്ന തരത്തിൽ കേട്ടതാണ് ഇക്കാര്യത്തിലെ അനുഭവം . അതിന് നല്ല മറുപടി കൊടുത്തു 🥸ആദ്യം മുതലേ അല്പം കടുപ്പത്തിലങ്ങു നിന്നാൽ മതി😆 ഒന്നും വന്ന് മേല് തറക്കില്ല. അതിന് ധൈര്യപ്പെടില്ല, അവളോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അഹംങ്കാരിയാണെന്നും ഇത്തരക്കാരങ്ങു കരുതിക്കോട്ടെന്നെ അതെന്നെ.”
**
Manikandan Vdr പറയുന്നു
“ഈ ചോദ്യം തെറ്റെന്ന് തീർത്ത് പറയരുത്. പണ്ട് ഞങ്ങളുടെ പൂർവ്വികർക്ക് കുടിയപ്പാട് ഉറയ്ക്കണമെങ്കിൽ ഗർഭിണിയാവണം. വാലേറ്റ പണം കിട്ടണമെങ്കിൽ ഗർഭിണിയാവണം. ഭാർത്താ വിൻ്റെ വീട്ടിൽ അംഗീകാരം കിട്ടണമെങ്കിൽ, അവകാശം സ്ഥാപിക്കണമെങ്കിൽ ഗർഭിണിയാവണം. ഇനിയും ചിലത് പറയാനുണ്ട്. ഇതിനെല്ലാം വിവാഹം കഴിഞ്ഞ സ്ത്രി ഒരു ആറ് മാസം കഴിയുന്നതിന് മുമ്പ് ഗർഭിണിയായിരിക്കണമെന്ന് സമൂഹത്തിന് നിർബന്ധം പിടിക്കണ്ട കാര്യമില്ലാ. രക്ഷിതാക്കൾക്കും. കൂടപ്പിറപ്പുകൾക്കും. അത്യാവശ്യമായ ഒരു സംഗതിയും, ചോദ്യവുമാണ്. എൻ്റെ ഒരു അനുഭവം ഷെയർ ചെയ്യാൻ ഞാൻ തയ്യാറാണ്.”
Anie Thomas പറയുന്നു
“എന്റെ അഭിപ്രായത്തിൽ, എല്ലാവർക്കും ഈ ചോദ്യം ചോദിക്കുവാൻ ഉള്ള അവകാശമില്ല. എന്നാൽ നമ്മുടെ ഏറ്റവും അടുത്ത സുഹ്രുത്തുക്കൾക്ക് ഇത് ചോദിക്കാം. കാരണം, നമ്മളെ സ്നേഹിക്കുന്നവർ നമുക്ക് തരുന്ന ഉപദേശങ്ങൾ നല്ലതിനു വേണ്ടി ആയിരിക്കും. കുട്ടികൾ വേണോ വേണ്ടയോ എന്ന് പങ്കാളികൾക്ക് തീരുമാനിക്കാം, പക്ഷെ ചിലപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയാവേണം എന്നില്ല, ഇങ്ങനെ ഉള്ള അവസരങ്ങളിൽ നമ്മുടെ അടുത്ത സുഹ്രുത്തുക്കൾക്ക് നമ്മെ സഹായിക്കാനാകില്ലേ..എനിക്ക് അറിയാവുന്ന ഒരു സംഭവം പറയാം, ദമ്പതികളിൽ ഭർത്താവിനു നല്ല ജോലിയായി, ഭാര്യയ്ക്കും ജോലിയൊക്കെ ആയി വെൽ സെറ്റിൽഡ് ആയിട്ട് കുഞ്ഞുങ്ങൾ മതി എന്ന് അവർ തീരുമാനിച്ച് അവരുടെ സ്വപ്നങ്ങൾ എല്ലാം നടന്നു, പക്ഷെ ഇപ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാവാൻ നാട്ടിൽ ചികിൽസയ്ക്കായി പോവാൻ ഒരാൾക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടി വന്നു, പിന്നെ സ്ട്രെസ്സും. ഞാൻ അവരുടെ സുഹ്രുത് വലയത്തിലുള്ളതാണു, പക്ഷെ, വ്യക്തിജീവിതത്തിൽ ഇടപെടേണ്ട എന്ന് കരുതി അഭിപ്രായം ഒന്നും പറഞ്ഞില്ല. അവർ ഇപ്പോൾ പറയുന്നത് ഇങ്ങനെയൊന്നും ആരും പറഞ്ഞു തന്നിട്ടില്ല എന്നാണു. ചിലപ്പോൾ പ്രായം ഒരു പക്വതയുടെ അളവുകോൽ ആയി എടുക്കാൻ പറ്റില്ല, അപ്പോൾ ഏറ്റവും ഇന്റിമസി ഉള്ളവർക്ക് ചോദിക്കാം വിശേഷത്തെ പറ്റി..അവർക്ക് ഒരു പക്ഷെ ഒരു നല്ല ഡോക്റ്ററെ recommend ചെയ്യാൻ പറ്റിയേക്കും..എന്നു വെച്ച് അയൽക്കാരും, കല്യാണം കൂടാൻ വന്നവരും വഴിപോക്കരും ചോദിക്കാൻ അവകാശമില്ല. അതുപോലെ, വർഷങ്ങളായി കുട്ടികൾ ഇല്ലാത്ത സ്ത്രീകളോട് ഒട്ടുമേ ചോദിക്കരുത്. സ്ത്രീകൾ നാൽപത് വയസിനു മുകളിൽ ഗർഭിണി ആയാൽ congenital abnormalities നു സാധ്യത വളരെ കൂടുതൽ ആണു. ഇതൊക്കെ എല്ലാർക്കും അറിയണം എന്നില്ല, അതുകൊണ്ട് വിശേഷത്തെ പറ്റിയുള്ള ചോദ്യം അടുപ്പമുള്ളവർ ചോദിക്കുന്നതിൽ തെറ്റില്ല എന്നാണു എന്റെ അഭിപ്രായം.”
**
Mahesh Raja പറയുന്നു
“”അങ്ങനെ ആരെങ്കിലും ഒക്കെ ചോദിക്കണം… പണ്ട് മുതൽ ഉള്ള ഒരു കാര്യം ആണ് ഇത്… എന്നാൽ ആർക്കും അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടും ഇല്ല… അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു…. അതുകൊണ്ട് തന്നെ അങ്ങനെ ഒരു ചോദ്യവും ഉണ്ടായിരുന്നു…. എന്നാൽ ഇന്നോ…. ആരും ആരോടും ഒന്നും ചോദിക്കാതെ എല്ലാവരും അവനവനോട് സ്വകാര്യമായി അവന്റെ കാര്യങ്ങൾ മാത്രം നോക്കി അവനവനോട് മാത്രം ഉള്ളിലേക്ക് ഒതുങ്ങി…. അയൽ കാരൻ ജീവിച്ചിരിപ്പുണ്ടോ എന്ന പോലും അന്വേഷിക്കാത്ത കാലത്തിൽ… എത്തി…. കാരണം എല്ലാവരും സ്വയം പര്യാപ്ത മായെല്ലോ…. അതുകൊണ്ട ആണ്… ഈ കഴിഞ്ഞ ദിവസം രണ്ട പേര് പെട്രോൾ ഒഴിച്ച് കത്തിച്ചു ആത്മഹത്യ ചെയ്തില്ലേ….? എന്തെ അവരുടെ സാമ്പത്തിക അവസ്ഥ ആരും അറിയാതെ പോയത്…..?? പണ്ട് ആണെങ്കിൽ ഇത്രയും രഹ്യസമായി വെക്കാമോ…. ഇല്ല…. കാരണം ചുറ്റുപാട് ഉള്ളവരുമായി സഹകരണം ഉണ്ടായിരുന്നു… പണ്ട് നിങ്ങൾ ഉദേശിക്കുന്നത്….. പാശ്ചാത്യ നാടുകളിലെ പോലെ ആരും ആരോടും … സമൂഹത്തോടും ഒരു ഉത്തരവാദിത്തവും ഇല്ലാതെ…. ആരോടും ഒന്നും ചോദിക്കാതെ…. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന…. മാനവരാശിക്ക് തന്നെ അപമാനമായി ജീവിക്കുന്ന… ആളുകളെ പോലെ ആവണം എന്നാണോ…. അതോ സാമൂഹ്യ ബോധം ഉള്ള…. എല്ലാവരുടെയും ക്ഷേമം അന്വേഷിക്കുന്ന മലയാളിയുടെ… സ്വഭാവം കളഞ്ഞു കുളിക്കണം എന്ന ആണോ….??? നിങ്ങൾക്ക് ഇതൊക്കെ ചോദിക്കുന്നത് അപമാനം ആയി തോന്നിയത് എന്ന മുതൽ ആണ്…???”
**
260 total views, 3 views today
